സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫ്രൻസ്

ഹ്യൂസ്റ്റൺ : സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക-യൂറോപ്പ് 39ാം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ അറ്റ്ലാൻറയിൽ FFA-FCCLA Center ൽ(720 FFA Camp Rd, Covington, GA30014) വെച്ച് നടത്തപ്പെടുന്നു. ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധൻ ഡോ.വിനോ ഡാനിയേൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. റവ.ജെറീഷ് വർഗീസ്, റവ. റ്റിജി മാത്യു എന്നിവർ കോൺഫറൻസിന്റെ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും. “Living by God’s Standard – A Life of Holiness'( 1 പത്രോസ് 1ൻറെ 15-16)” ദൈവിക വിശുദ്ധിയിൽ ജീവിക്കുക” എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹത്തായ കുടുംബ – യുവ സംഗമത്തിലേക്ക് എല്ലാ…

ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ്

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മലയാളികളായ പി.സി. മാത്യു, മനു ഡാനി എന്നിവർ അതാതു സിറ്റികളിൽ ശക്തമായ മത്സരമാണ് നേരിടുന്നത്. ഇരു സ്ഥാനാര്ഥികളുടെയും ജയാ പരാജയങ്ങൾ നിർണയിക്കുന്നതിൽ മലയാളി കമ്മ്യൂണിറ്റി വോട്ടുകൾ നിർണായകമാണ്. പി.സി. മാത്യു, മനു ഡാനി എന്നിവരെ വിജയിപ്പിക്കണമെന്ന് സണ്ണിവെയ്ൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് അഭ്യർത്ഥിച്ചു.വോട്ടിങ്ങിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 24 – ഏപ്രിൽ 29, 2023 (തിങ്കൾ – ശനി) രാവിലെ 8 മുതൽ വൈകുന്നേരം 5…

ചേർത്തല സ്വദേശി വർഗീസ് ജോൺ കൺസേർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി ലണ്ടനിൽ

ന്യൂയോർക്ക്: ചേർത്തല സ്വദേശി വർഗീസ് ജോൺ യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ ഈ വരുന്ന മെയ് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായി കൺസേർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ഒരു മലയാളി ആദ്യമായിട്ടാണ് ലണ്ടനിലെ വോക്കിങ് ബറോയിൽ മത്സര രംഗത്ത് എത്തുന്നത്. കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി സണ്ണി എന്നറിയപ്പെടുന്ന വർഗ്ഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൌണ്ട് ഹെർമൻ വാർഡിൽ ആണ്. 2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സണ്ണി 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള സംഘടനയുടെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്. വോക്കിങ് ബറോ കൗൺസിലിൽ ഇന്ന് വരെയും ഒരു ഇന്ത്യൻ സാന്നിധ്യം ഉണ്ടായിട്ടില്ല. കുറച്ചു…

ബ്രൂക്ക്ലിൻ അപ്പാർട്ട്മെന്റിൽ തീപിടുത്തത്തിൽ അമ്മയും 2 പെൺമക്കളും മരിച്ചു

ബ്രൂക്ക്ലിൻ(ന്യൂയോർക്) : വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ക്ലിനിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ചു. ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ 587 ഗേറ്റ്‌സ് അവന്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. . തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. 48 കാരിയായ ഡാനിയേൽ ഹാവൻസും രണ്ട് പെൺമക്കളായ ജേർണി മൈൽസും (11), കെസ്‌ലീ മൈൽസ് (9) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മറ്റ് താമസക്കാർക്ക് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു, മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാടകക്കാരെ സഹായിക്കാൻ അമേരിക്കൻ റെഡ് ക്രോസ് രംഗത്തുണ്ടായിരുന്നു. ഫയർ മാർഷൽ തീപിടുത്തത്തിന്റെ കാരണം നിർണ്ണയിക്കും. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ ശക്തമായ പുക അലാറം ഉണ്ടായിരുന്നു, എന്നിരുന്നാലും തീപിടിത്ത സമയത്ത് അത് പ്രവർത്തിച്ചിരുന്നോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായി അവർ പറഞ്ഞു.

ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് സൈനികർ മരിച്ചു

അലാസ്ക:അലാസ്കയിലെ ഹീലിക്ക് സമീപം സൈനിക പരിശീലന കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കൂട്ടിയിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് ആർമി അധികൃതർ അറിയിച്ചു. ഫോർട്ട് വെയ്ൻ‌റൈറ്റിന്റെ തെക്ക് 100 മൈൽ അകലെയാണ് അപകടമുണ്ടായത്, രണ്ട് സൈനികർ സംഭവസ്ഥലത്തും മൂന്നാമത്തേത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരിച്ചുവെന്ന് യുഎസ് ആർമിയുടെ 11-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള അറിയിപ്പ് പറയുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതിന് ശേഷം 24 മണിക്കൂർ വരെ മറച്ചുവെക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. സൈനികരുടെ കുടുംബങ്ങൾക്കും അവരുടെ സഹ സൈനികർക്കും ഡിവിഷനും ഇത് അവിശ്വസനീയമായ നഷ്ടമാണ്,” 11-ആം എയർബോൺ ഡിവിഷന്റെ കമാൻഡിംഗ് ജനറൽ മേജർ ജനറൽ ബ്രയാൻ ഈഫ്‌ലർ പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങളുടെ ഹൃദയങ്ങളും പ്രാർത്ഥനകളും അവരുടെ കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും പ്രിയപ്പെട്ടവരിലേക്കും പോകുന്നു, അവരെ പിന്തുണയ്ക്കാൻ സൈന്യത്തിന്റെ മുഴുവൻ വിഭവങ്ങളും…

ഡോ. എൻ. ഗോപാലകൃഷ്ണന് കെ. എച്. എൻ.എ. യുടെ അന്ത്യാഞ്ജലി

പ്രമുഖ ശാസ്ത്രജ്ഞനും വേദാന്ത വിശാരദനുമായിരുന്ന ഡോ: എൻ. ഗോപാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ കെ.എച്.എൻ.എ.യുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി സുരേഷ് നായർ, കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ അറിയിച്ചു. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപാലകൃഷ്ണൻ ഭാരത സർക്കാരിന്റെ കീഴിലുള്ള സി. എസ്.ഐ.ആർ. എന്ന ഗവേഷണ സ്ഥാപനത്തിൽ 28 വർഷത്തോളം ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കൃത്യമായ ഇടവേളകളിൽ അമേരിക്കയിലെത്തുകയും കെ.എച്.എൻ.എ.യുടെ നിരവധി വേദികളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയും ചെയ്തിരുന്നു. പൗരാണിക സംസ്‌കൃത ഭണ്ഡാകാരങ്ങൾ കണ്ടെത്തിയിരുന്ന നിഗൂഢമായ ശാസ്ത്ര സത്യങ്ങളെയും ഭൗമ ഗണിത സമവാക്യങ്ങളെയും ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളുമായി സമർത്ഥമായി സമന്വയിപ്പിച്ച ഒരു അപൂർവ്വ മലയാളി ശാസ്ത്രജ്ഞനായിരുന്നു അന്തരിച്ച ഗോപാലകൃഷ്ണൻ. വേദാന്ത രഹസ്യങ്ങളെയും ആധുനിക ശാസ്ത്ര ഗതിവിഗതികളെയും സംബന്ധിച്ച്…

സ്‌നേഹ സായാഹ്നം – ഏപ്രില്‍ 29 ശനിയാഴ്‌ച

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലസ്‌ എന്ന സംഘടനയുടെ സ്ഥാപക ഷീബ അമീര്‍ പങ്കെടുക്കുന്ന സ്‌നേഹ സായാഹ്നം ഈ ശനിയാഴ്‌ച ഏപ്രില്‍ 29നു മെരിലാന്റിലെ ക്യാബിന്‍ ജോണ്‍ മിഡില്‍ സ്‌കൂളില്‍ (10701Gainsborough Rd, Potomac, MD 20854 from 5:30 pm to 8:30 pm) വച്ച്‌ നടക്കുന്നു. ജീവനു അപകടമുളള, ദീര്‍ഘകാലം രോഗമുളള കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ വേണ്ടി കുറെ മനുഷ്യര്‍ ഒത്തുചേര്‍ന്ന്‌ നില്‍ക്കുന്ന ഒരു കൂട്ടായ്‌മയാണ്‌ സൊലസ്‌. ഏതാണ്ട്‌ 4000നു മേല്‍ കുട്ടികളെ എല്ലാ മാസവും സൊലസ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നു. അവര്‍ക്ക്‌ ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷണം, വാടക, വീടിന്റെ അറ്റകുറ്റപണി, ആശുപത്രി ചെലവ്‌, സഹോദരങ്ങളുടെ പഠനം , കൂടാതെ അമ്മമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്നിവയും സൊലസ്‌ ചെയ്ത് കൊടുക്കുന്നു. സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, Thalassimia deficiency, Hapatitis B തുടങ്ങിയ രോഗങ്ങളാല്‍ ദുരിതമനുഭവിച്ച്‌…

എസ്.ബി അസംപ്ഷന്‍ അലുംമ്‌നി അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രൗഡോജ്വലമായ സ്വീകരണം നല്‍കി

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഏപ്രില്‍ ഒന്നിനു പുതുതായി ചുമതലയേറ്റ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലായ റവ.ഡോ. തോമസ് പാറത്തറയ്ക്കും, വൈസ് പ്രിന്‍സിപ്പിലായി ചുമതലയേറ്റ ഡോ. റാണി മേരി തോമസിനും വൈസ് പ്രിന്‍സിപ്പലായി തന്റെ ചുമതലയില്‍ തുടരുന്ന അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ മേരിക്കും പ്രൗഡോജ്വലമായ സ്വീകരണം നല്കി. ഏപ്രില്‍ 22-ന് (ശനി) സൂം മീറ്റിംഗിലൂടെയാണ് മേല്‍പ്പറഞ്ഞ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്നതിനുള്ള സ്വീകരണ സമ്മേളനം നടന്നത്. ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും ഇരു കോളജുകളുടേയും രക്ഷാധികാരിയുമായ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായും, സഹായ മെത്രാനായ മാര്‍ തോമസ് തറയില്‍ സ്പെഷ്യല്‍ ഡിഗ്നിറ്റിയുമായി സൂം മീറ്റിംഗില്‍ പങ്കെടുത്തു. ഇത്തരം മീറ്റിംഗുകള്‍ കൂടെക്കൂടെ നടത്തുകയും അങ്ങനെ കോളജുകളും അലുംമ്നിയംഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തി മുന്നോട്ടു കോളേജുകളും അലുംനിയംഗങ്ങളും…

എസ്.ബി- അസംപ്ഷന്‍ അലുംമ്നിയുടെ ദേശീയ നേതൃത്വത്തിനും നെറ്റ് വര്‍ക്കിനും അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകമാനം വ്യാപിപ്പിക്കേണ്ടതിന്റെയും ഉണ്ടാകേണ്ടതിന്റെയും ആവശ്യകതയും പ്രസക്തിയും ഇവിടെയുള്ള എസ്.ബി അസംപ്ഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞു. ചങ്ങനാശേരി എസ്ബി -അസ്സെംപ്ഷന്‍ അലുംനി അംഗങ്ങളേ ദേശിയ തലത്തില്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനും അങ്ങനെ നല്ലയൊരു സൗഹൃദ കൂട്ടായ്മ്മയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും അതുവഴിയായി ഇരുകോളേജുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനും ഈ ദേശിയ നെറ്റുവര്‍ക്കുവഴിയായി സാധിക്കുമെന്ന ഒരു കാഴ്ചപ്പാടും പൊതുവികാരവുമാണ് ഇങ്ങനെയൊരു ദേശിയ നെറ്റുവര്‍ക്കിനു തുടക്കമിടണമെന്ന ആശയത്തിന് പിന്‍ബലമായി നിന്നിട്ടുള്ള ചേതോവികാരം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇത്രയും വിശാലമായ ഈ അമേരിക്കന്‍ ഐക്യനാടുകളില്‍ കേവലം ചിക്കാഗോ ന്യൂജേഴ്സി- ന്യൂയോര്‍ക്ക് എന്നീ രണ്ട് എസ്ബി-അസ്സെംപ്ഷന്‍ അലുംനി ചാപ്റ്ററുകള്‍ മാത്രമാണ് സജീമായി പ്രവര്‍ത്തന രംഗത്തുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. അമേരിക്കയുടെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും എസ്.ബി അസംപ്ഷന്‍ അലുംമ്നി സൗഹൃദങ്ങളും കൂട്ടായ്മകളും വളര്‍ത്തിയെടുക്കേണ്ടത് ഇരുകോളേജുകളേയും ഇവിടെയുള്ള…

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സും പുരസ്‌കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍

ന്യൂജേഴ്‌സി: ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ശുഭമുഹൂര്‍ത്തം. ഒന്നിച്ചൊന്നായി നന്മയുടെ സന്ദേശം പകര്‍ന്ന് ലോകത്തിന് വെളിച്ചമാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഒരുങ്ങുന്നു. ഇതൊരു ശുഭമുഹൂര്‍ത്തമാണ്. ആഗോള മലയാളി കൂട്ടായ്മയുടെ ശക്തിയും ഒരുമയും അലിഞ്ഞുചേരുന്നിടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിമൂന്നാമത് റീജിയണല്‍ കോണ്‍ഫറന്‍സും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍ ന്യൂജേഴ്‌സി ഐസിലിന്‍ എ. പി. എ വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ നടക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന് അക്കരെയാണെന്റെ മാനസം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജന്മനാടിന്റെ ഓര്‍മകളില്‍ ഇക്കരെ മാനസവുമായി കഴിയുന്ന പ്രവാസികളുടെ ശബ്ദവും ആഘോഷവുമായി ഈ സംഗമം മാറും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലേറെ പ്രതിനിധികള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍, വിശിഷ്ഠാതിഥികള്‍ തുടങ്ങിയവരടക്കം ഏറ്റവും വലിയ ആഘോഷ മാമാങ്കത്തിനാണ് വേള്‍ഡ്…