വാഷിംഗ്ടണ്‍: ഡെപ്യൂട്ടി ലേബര്‍ സെക്രട്ടറി ജൂലി സൂവിനെ ലേബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശിച്ചു. ബൈഡന് കാബ്നെറ്റിന്റെ ഭാഗമാകുന്ന ആദ്യ ഏഷ്യന്‍ വംശജയായ അമേരിക്കക്കാരിയാണ് ജൂലി സൂ.Su, if confirmed, would also expand the majority of women serving in the president’s Cabinet.ഇവരുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ ബൈഡന്റെ ക്യാബിനറ്റിൽ സ്ത്രീകൾക്കായിരിക്കും ഭൂരിപക്ഷം നാഷണല്‍ ഹോക്കി ലീഗ് പ്ലേയേഴ്സ് അസോസിയേഷന്റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ ലേബര്‍ സെക്രട്ടറി പദം ഒഴിഞ്ഞ മാര്‍ട്ടി വാല്‍ഷിന് പകരക്കാരിയായാണ് ജൂലി നിയമിതയാകുക. മുന്‍ കാലിഫോര്‍ണിയ ലേബര്‍ സെക്രട്ടറിയായ ജൂലിയെ ലേബര്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 2021 ജൂലൈയിലാണ് തെരഞ്ഞെടുത്തിരുന്നത്. 20 വര്‍ഷത്തിനിടെ ഏഷ്യന്‍ വംശജരായ കാബ്നെറ്റ് സെക്രട്ടറിമാരില്ലാത്ത ആദ്യ സര്‍ക്കാരാണ് ബൈഡന്റേത്. വാല്‍ഷിന്റെ രാജി പ്രഖ്യാപനം വന്നതോടെ സൂവിനെ സെക്രട്ടറിയായി നിയമിക്കാനുള്ള സമ്മര്‍ദ്ദം ബൈഡന് മേല്‍…
Category: AMERICA
വന്ദ്യ ഷേബാലി അച്ചൻറെ നാല്പതാം ചരമദിനം ഫിലഡൽഫിയയിൽ
ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയും ആയിരുന്ന ഫാ. ബാബു വർഗീസിന്റെ (ഷേബാലി അച്ചൻ ) നാല്പതാം ചരമദിനം ഫെബ്രുവരി 25 ശനിയാഴ്ച മാതൃ ഇടവകയിൽ ആചരിച്ചു. ഫാ. ഡോ. രാജു വർഗീസിൻറെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസനത്തിലെ നിരവധി വൈദികർ സഹ കാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ അദ്ധ്യക്ഷനായിരുന്നു. വന്ദ്യ ഷേബാലി അച്ചന് സ്മരണാഞ്ജലി അർപ്പിക്കാൻ നിരവധി വൈദികരും അല്മായരും ഒത്തുചേർന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വർഷങ്ങളായി ഷേബാലി അച്ചനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ആളുകൾ അവരുടെ ഓർമ്മകൾ പങ്കു വച്ചു. വൈദിക സെമിനാരിയിൽ സഹപാഠി ആയിരുന്ന ഫാ. ഡോ. രാജു വർഗീസ്…
വിജയപ്രതീക്ഷയുമായി ഡോ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ നിറസാന്നിധ്യമായ ഡോ.അഡ്വ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു. പൊസിഷൻ നമ്പർ 6 ലാണ് അദ്ദേഹത്തിന്റെ മത്സരം. സിറ്റിയിലെ എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സിറ്റി അറ്റ് ലാർജിലാണ് നടക്കുന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ ഒരാൾ പിന്മാറിയാതോടെ മാത്യു വൈരമണ്ണും ടിം വുഡും തമ്മിൽ നേരിട്ടാണ് മത്സരം നടക്കുന്നത്. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന്റെ ഒഴിവിൽ വന്ന കൗൺസിൽ സീറ്റിലാണ് മാത്യു വൈരമൺ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ തന്റെ വിജയത്തിൽ വൻ പ്രതീക്ഷയാണുള്ളതെന്നു വൈരമൺ പറഞ്ഞു. മെയ് ആറാം തീയതിയാണ് തിരഞ്ഞെടുപ്പ്. സ്റ്റാഫ്ഫോർഡ് സിറ്റിയിലെ സീറോ പ്രോപ്പർട്ടി ടാക്സ് നിലനിർത്തുക, സിറ്റിയിലെ ഡ്രൈനേജ് സിസ്റ്റം നവീകരിക്കുക, സിറ്റിയിലെ എല്ലാ വകുപ്പുകളും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നു ഉറപ്പു…
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ “വൈജ്ഞാനിക തകർച്ച” രാജ്യത്തിന് ഭീഷണി: ഡോ. റോണി ജാക്സൺ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മാനസികനില വഷളായിക്കൊണ്ടിരിക്കുന്നത് രാജ്യത്തിനാകെ ഭീഷണിയാണെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പ്രതിനിധിയും മുൻ വൈറ്റ് ഹൗസ് ഫിസിഷ്യനുമായ റോണി ജാക്സൺ. “ബൈഡന് നമ്മുടെ കമാൻഡർ ഇൻ ചീഫായി പ്രവർത്തിക്കുന്നത് നമ്മുടെ രാജ്യത്തിന് ഭീഷണിയാണ്,” ജാക്സൺ ശനിയാഴ്ച ട്വീറ്റ് ചെയ്തു. “അദ്ദേഹത്തിന് പകുതി സമയം നഷ്ടപ്പെട്ടു, എല്ലാ ദിവസവും അദ്ദേഹം ചൈനയെയും റഷ്യയെയും പൂർണ്ണ തോതിലുള്ള സംഘർഷത്തിലേക്ക് അടുപ്പിക്കുന്നു. അദ്ദെഹത്തിന്റെ മാനസിക ശേഷി കുറയുന്നത് കൊലപാതകങ്ങളിൽ കലാശിക്കും!,” ജാക്സണ് കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്റെ മാനസികാരോഗ്യത്തെക്കുറിച്ച് സുതാര്യത പുലർത്തുന്നതിൽ പരാജയപ്പെട്ടതിന് നിലവിലെ യുഎസ് ഭരണകൂടത്തെ മുൻകാലങ്ങളിൽ ജാക്സൺ വിമർശിച്ചിരുന്നു. 2018 വരെ ബരാക് ഒബാമയുടെയും ഡൊണാൾഡ് ട്രംപിന്റെയും കീഴിലുള്ള പ്രസിഡന്റുമാരുടെ വൈറ്റ് ഹൗസ് ഫിസിഷ്യനായി ജാക്സൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കൽ ചരിത്രത്തിന്റെ അവലോകനത്തിന്റെയും “വിശദമായ ശാരീരിക പരിശോധനയുടെയും” അടിസ്ഥാനത്തിൽ, വൈറ്റ് ഹൗസ് ഈ മാസം ആദ്യം…
ഇഗ്നിഷൻ സാങ്കേതിക പിഴവ്: നാസ-സ്പേസ് എക്സ് മിഷന് ദൗത്യം താൽക്കാലികമായി നിർത്തിവച്ചു
വാഷിംഗ്ടൺ: ഇഗ്നിഷൻ സംവിധാനത്തിലെ പ്രശ്നങ്ങളെത്തുടർന്ന് വിക്ഷേപണത്തിന് മുന്നോടിയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ക്രൂവിനെ എത്തിക്കാനുള്ള സ്പേസ് എക്സിന്റേയും നാസയുടേയും സംയുക്ത പദ്ധതിയായ ഫാൽക്കൺ 9 റോക്കറ്റിന്റെ വിക്ഷേപണം മിനിറ്റുകൾ മാത്രം ശേഷിക്കെ താല്‍ക്കാലികമായി റദ്ദാക്കി. ക്രൂ-6 ദൗത്യം തിങ്കളാഴ്ച ഐഎസ്എസിലേക്ക് പുറപ്പെടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, എല്ലാ ബഹിരാകാശ സഞ്ചാരികളും ഇതിനകം തന്നെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം മാറ്റിവച്ചു. ആദ്യ ഘട്ടമായ മെർലിൻ എഞ്ചിനിലെ ജ്വലന പ്രശ്നങ്ങളാണ് കാരണമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു. ലോഞ്ച് ഇവന്റിന്റെ വെബ്കാസ്റ്റിനിടെ സംസാരിച്ച സ്പേസ് എക്സ് സിസ്റ്റംസ് എഞ്ചിനീയർ കേറ്റ് ടൈസ് പറയുന്നതനുസരിച്ച്, ദൗത്യം റദ്ദാക്കാനും മാറ്റിവയ്ക്കാനുമുള്ള തീരുമാനം “വളരെ ജാഗ്രതയിൽ നിന്നാണ്” ഉടലെടുത്തത്. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ “വുഡി” ഹോബർഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാഡി,…
എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും
ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ക്ലബ് ആയ സ്റ്റാർസ് ഓഫ് ഹുസ്റ്റൺ സംഘടിപ്പിക്കുന്ന എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണ്ണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും. അമേരിക്കയിലെ പ്രഗൽഭരായ നിരവധി ടീമുകളാണ് മത്സരിക്കുന്നത്. ബ്രദേഴ്സ് ന്യൂയോർക്ക്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, ഫില്ലി മച്ചാൻസ് , ഡാലസ് ടസ്കർസ്, ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, ഹൂസ്റ്റൺ ഹരിക്കെയിൻസ്, അറ്റ്ലാൻഡാ കൊമ്പൻസ്, ഡാലസ് റാപ്റ്റേഴ്സ്, എന്നിങ്ങനെ 8 ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 1500 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലുകളും റണ്ണേഴ്സ് അപ്പ് ആയി വരുന്ന ടീമിന് ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലും ലഭിക്കും എന്ന് സംഘാടക സമിതി പ്രസിഡൻറ് സന്തോഷ് ആറ്റുപുറവും വൈസ് പ്രസിഡൻറ് ജോൺ ഉമ്മൻ സെക്രട്ടറി ജോബി ചെറിയാൻ എന്നിവർ സംയുക്തമായി…
ദര്‍ശന പട്ടേല്‍ കാലിഫോര്‍ണിയാ അസംബ്ലിയിലേക്ക് മത്സരിക്കുന്നു
കാലിഫോര്‍ണിയ: മെയ് ആദ്യവാരം നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്റ്റ് 76 ല്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ ദര്‍ശന പട്ടേല്‍ മത്സരിക്കുന്നു. ഇത് സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം പുറത്തുവന്നു. 48 വയസ്സുള്ള പട്ടേല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുക. സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ കാലിഫോര്‍ണിയ പൊവെ യൂണിഫൈഡ് സ്ക്കൂള് ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണ മത്സരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളില്‍ ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് തന്റെ തിരഞ്ഞെടുപ്പു ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പൊതുവിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യരംഗ വികസനം എന്നിവയും തിരഞ്ഞെടുപ്പു വാഗ്ദാനമായി ഇവര്‍ ഉയര്‍ത്തികാണിക്കുന്നു. കൗമാര പ്രായത്തിലാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 14 വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ഇവര്‍ മെഡിക്കല്‍, ഹെല്‍ത്ത് ഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇര്‍വിനിലെ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ കെമിസ്ട്രിയില്‍ പി.എച്ച്.ഡി. നേടി.…
യുഎസ് സർക്കാർ ഉപകരണങ്ങളിൽ ഇനി TikTok ഉണ്ടാകില്ല
വാഷിംഗ്ടൺ: ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്പ് സുരക്ഷാ കാരണങ്ങളാൽ വാഷിംഗ്ടണിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമായതിനാൽ, എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും TikTok തുടച്ചു മാറ്റാൻ വൈറ്റ് ഹൗസ് എല്ലാ ഫെഡറൽ ഏജൻസികൾക്കും 30 ദിവസത്തെ സമയം നൽകി. “സെൻസിറ്റീവ് സർക്കാർ ഡാറ്റയിലേക്ക് ആപ്പ് അവതരിപ്പിക്കുന്ന അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്നതിനുള്ള നിർണായക ചുവടുവെപ്പ്” എന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് വിശേഷിപ്പിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്, ഹോംലാൻഡ് സെക്യൂരിറ്റി, സ്റ്റേറ്റ് എന്നിവയുൾപ്പെടെ ചില ഏജൻസികൾക്ക് ഇതിനകം നിയന്ത്രണങ്ങളുണ്ട്. 30 ദിവസത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റിന്റെ ബാക്കിയുള്ളവരോട് ഇത് പിന്തുടരാൻ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങളിൽ TikTok അനുവദിക്കുന്നില്ല. “നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പ്രതിരോധിക്കുന്നതിനും വിദേശ എതിരാളികളുടെ അമേരിക്കക്കാരുടെ ഡാറ്റയിലേക്കുള്ള പ്രവേശനം തടയുന്നതിനും ബൈഡന്-ഹാരിസ് അഡ്മിനിസ്ട്രേഷൻ വളരെയധികം…
അഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം ഡിസാന്റിസിനു 28 നിക്കി ഹേലിക്ക് 7
വാഷിംഗ്ടണ്‍: ഫോക്സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കന്‍ അഭിപ്രായ സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണു മുന്‍തൂക്കം. മുഖ്യ എതിരാളിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനേക്കാള്‍ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്. നവംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സര്‍വേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേല്‍ ലീഡ് പ്രവചിച്ചിരുന്നു. മുന്‍ പ്രസിഡന്റിന് ആശ്വാസം പകരുന്ന സര്‍വേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്. മല്‍സരിക്കാന്‍ സാധ്യതയുള്ള 15 റിപ്പബ്ലിക്കന്‍ നേതാക്കളുടെ പേരുകളാണ് ഫോക്സ് മുന്നോട്ടു വെച്ചത്. ഈ മാസം ആദ്യ പ്രചാരണം ആരംഭിച്ച യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിക്ക് 7…
അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീക്ക് (ആത്മ) നവനേതൃത്വം
റ്റാമ്പാ : റ്റാമ്പായിലുള്ള മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മ ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവഅംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളിലും മുന്‍പന്തിയിലുണ്ട്. ആത്മയുടെ 2023 പ്രവർത്തക സമിതി അഷീദ് വാസുദേവന്റെയും , അരുൺ ഭാസ്കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2023 ലെ ആത്മ ഭാരവാഹികൾ അഷീദ് വാസുദേവൻ – പ്രസിഡന്റ് പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ – സെക്രട്ടറി പൂജ വിജയൻ – ജോയിന്റ് സെക്രട്ടറി രാജി രവീന്ദ്രൻ – ട്രഷറർ പ്രഫുൽ നായർ- ജോയിന്റ് ട്രഷറർ കമ്മിറ്റി അംഗങ്ങൾ രേഷ്മ ധനേഷ് സുസ്മിത പദ്മകുമാർ ശ്രീരാജ് നായർ ശ്രീജേഷ് രാജൻ ദീപു ശശീന്ദ്ര അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 5 നു പിക്നിക്കും ,…
