കെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്

ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്.എ. ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് പിക്‌നിക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു. കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ്‌ ടീം…

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാംമത് വാർഷിക യോഗം ന്യൂയോർക്കിൽ നടന്നു

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാം വാർഷിക യോഗം ഫെബ്രുവരി ഇരുപത്തിയാറാം തീയതി ന്യൂയോർക്കിലെ ടേസ്റ്റ് ഓഫ് കേരളാ കിച്ചണിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ്‌ ക്രിസ്റ്റി ജോർജ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു. നടപ്പു വർഷത്തെ ക്ലബ്‌, സാമ്പത്തിക റിപ്പോർട്ടുകൾ യഥാക്രമം ജോയിന്റ് സെക്രട്ടറി ജെൻസെൻ റോബർട്ട്‌, ട്രെഷറർ റോജി സാം കോശി എന്നിവർ അവതരിപ്പിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ കാര്യപരിപാടികളുടെ അവലോകനം നടത്തപ്പെട്ടു. ക്ലബ്ബിന്റെ ഭാവി പരിപാടികൾ കൂടുതൽ കാര്യക്ഷമതയോട് കൂടി നടത്തപെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ അംഗങ്ങൾ രേഖപെടുത്തി. വർഷങ്ങളായി നടത്തി വരാറുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ്, സ്‌പൈക്ക് വോളിബാൾ ടൂർണമെന്റ്, ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് എന്നിവ കൂടുതൽ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി എല്ലാ വർഷത്തെയും പോലെ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ക്ലബ്ബിന്റ ചാരിറ്റി വിങ്‌…

നോർത്ത് അമേരിക്ക മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 11 വൈകിട്ട് 6:30 മണിക്ക് സെന്റ് പോൾ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻറ് റെവ: ഷൈജു സി ജോയ് മീറ്റിങ്ങിന് അധ്യക്ഷതവഹിച്ചു. യുവജനങ്ങൾ സഭയുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവരണമെന്നും, എങ്കിൽ മാത്രമേ ശക്തമായ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും അധ്യക്ഷപ്രസംഗത്തിൽ അച്ഛൻ യുവ ജനങ്ങളെ ആഹ്വാനം ചെയ്തു. “വൈ മീ ഗോഡ് ” എന്ന വിഷയത്തെ ആസ്പദമാക്കി മിസിസ്സ്: ബിന്ദു കോശി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നിരാശയിൽ അകപ്പെട്ട് , കർത്താവേ ഇത് എന്തുകൊണ്ട് എനിക്ക് വന്നു എന്ന് ദൈവത്തെ ചോദ്യം ചെയ്യാതെ,മോശയെപ്പോലെ, ഹന്നായെ പോലെ, പൗലോസിന് പോലെ, പ്രതിസന്ധികളെ ജീവിതത്തിലെ വെല്ലുവിളികൾ ആയി ഏറ്റെടുത്ത്, ദൈവത്തെ കൂടുതൽ അറിയുവാനും അത് ദൈവ…

ഡി. വി. എസ്. സി. വോളിബോള്‍ ടൂര്‍ണമെന്‍റ്: കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് നടത്തിയ ആറാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച് റണ്ണര്‍ അപ് ആയി. ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2023 മാര്‍ച്ച് 4 ശനിയാഴ്ച്ച ഉച്ചക്ക് 1:00 മണി മുതല്‍ നടന്ന പ്രാഥമികറൗണ്ട് മല്‍സരങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ്, ഡി വി എസ് സി, ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച്, യു. ഡി. സ്ട്രൈക്കേഴ്സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 4 വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു. അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ വിജയിച്ച കേരള സ്ട്രൈക്കേഴ്സിനുവേണ്ടി എമില്‍ സാം, ജിതിന്‍ പോള്‍, റോഹന്‍ നൈനാന്‍, സുബിന്‍ ഷാജി, എബിന്‍ ചെറിയാന്‍, മൈക്കിള്‍, ജോയല്‍, ജോര്‍ജ് എന്നിവരാണു കളിച്ചത്.…

ബജറ്റ് കമ്മി നികത്താൻ വൻ നികുതി വർദ്ധനവ് നിർദ്ദേശിച് ജോ ബൈഡൻ

ഫിലാഡൽഫിയ: യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർദ്ധനവ് നിർദ്ദേശിച്ചു ജോ ബൈഡൻ.വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ തന്റെ ബജറ്റ് പദ്ധതികൾ അവതരിപ്പിച്ചത്.ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറൽ കമ്മി ഏകദേശം 3 ട്രില്യൺ ഡോളർ കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്ന് ജനപ്രതിനിധിസഭ റിപ്പബ്ലിക്കൻമാർ നിയന്ത്രണത്തിലായതിനാൽ, ബജറ്റ് മിക്കവാറും നിയമമാകാൻ സാധ്യതയില്ല . 2024 ൽ രണ്ടാം തവണയും മത്സരിക്കാൻ ഒരുങ്ങുന്ന ബൈഡനു തന്റെ സാമ്പത്തിക കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത് ഡെമോക്രാറ്റുകൾ ബജറ്റ് തുക ഗണ്യമായി വെട്ടിക്കുറയ്ക്കാത്തപക്ഷം ഫെഡറൽ വായ്പാ പരിധി ഉയർത്തുന്നതിൽ ഒപ്പുവെക്കില്ലെന്ന് റിപ്പബ്ലിക്കൻമാർ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു ബൈഡന്റെ പുതിയ നിർദ്ദേശത്തെ “അശ്രദ്ധവും” “ഗുരുതരവും” എന്ന് വിളിച്ചു റിപ്പബ്ലിക്കൻ ഹൗസ് നേതൃത്വം വ്യാഴാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി, സർക്കാർ ചെലവുകൾ…

ഗാൽവെസ്റ്റണിൽ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗാൽവെസ്റ്റൺ, ടെക്സസ് – ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു. മാതാപിതാക്കൽ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകൾ പറഞ്ഞു . ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4:30 നാണു പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു അധികൃതർ പറഞ്ഞു. വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു.…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിനിതാ ദിനാഘോഷങ്ങള്‍ അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11-ന് വൈകിട്ട് ആറു മുതല്‍ വിവിധ പരിപാടികളോടെയാണ് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് പരിപാടികള്‍ അരങ്ങേറുന്നത്. എഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ അഡ്വ. രതീദേവിയുടെ ജനനം ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ്. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ യുവകലാ സാഹിതി എന്നീ സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സാംസ്‌കാരിക നവോത്ഥാന വേദിയുടേയും, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റേയും സംസ്ഥാന പ്രസിഡന്റായും ഇന്റര്‍ നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും അംഗമായിരുന്നു. നിയമ പഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും, ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് നേരേ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരേയും, ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. “The Gospal of Mary Madgalena and me ‘മഗ്ദലീനയുടെ (എന്റേയും)…

ഡാളസ്സിൽ വേൾഡ് ഡേ പ്രയർ നാളെ (ശനി)രാവിലെ 9 മണി മുതൽ

ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച്‌ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും. സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്‌, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ. തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ്…

പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍. ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന്‍ ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന്‍ (My Thali A Simple Indian Kitchen) ) എന്ന പേരില്‍…

മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…