വേൾഡ് മലയാളി കൗൺസിലിന് അഭിമാനമായി ഫിലാഡെൽഫിയ പ്രൊവിൻസ് ഭവന ദാനം

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ യൂണിഫൈഡ് പ്രൊജക്റ്റ് ആയ “ഹോം ഫോർ ഹോംലെസ്സ്” പങ്കാളിയായി ഫിലാഡൽഫിയ പ്രൊവിൻസ് മാറിയത് അമേരിക്ക റീജിയൻ യൂനിഫൈഡ്‌ (ന്യൂ ജേഴ്‌സി കോര്പറേഷന്) അഭിമാനിക്കുവാൻ പറ്റിയ നിമിഷമായി. ഗ്ലോബൽ വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ്, നൂറു വീടുകൾ ഭാവനരഹിതർക്കു നൽകുന്നതിൽ പതിനൊന്നാമത്തെ വീടിന്റെ താക്കോൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഡോക്ടർ എം. എസ് സുനിലും സംയുക്തമായി കൈമാറി. പത്തു വീടുകളോളം ചിക്കാഗോ പ്രൊവിൻസ് നൽകി കഴിഞ്ഞു. ഡോക്ടർ എം. എസ് സുനിലുമായി ചേർന്നാണ് മിക്ക വീട് പണികളും പൂർത്തിയാകുന്നത്. ഇടുക്കിയിൽ ഉള്ള ഒരു സാധു കുടുംബമാണ് ഈ ഔദാര്യത്തിനു പാത്രമായത്. പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം, പ്രസിഡന്റ് ജോഫിലാഡൽഫിയ പ്രോവിന്സിന്റെ ജോർജ് നടവയൽ, ട്രഷറർ നൈനാൻ മത്തായി, ജോയിന്റ് ട്രഷറർ തോമസ്കുട്ടി വര്ഗീസ്, വൈസ് ചെയർ മറിയാമ്മ ജോർജ്,…

മുൻ കാമുകിയെയും മൂന്ന് പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ മിസ്സോറിയിൽ നടപ്പാക്കി

ബോൺ ടെറെ,(മിസ്സോറി ):മുൻ കാമുകിയെയും മൂന്ന് പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനായ മിസൗറിയിൽ നിന്നുള്ള 58 കാരനായ റഹീം ടെയ്‌ലറെ ഫെബ്രു 7 ചൊവ്വാഴ്ച മാരകമായ വിഷമിശ്രിതം കുത്തിവെച്ചു വധിച്ചു, കൊലപാതകം നടക്കുമ്പോൾ താൻ മറ്റൊരു സംസ്ഥാനത്തിലായിരുന്നുവെന്ന് അവകാശവാദം കോടതി അംഗീകരിച്ചില്ല . നവംബർ മുതൽ ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മിസോറി തടവുകാരനാണ് റഹീം ടെയ്‌ലർ. മുമ്പ് മിസോറിയിലും രണ്ട് ടെക്‌സാസിലും ഒക്‌ലഹോമയിലും വധശിക്ഷ നടപ്പാക്കിയതിന് ശേഷം ഈ വർഷം രാജ്യത്തെ അഞ്ചാമത്തെ വധശിക്ഷയായിരുന്നു ഇത്. 5 ഗ്രാം പെൻറോബാർബിറ്റൽ നൽകുമ്പോൾ ടെയ്‌ലർ കാലിൽ ചവിട്ടി, തുടർന്ന് എല്ലാ ചലനങ്ങളും നിലയ്ക്കുന്നതിന് മുമ്പ് അഞ്ചോ ആറോ ആഴത്തിലുള്ള ശ്വാസം എടുത്തു. അവസാന പ്രസ്താവനയിൽ, ടെയ്‌ലർ പറഞ്ഞു, മുസ്‌ലിംകൾ മരിക്കുന്നില്ല, “നമ്മുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളിൽ ശാശ്വതമായി ജീവിക്കുന്നു.” “മരണം നിങ്ങളുടെ ശത്രുവല്ല, നിങ്ങളുടെ വിധിയാണ്.…

ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക് : ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു , ഫോമയുടെ എക്സിക്യുട്ടീവ് കമ്മറ്റി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ റീജിയനുകളിലെയും ആർ വി പി മാരും മറ്റു നേതാക്കന്മാരുമായി നടത്തിയ ഏകദേശം രണ്ടു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം കൂടിയ നാഷണൽ കമ്മറ്റി വിവിധ സബ് കമ്മറ്റികൾക്ക് അന്തിമരൂപം നൽകിയത്, വിവിധ റീജിയനുകളിൽ നിന്ന് അനവധി പ്രമുഖ നേതാക്കളാണ് ഫോമയുടെ പ്രധാന സബ് കമ്മറ്റികളുടെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്, എല്ലാ റീജിയനുകൾക്കും വ്യക്ത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് നല്ല ഒരു നേതൃത്വ നിരയെ തിരഞ്ഞെടുക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു, ഫോമയുടെ പതിനൊന്ന് കമ്മറ്റികളാണ് ഇപ്പൊൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്, വുമൺസ് ഫോറം പ്രതിനിധികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു, എല്ലാ കമ്മറ്റികൾക്കും കൃത്യമായ രീതിയിൽ സമയബന്ധിതമായ പ്രോഗ്രാം ചാർട്ടുകളും ബഡ്ജറ്റും ഒക്കെയുണ്ടാവും,…

രണ്ട് ഹൂസ്റ്റൺ സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതിക്കു 50 വര്‍ഷത്തെ തടവ്

ഹൂസ്റ്റൺ : യൂബർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഹൂസ്റ്റൺ സ്ത്രീകളെ കൊലപ്പെടുത്തിയതിന് കാലിഫോർണിയക്കാരൻ ബ്രയാൻ ടാറ്റം (50 വർഷം തടവ് ശിക്ഷ വിധിച്ചു . പ്രിസില്ല ഡിലിയോൺ, ഡയാന സലാസർ എന്നിവരുടെ മരണത്തിൽ ബ്രയാൻ ടാറ്റം (47) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2020 സെപ്തംബർ 19-നായിരുന്നു സംഭവം .നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ രാത്രി 11:30 ഓടെ ട്രാഫിക് സ്റ്റോപ്പിനായി വെള്ള അക്യൂറ ആർഡിഎക്സ് ഓടിക്കുകയായിരു ബ്രയാനെ തടയാൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ 35 മൈൽ സോണിൽ 100 മൈൽ വേഗതയിൽ ഓടിക്കുകയും , ജെൻസണിന്റെയും പാർക്കറിന്റെയും കവലയിൽ ഊബർ ഡ്രൈവർ ഓടിക്കുന്ന സിൽവർ ഹോണ്ട അക്കോർഡിൽ ഇടിക്കുകയായിരുന്നു വെന്നു ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് പറഞ്ഞു . ബ്രയാൻ ടാറ്റം നീണ്ട ക്രിമിനൽ ചരിത്രമുള്ള ഒരു വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു , ഇടിയുടെ…

ഞങ്ങൾ നാറ്റോയെ ഒന്നിപ്പിച്ചു; ഞങ്ങൾ ഒരു ആഗോള സഖ്യം കെട്ടിപ്പടുത്തു: ബൈഡൻ

വാഷിംഗ്‌ടൺ ഡിസി :ഞങ്ങൾ നാറ്റോയെ ഒന്നിപ്പിച്ചു. ഞങ്ങൾ ഒരു ആഗോള സഖ്യം കെട്ടിപ്പടുത്തു.ബൈഡൻ അവകാശപ്പെട്ടു യുക്രെയിനിനുള്ള യുഎസ് പിന്തുണ തുടർന്നും നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു . യു എസ് കോൺഗ്രസിന്റെ 47 -മത് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച പരാമർശിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ . യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് 29 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തതായി പെന്റഗൺ കണക്കുകൾ ഉദ്ധരിച്ചു ബൈഡൻ വ്യക്തമാക്കി . 2.17 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏറ്റവും പുതിയ പാക്കേജ് വെള്ളിയാഴ്ച ബിഡൻ പ്രഖ്യാപിച്ചു, അതിൽ ആദ്യമായി ദീർഘദൂര മിസൈലുകൾ ഉൾപ്പെടുന്നു. ജർമ്മൻ നിർമ്മിത ലെപ്പാർഡ് 2 ടാങ്കുകൾ നൽകുന്ന യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് 31 അത്യാധുനിക എം-1 അബ്രാംസ് ടാങ്കുകൾ യുക്രെയ്‌ന് നൽകാൻ യുഎസ്…

അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിന്റെ ആനുവൽ ബാങ്ക്വറ്റ് വിജയമായി; അഭിമാനമായി അമേരിക്കൻ പോലീസ് സേനയിലെ മലയാളി തിളക്കം

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളി സംഘടനാ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡി ( AMLEU, അംലീയു) ന്റെ രണ്ടാമത് ആനുവൽ കോൺഫറൻസും ബാങ്ക്വറ്റും ന്യൂയോർക്കിൽ വിജയകരമായി സമാപിച്ചു. 2020 സെപ്റ്റംബറിലാണ് അമേരിക്കന്‍ മലയാളി പോലീസ് ഓഫീസര്‍മാർ ചേർന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്. നാളിതുവരെയായി നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവച്ചത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി , കരവാളൂർ പഞ്ചായത്തിലെ പതിമൂന്നു വാർഡുകൾക്കു ധനസഹായം, കോക്കാട്ട് വൃദ്ധസദനത്തിലേക്കു ഭക്ഷണം, ജലശുദ്ധീകരണ ഡിസ്പെന്സറിക്കു സഹായം, തുടങ്ങി നിരവധി സേവന പ്രവർത്തങ്ങൾ ഇവർക്ക് ജനങ്ങളിലേക്കെത്തിക്കാനായി. ന്യൂ ജേഴ്‌സി ടീനെക് പോലീസ് ഡിപ്പാർട്മെന്റിലെ മലയാളിയായ ഉദ്യോഗസ്‌ഥനായ ജോൺ എബ്രഹാം ജൂനിയർ 2010 ൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണത്തിനു കീഴടങ്ങിയിരുന്നു. അദ്ദേഹത്തിനെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എണ്ണായിരം ഡോളറിന്റെ സ്കോളർഷിപ്പ്…

സഫേൺ സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

സഫേൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ജനുവരി 29 ഞായറാഴ്ച സഫേൺ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു. അന്നേ ദിവസം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ഡോ. രാജു വർഗീസും ഇടവക ഭാരവാഹികളും ചേർന്ന് കോൺഫറൻസ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഷാജി വർഗീസ് (സഭാ മാനേജിംഗ് കമ്മിറ്റി അംഗം), ജോബി ജോൺ & ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗങ്ങൾ), സജി പോത്തൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ) എന്നിവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. സജി പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് ജോബി ജോൺ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ…

പെൻ‌സിൽ‌വാനിയ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു; ഒരു മരണം

പെൻ‌സിൽ‌വാനിയ : “മാനസിക രോഗിയായ ഒരാൾ തിങ്കളാഴ്ച പടിഞ്ഞാറൻ പെൻ‌സിൽ‌വാനിയ നഗരത്തിൽ നടത്തിയ  വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊല്ലുകയും രണ്ടാമത്തെയാളെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പിറ്റ്‌സ്‌ബർഗിൽ നിന്ന് ഏകദേശം 12 മൈൽ (20 കിലോമീറ്റർ) തെക്ക് മക്കീസ്‌പോർട്ടിൽ കുടുംബ കലഹം നടക്കുന്നവെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന്  ഉച്ചയ്ക്ക് ശേഷം രണ്ട് ഉദ്യോഗസ്ഥരെ അയച്ചതായി അലെഗെനി കൗണ്ടി പോലീസ് സൂപ്രണ്ട് ക്രിസ്റ്റഫർ കെയർൻസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർ അയാളുമായി  സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ആയുധധാരികളായിരിക്കുമെന്ന് ഒരു കുടുംബാംഗം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി, കെയർൻസ് പറഞ്ഞു. ഉദ്യോഗസ്ഥർ  സമീപത്ത് എത്തിയോടെ  അയാൾ “പെട്ടെന്ന് ഒരു കൈത്തോക്ക് ഉപയോഗിച്ചു  രണ്ട് മക്കീസ്പോർട്ട് ഓഫീസർമാരെ വെടിവച്ചു,” കെയർൻസ് പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ മക്കീസ്പോർട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചു. മക്കീസ്‌പോർട്ട്…

ഡെല്‍ ടെക്‌നോളജീസ് അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്‌നോളജീസ്. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ നിന്നാണ് ഡെല്‍ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി. ചെലവ് ചുരുക്കല്‍…

ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനോത്ഘാടനവും അധികാര കൈമാറ്റവും മാർച്ച് 4 ന്

അറ്റ്ലാന്റാ, ഫെബ്രുവരി 7 : ജോർജിയ, ടെന്നസി, കരോലിന, അലബാമ, എന്നീ അമേരിക്കൻ സംസ്ഥാനയങ്ങളിൽനിന്നുമുള്ള മലയാളീ സങ്കടന്കളുടെ കൂട്ടായമയായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാർച്ച് 4 ന് അറ്റ്ലാന്റയിലെ സെന്റ് അൽഫോൻസാ ഹാളിൽ ഉജ്ജല പരിപാടികളുടൻ നടത്തപെടുമെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിലുള്ള സംഘാടകർ അറിയിച്ചു. അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും. ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിനിന്നുമുള്ള, കല സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മലയാളീ സംഘടനകളുടെ നേതാക്കമാരും ഇതിൽ പങ്കെടുക്കുന്നതായിരിക്കും എന്ന് നാഷ്‌വിലിൽ നിന്നുമുള്ള മുൻ വൈസ് പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു. ഗാമയുടെ പ്രസിഡന്റ് ബിനു കാസിം,അമ്മയുടെ പ്രസിഡന്റ് ജെയിംസ് ജോയ്, MASC പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ, KAN പ്രസിഡന്റ് രാകേഷ് കൃഷ്ണൻ…