മന്ത്ര കൺവെൻഷനിൽ തരംഗമാകാൻ തൈക്കുടം ബ്രിഡ്ജ് വരുന്നു

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്  (മന്ത്ര) യുടെ ഹ്യുസ്റ്റൺ  കൺവെൻഷനിൽ കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ്.സംഗീത നിശ ഒരുക്കും .പുതിയ തലമുറയിൽ തരംഗം ആയി തീർന്ന ശ്രദ്ധേയ ബാൻഡ് ആണ് തൈക്കുടം ബ്രിഡ്ജ് ..ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇവരുടെ പരിപാടികൾ   ശ്രദ്ധേയമായിരുന്നു .സംഗീത സ്നേഹികൾ ആയ  ആബാല വൃദ്ധം ജനങ്ങളെയും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തിക്കുന്ന ശബ്ദ താള വാദ്യ വിന്യാസം ഇവരുടെ പ്രത്യേകതയാണ്

യുവാക്കൾക്കും വനിതകൾക്കും പ്രത്യേക പ്രാധാന്യം നൽകി രൂപീകരിക്കപ്പെട്ടു മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന  ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള  റോയൽ സൊണസ്റ്റാ  കൺവെൻഷൻ സെന്ററിൽ  നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത്, മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ശ്രീ  ഉണ്ണി മുകുന്ദൻ  ആണ്

മന്ത്ര ഗ്ലോബൽ കൺവെൻഷനുള്ള തയാറെടുപ്പുകൾ ഹ്യുസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു .വിവിധ കമ്മിറ്റികളിലായി  പ്രായ ഭേദമെന്യേ   ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ  ഇതിനായി പ്രവർത്തിക്കുന്നു ..  സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ  കൺവെൻഷൻ .

Print Friendly, PDF & Email

Leave a Comment

More News