ബജറ്റ് കമ്മി നികത്താൻ വൻ നികുതി വർദ്ധനവ് നിർദ്ദേശിച് ജോ ബൈഡൻ

ഫിലാഡൽഫിയ: യുഎസ് കോർപ്പറേഷനുകൾക്കും നിക്ഷേപകർക്കും സമ്പന്നരായ അമേരിക്കക്കാർക്കും വലിയ നികുതി വർദ്ധനവ് നിർദ്ദേശിച്ചു ജോ ബൈഡൻ.വ്യാഴാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ തന്റെ ബജറ്റ് പദ്ധതികൾ അവതരിപ്പിച്ചത്.ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറൽ കമ്മി ഏകദേശം 3 ട്രില്യൺ ഡോളർ കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്ന് ജനപ്രതിനിധിസഭ റിപ്പബ്ലിക്കൻമാർ നിയന്ത്രണത്തിലായതിനാൽ, ബജറ്റ് മിക്കവാറും നിയമമാകാൻ സാധ്യതയില്ല . 2024 ൽ രണ്ടാം തവണയും മത്സരിക്കാൻ ഒരുങ്ങുന്ന ബൈഡനു തന്റെ സാമ്പത്തിക കാഴ്ചപ്പാട് സ്ഥാപിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത് ഡെമോക്രാറ്റുകൾ ബജറ്റ് തുക ഗണ്യമായി വെട്ടിക്കുറയ്ക്കാത്തപക്ഷം ഫെഡറൽ വായ്പാ പരിധി ഉയർത്തുന്നതിൽ ഒപ്പുവെക്കില്ലെന്ന് റിപ്പബ്ലിക്കൻമാർ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു ബൈഡന്റെ പുതിയ നിർദ്ദേശത്തെ “അശ്രദ്ധവും” “ഗുരുതരവും” എന്ന് വിളിച്ചു റിപ്പബ്ലിക്കൻ ഹൗസ് നേതൃത്വം വ്യാഴാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി, സർക്കാർ ചെലവുകൾ…

ഗാൽവെസ്റ്റണിൽ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗാൽവെസ്റ്റൺ, ടെക്സസ് – ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു. മാതാപിതാക്കൽ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകൾ പറഞ്ഞു . ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4:30 നാണു പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു അധികൃതർ പറഞ്ഞു. വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു.…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിനിതാ ദിനാഘോഷങ്ങള്‍ അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11-ന് വൈകിട്ട് ആറു മുതല്‍ വിവിധ പരിപാടികളോടെയാണ് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് പരിപാടികള്‍ അരങ്ങേറുന്നത്. എഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ അഡ്വ. രതീദേവിയുടെ ജനനം ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ്. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ യുവകലാ സാഹിതി എന്നീ സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സാംസ്‌കാരിക നവോത്ഥാന വേദിയുടേയും, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റേയും സംസ്ഥാന പ്രസിഡന്റായും ഇന്റര്‍ നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും അംഗമായിരുന്നു. നിയമ പഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും, ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് നേരേ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരേയും, ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. “The Gospal of Mary Madgalena and me ‘മഗ്ദലീനയുടെ (എന്റേയും)…

ഡാളസ്സിൽ വേൾഡ് ഡേ പ്രയർ നാളെ (ശനി)രാവിലെ 9 മണി മുതൽ

ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച്‌ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും. സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്‌, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ. തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ്…

പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍. ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന്‍ ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന്‍ (My Thali A Simple Indian Kitchen) ) എന്ന പേരില്‍…

മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…

പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം

പാർക്ക് ഹിൽ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മാർച്ച് 5 ഞായറാഴ്ച പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനെ കുറിച്ച് മികച്ച ആമുഖം നൽകുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) പരിചയപ്പെടുത്തി. സജി എം. പോത്തൻ കോൺഫറൻസിന്റെ പൊതു വിവരങ്ങൾ നൽകി. മാത്യു ജോഷ്വ കോൺഫറൻസ് റെജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും സ്പോൺസർഷിപ്പിനുള്ള അവസരങ്ങളെ കുറിച്ചും ബിജോ തോമസ് വിശദാംശങ്ങൾ നൽകി. ജൂലൈ 12…

കെ . എച് .എ. യുടെ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു

ഫീനിക്സ് : അരിസോണയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരളാ ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്. എ.) 2023-24 കാലയളവിലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. മാർച്ച് 4-ന് ശനിയാഴ്ച ആരിസോണയിലെ ഗിൽബെർട്ടിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദിലീപ് പിള്ളയുടെ പ്രാർഥനയോടെ ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ കഴിഞ്ഞ ഭരണസമിതി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രെസിഡന്റായി ജിജു അപ്പുകുട്ടൻ, വൈസ് പ്രെസിഡന്റായി ലേഖ നായർ, സെക്രെട്ടറിയായി രാജേഷ് ഗംഗാധരൻ, ട്രഷററായി ഡോ. പ്രവീൺ ഷേണായ്, ജോയിന്റ് സെക്രട്ടറിയായി കിരൺ മോഹൻ, ജോയിന്റ് ട്രഷററായി ധനീഷ്, വനിതാ പ്രതിനിധിയായി ഡോ. നിഷ പിള്ള, യുവജന പ്രതിനിധിയായി അമൽ ശ്രീകുമാർ എന്നിവരെയും ബൈലോ ചെയറായി പ്രസീദ് രായിരം കണ്ടത്ത്, സത്സംഗ ചെയറായി ഡോ. ഗിരിജ മേനോൻ, കെ.എച്.എയുടെ “ആരോഗ്യ അഗോര” പ്രവർത്തനങ്ങളുടെ ചെയറായി…

ഫിലാഡല്‍ഫിയയില്‍ ബിഷപ് തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നുമണിക്ക് അവസാനിക്കും. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരക്കുള്ള…

മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2022 നവംബര്‍ 6 യായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.