ഡോ. എൻ ഗോപാലകൃഷ്ണൻ – മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അനുസ്മരിക്കുന്നു

കാഷായ വസ്ത്രം ധരിക്കാതെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും ഹൈന്ദവ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിൽ സദാ മുഴുകിയിരുന്ന ഡോക്ടർ എൻ ഗോപാലകൃഷ്ണൻ വിട വാങ്ങുമ്പോൾ അതൊരു യുഗത്തിന്റെ അവസാനം ആണെന്ന് പറയാം . സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ശാസ്ത്രജ്ഞനായ അദ്ദേഹം തന്റെ പാണ്ഡിത്യം കൊണ്ട് പുത്തൻ തലമുറക്ക് പകർന്നു നൽകിയിട്ടുള്ള ദാർശനിക ദിശാബോധം അതുല്യമാണ് വേദം , ഉപനിഷദ്, പുരാണങ്ങള്‍ എന്നിവയില്‍ ഉണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം ,സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം സമാനതകൾ ഇല്ലാത്തത് ആയിരുന്നു .

ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കി ഭാരതീയ ചിന്താ ധാരകളുടെ അവതരണം ശ്രദ്ധേയം ആയിരുന്നു .അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു എക്കാലവും പ്രചോദനം നൽകിയിട്ടുള്ള അദ്ദേഹം നിരവധി തവണ പ്രഭാഷണം നടത്താൻ ഇവിടം സന്ദർശിച്ചിരുന്നു .അമേരിക്കയിലെ യുവാക്കളുടെ ഇടയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ തരംഗം സൃഷ്ഠിച്ചിരുന്നു .

അമേരിക്കൻ മണ്ണിൽ ഹൈന്ദവ സംഘടനാ പ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും ,ഭാരതീയ പൈതൃകത്തിന്റെ നേരറിവുകൾ മലയാളീ ഹൈന്ദവ സമൂഹത്തിനു നൽകാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ആ കർമ്മ യോഗിയുടെ ഓർമകൾക്ക് മുന്നിൽ ,അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹത്തിന്റെ ആദരാഞ്ജലികൾ മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് അർപ്പിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News