മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാംമത് വാർഷിക യോഗം ന്യൂയോർക്കിൽ നടന്നു

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാം വാർഷിക യോഗം ഫെബ്രുവരി ഇരുപത്തിയാറാം തീയതി ന്യൂയോർക്കിലെ ടേസ്റ്റ് ഓഫ് കേരളാ കിച്ചണിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ്‌ ക്രിസ്റ്റി ജോർജ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു.

നടപ്പു വർഷത്തെ ക്ലബ്‌, സാമ്പത്തിക റിപ്പോർട്ടുകൾ യഥാക്രമം ജോയിന്റ് സെക്രട്ടറി ജെൻസെൻ റോബർട്ട്‌, ട്രെഷറർ റോജി സാം കോശി എന്നിവർ അവതരിപ്പിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ കാര്യപരിപാടികളുടെ അവലോകനം നടത്തപ്പെട്ടു. ക്ലബ്ബിന്റെ ഭാവി പരിപാടികൾ കൂടുതൽ കാര്യക്ഷമതയോട് കൂടി നടത്തപെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ അംഗങ്ങൾ രേഖപെടുത്തി. വർഷങ്ങളായി നടത്തി വരാറുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ്, സ്‌പൈക്ക് വോളിബാൾ ടൂർണമെന്റ്, ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് എന്നിവ കൂടുതൽ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി എല്ലാ വർഷത്തെയും പോലെ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ക്ലബ്ബിന്റ ചാരിറ്റി വിങ്‌ ആയ മാസ്ക് കെയർ നാട്ടിലും അമേരിക്കയിലും ആയി നടത്തിയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഭാരവാഹികൾ യോഗത്തിൽ പ്രേത്യേക പ്രശംസ പിടിച്ചു പറ്റി. വരും വർഷങ്ങളിലും ഇത് കൂടാതെ കൂടുതൽ സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനം ആയി.

തുടർന്നു നടന്ന ഇലക്ഷനിൽ പ്രസിഡന്റായി അനിൽ കോയിപ്പ്രം, സെക്രട്ടറിയായി ആശിഷ് തോമസ്, ജോയിന്റ് സെക്രട്ടറിയായി അരുൺ സക്കറിയ എന്നിവരെ തെരഞ്ഞെടുത്തു. ട്രെഷറർ ആയി റോജി സാം കോശി തന്നെ തുടരും. ബോർഡ്‌ കമ്മിറ്റി അംഗങ്ങൾ ആയി ഡോണി കുര്യാക്കോസ്, ക്രിസ്റ്റി ജോർജ്, ജെൻസൺ റോബർട്ട്‌, ജിത്തു വർഗീസ്‌, ലിബിൻ എബ്രഹാം ജോൺ എന്നിവരെയും തെരഞ്ഞെടുത്തു. ഓഡിറ്റർ ആയി ദിപു മുരളീധരൻ തുടരും. ക്ലബ്ബിന്റെ പബ്ലിക് റിലേഷൻസ്, മാധ്യമങ്ങൾ, നവ സാമൂഹ്യ മാധ്യമങ്ങൾ എന്നിവയുടെ മേൽനോട്ടം ഡോണി കുര്യാക്കോസ്, അഖിൽ നായർ, സൂരജ് പറമ്പത്ത് എന്നിവരെയും ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ കൂടാതെ പുതിയ ആശയങ്ങൾ കൂടി പ്രാവർത്തികമാക്കാൻ ശ്രമിക്കും എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. ഈ കഴിഞ്ഞ വർഷങ്ങളിൽ ക്ലബ്ബിനെ സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് സാമ്പത്തികമായി സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സ്പോൺസർമാർക്കും നന്ദി അറിയിച്ചു. തുടർന്നും എല്ലാവരുടെയും സഹായം പുതിയ ഭരണാസമിതി അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News