വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സും പുരസ്‌കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍

ന്യൂജേഴ്‌സി: ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ശുഭമുഹൂര്‍ത്തം. ഒന്നിച്ചൊന്നായി നന്മയുടെ സന്ദേശം പകര്‍ന്ന് ലോകത്തിന് വെളിച്ചമാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഒരുങ്ങുന്നു. ഇതൊരു ശുഭമുഹൂര്‍ത്തമാണ്. ആഗോള മലയാളി കൂട്ടായ്മയുടെ ശക്തിയും ഒരുമയും അലിഞ്ഞുചേരുന്നിടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിമൂന്നാമത് റീജിയണല്‍ കോണ്‍ഫറന്‍സും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍ ന്യൂജേഴ്‌സി ഐസിലിന്‍ എ. പി. എ വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ നടക്കും.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന് അക്കരെയാണെന്റെ മാനസം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജന്മനാടിന്റെ ഓര്‍മകളില്‍ ഇക്കരെ മാനസവുമായി കഴിയുന്ന പ്രവാസികളുടെ ശബ്ദവും ആഘോഷവുമായി ഈ സംഗമം മാറും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലേറെ പ്രതിനിധികള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍, വിശിഷ്ഠാതിഥികള്‍ തുടങ്ങിയവരടക്കം ഏറ്റവും വലിയ ആഘോഷ മാമാങ്കത്തിനാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുങ്ങുക. അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയര്‍മാന്‍ ഹരി നമ്പൂതിരി, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

വേള്‍ഡ് മലയാളി കൗണ്‍സിലും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്ന് സമ്മാനിക്കുന്ന എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ലോകത്തിന് മാതൃകയായി തീര്‍ന്ന ബിസിനസ് സംരംഭകര്‍, അറിവ്‌കൊണ്ട് ലോകത്തിന് വെളിച്ചം പകര്‍ന്ന വിദ്യാഭ്യാസ മേഖലയിലെ വ്യക്തിത്വം, നന്മയിലൂടെ നമ്മെ ആസ്വദിപ്പിച്ച കലാമേഖലയിലെ വ്യക്തിത്വം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

അഞ്ച് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടിസുന്ദരി, സുന്ദരന്മാരെ കണ്ടെത്താന്‍ ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സരം, 14 മുതല്‍ 23 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യങ് അഡല്‍റ്റ് ക്ലാസിക്ക് ഡിബൈറ്റ് കോമ്പറ്റീഷന്‍, 14 മുതല്‍ 25 വയസ്സുവരെയുള്ളവര്‍ക്കായി മിസ്സ് ആന്‍ഡ് മിസ്റ്റര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മത്സരവും അരങ്ങേറും. മത്സരങ്ങളിലേക്ക് രജിസ്ട്രര്‍ ചെയ്യാനുള്ള അവസാനതീയതി ഏപ്രില്‍ ഒന്‍പതാണ്.

ആസ്വാദനത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ പകരുന്ന കലാപരിപാടികളാണ് മറ്റൊരു ആകര്‍ഷണം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളും കുട്ടികളും അടക്കം നിരവധി കലാപരിപാടികളുമായി വേദിയിലെത്തും. ഒപ്പം ലോകപ്രശസ്ത സോളോ സിംഗര്‍ ചാള്‍സ് ആന്റണി സംഗീത വിരുന്നൊരുക്കും. പതിനെട്ടിലധികം ലോകഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന അപൂര്‍വഗായകനാണ് ചാള്‍സ് ആന്റണി.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന സമിതി അംഗങ്ങൾ

എക്‌സിക്യൂട്ടീവ് കമ്മറ്റി: ഹരി നമ്പൂതിരി (ചെയര്‍മാന്‍), ഡോ. തങ്കം അരവിന്ദ് (പ്രസിഡന്റ്), ജേക്കബ് കുടശനാട് (വി.പി. അഡ്മിന്‍), ബിജു ചാക്കോ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലത്ത് (ട്രഷറര്‍), ഡോ. സോഫി വില്‍സണ്‍ (വൈസ് ചെയര്‍മാന്‍, കോശി ഒ. തോമസ് (വൈസ് ചെയര്‍മാന്‍), വിദ്യാ കിഷോര്‍ (വൈസ് പ്രസിഡന്റ്), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), അനില്‍ കൃഷ്ണന്‍കുട്ടി (ജോയിന്റ് സെക്രട്ടറി), സിസില്‍ ജോയ് (ജോയിന്റ് ട്രഷറര്‍).

കോണ്‍ഫറന്‍സ് കമ്മറ്റി (ഗ്ലോബല്‍): ജോണി കുരുവിള (ചെയര്‍മാന്‍), ടി. പി. വിജയന്‍ (പ്രസിഡന്റ്), ദിനേശ് നായര്‍ (ജനറല്‍ സെക്രട്ടറി), സിയ യു മത്തായി (വൈസ് പ്രസിഡന്റ് അഡ്മിന്‍), ജെയിംസ് കൂടല്‍ (ട്രഷറര്‍), എസ്. കെ. ചെറിയാന്‍ (ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അമേരിക്ക റീജിയന്‍).

ഓര്‍ഗനൈസിങ് കമ്മിറ്റി: തോമസ് മൊട്ടയ്ക്കല്‍ (ചെയര്‍മാന്‍), ജിനേഷ് തമ്പി (ജനറല്‍ കണ്‍വീനര്‍), ഡോ. ഗോപിനാഥന്‍നായര്‍ (ഫിനാന്‍സ്), ജെയിംസ് കൂടല്‍ (റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍), എസ്. കെ. ചെറിയാന്‍ (പേട്രന്‍)

കോ ചെയേഴ്‌സ്: കോശി ഒ. തോമസ്, റെനി ജോസഫ്, രാജന്‍ ചീരന്‍, ഡോ. ഷിബു സാമുവേല്‍, റോയി അഗസ്റ്റിന്‍

കോ. കണ്‍വീനേഴ്‌സ്: ബാബു ചാക്കോ, എയ്മി തോമസ്, ഈപ്പന്‍ ജോര്‍ജ്, മോഹന്‍കുമാര്‍, സിനു നായര്‍, തോമസ് ജോണ്‍, ജോമി ജോര്‍ജ്, മഞ്ജു നീലവീട്ടില്‍, ബ്ലസന്‍ മണ്ണില്‍, വിദ്യാ കിഷോര്‍.

കമ്മിറ്റി ചെയര്‍: ഡോ. സിന്ധു സുരേഷ് (പ്രോഗ്രാം), സജിനി മേനോന്‍, മിനി ചെറിയാന്‍ (രജിസ്‌ട്രേഷന്‍), ബൈജുലാല്‍ ഗോപിനാഥന്‍ (ഡിജിറ്റല്‍ ടെക്‌നോളജി), രേണു ജോസഫ് (ബ്രാന്‍ഡിംഗ് & ഔട്ട് റീച്ച്), മിനി പവിത്രന്‍ (റിസപ്ക്ഷന്‍), റുബീന സുധര്‍മ്മന്‍ (കള്‍ച്ചറല്‍), ഡോ. ഗോപിനാഥന്‍നായര്‍ (ലോജിസ്റ്റിക്്), സിനു നായര്‍, ജിനേഷ് തമ്പി (അവാര്‍ഡ്‌സ് & സ്‌കോളര്‍ഷിപ്പ്‌സ്) തോമസ് മൊട്ടയ്ക്കല്‍ (ബിസിനസ്സ്), ഡോ. ഷിറാസ് (ഹെല്‍ത്ത്) സന്തോഷ് ഏബ്രഹാം, മഞ്ജു നീലവീട്ടില്‍ (മീഡിയ & പബ്ലിസിറ്റി), വിദ്യാ കിഷോര്‍, സിജു ജോണ്‍ (ഹോസ്പ്പിറ്റാലിറ്റി), രൂപാ ശ്രീധര്‍, ലിഷാ ചന്ദ്രന്‍, ലതാ നായര്‍ (യൂത്ത് ഫോറം), ബിനോ മാത്യു (കേറ്ററിംഗ്), ഡോ. നിഷാ പിള്ള, മിലി ഫിലിപ്പ്, ശ്രീകലാ നായര്‍ (വിമന്‍സ് ഫോറം), ഡോ. ജോര്‍ജ് ജേക്കബ്, തോമസ് മാത്യു (അഡൈ്വസേഴ്‌സ്), എമി തോമസ്, ബിജു ചാക്കോ (സുവനിയര്‍)

ഫോറം പ്രസിഡന്റുമാര്‍: തോമസ് മൊട്ടയ്ക്കല്‍ (ബിസിനസ് ഫോറം), ഡോ. നിഷാ പിള്ള (വിമന്‍സ് ഫോറം), ജോര്‍ജ് ഈപ്പന്‍ (യൂത്ത് ഫോറം), ലക്ഷ്മി പീറ്റര്‍ (ആര്‍ട് & കള്‍ച്ചറല്‍), സാബു കുര്യന്‍ (മീഡിയ & പി.ബി).

ഫോറം സെക്രട്ടറിമാര്‍: മിലി ഫിലിപ്പ് (വിമന്‍സ് ഫോറം), ജിമ്മി സ്‌കറിയ (യൂത്ത് ഫോറം), ബൈജുലാല്‍ ഗോപിനാഥന്‍ (ഐടി)

Print Friendly, PDF & Email

Leave a Comment

More News