ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഫെബ്രുവരി 5 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ മാർത്തോമാ ഇടവകകളിലെ ക്രിക്കറ്റ് പ്രേമികളായ അംഗങ്ങളെ ഒരുമിച്ചു കൂട്ടി ഇപ്രകാരം ഒരു ടൂർണമെന്റ് നടത്താൻ കഴിയുന്നതിൽ ഉള്ള ചാരിതാർഥ്യം സംഘാടകരിലും ടീം അംഗങ്ങളിലും പ്രകടമായിരുന്നു. സംഘാടക സമിതി അംഗങ്ങളായി റവ റോഷൻ വി മാത്യുസ്, ജോൺ വർഗീസ് (അനിൽ), ബിജോ ബെഞ്ചമിൻ, ക്രിസ് ചെറിയാൻ, ജോൺസൺ ജോർജ്, സാജൻ റ്റി ജോൺ , ഷിബു കളത്തൂർ എന്നിവർ പ്രവർത്തിക്കുന്നു. റവ സോനു വർഗീസ്, റവ റോഷൻ വി മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രിനിറ്റി ഇടവക വികാരി റവ സാം കെ ഈശോയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിനു…
Category: AMERICA
“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി റിലീസ് വെള്ളിയാഴ്ച
ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക റിലീസ് ഫെബ്രുവരി 10 നു വെള്ളിയാഴ്ച നടത്തും. മാർത്തോമാ സഭ കൗൺസിൽ തീരുമാനപ്രകാരം ചിത്രീകരിച്ച ഡോക്യൂമെൻറ്ററിയുടെ ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങു നടത്തപ്പെടുന്നത്. ഡോ.തിയോഡോഷിയാസ് മാർത്തോമാ മെത്രാപ്പൊലീത്ത പോലിത്ത ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ആദ്യ പ്രദർശനം നിർവഹിക്കും. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും . കാലത്തിന്റെയും ചരിത്രത്തിന്റെയും ദൃശ്യാവിഷ്‌കാരമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിക്കുന്നത്. ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ്…
കാണാതായ സൗത്ത് ടെക്‌സസ് ഡെപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതക കുറ്റം ചുമത്തി ജീസസ് വാസ്‌ക്വസിനെ (32) അറസ്റ് ചെയ്തു
ഈഗിൾ പാസ്, ടെക്സസ് – ഈഗിൾ പാസിൽ കാണാതായ ഡെപ്യൂട്ടി കോൺസ്റ്റബിൾ എവ്‌ലിൻ ഗാർഡാഡോയെയുടെ (24) മൃതദേഹം ചൊവ്വാഴ്ച മാവെറിക് കൗണ്ടിയിൽ കണ്ടെത്തിയതായി ഈഗിൾ പാസ് പോലീസ് അറിയിച്ചു. ഫെബ്രുവരി 7 ന് രാവിലെ 9:36 ന് ടെക്സാസിലെ ക്യുമാഡോയിലെ ഒരു റാഞ്ചിന്റെ അതിർത്തിക്ക് സമീപം മരങ്ങൾക്ക് സമീപം വസ്ത്രം ധരിക്കാതെയാണ് ഗാർഡാഡോയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുടേയും മുറിവുകളുടേയും ലക്ഷണങ്ങളുണ്ടെന്ന് മാവെറിക് കൗണ്ടി ഷെരീഫ് ടോം ഷ്മർബർ പറഞ്ഞു. ജനുവരി 31 ന് ഈഗിൾ പാസ് ഡിറ്റൻഷൻ സെന്ററിൽ നിന്ന് ജോലി കഴിഞ്ഞു ശേഷം വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു എവ്‌ലിൻ. ഫെബ്രുവരി 1 ന് (24) കാണാതാവുകയായിരുന്നു. ഇവരുടെ കാർ പിന്നീട് ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കണ്ടെത്തിയിരുന്നു. “ആദ്യമായി, കുടുംബത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മകളെ കാണാതായത് അവർക്കും ഒരു ദുരന്തമാണ്, ”പോലീസ്…
മലങ്കരയുടെ സൂര്യതേജസ്സ് ഡോക്യുമെന്ററി വെള്ളിയാഴ്ച്ച ആദ്യ പ്രദർശനം
ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സഭയുടെ കാലം ചെയ്ത മുന്‍ പരമാദ്ധ്യക്ഷന്‍ യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെക്കുറിച്ച് നിര്‍മ്മിച്ച മലങ്കരയുടെ സൂര്യതേജസ്സ് എന്ന ഡോക്യുമെന്ററി ഫിലിം ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുവല്ലായിലുള്ള ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പ്രൗഢ സമ്മേളനത്തില്‍ ആദ്യ പ്രദര്‍ശനം നിര്‍വഹിക്കുന്നു. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ (ഡോക്യുമെന്ററി കമ്മറ്റി ചെയര്‍മാന്‍) അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സമ്മേളനം മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സ്റ്റീഫന്‍ ദേവസി, ബിഷപ്പുമാര്‍, വൈദീകർ, കലാ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന…
ഹൂസ്റ്റണിൽ നിര്യാതയായ സാറാ ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: റാന്നി അത്തിക്കയം പനംതോടത്തിൽ ഫിലിപ്പോസ് വർഗീസിന്റെ (ജോയ്) ഭാര്യ സാറാ ഫിലിപ്പ് (കുഞ്ഞുമോൾ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി ഇടമൺ ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ജെയ്സൺ (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോബി, മെറിൻ (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: ജോനാഥൻ, ജോഷ്വാ, ആര്യ, ശമുവേൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഫെബ്രുവരി 11 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ 11;30 വരെ – സ്റ്റാഫോർഡ് ലിവിങ് വാട്ടർ വാട്ടർ ക്രിസ്ത്യൻ ചർച്ചിൽ വച്ച് (Living Waters Christian Church, 845 Staffordshire Rd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N. Main St, Pearland, TX 77581) മൃതദേഹം സംസ് കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/watch?v=2-pDccRMGAs&ab_channel=MENORAHFILMSPremiere കൂടുതൽ വിവരങ്ങൾക്ക്:…
“സൂം” പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക സ്ഥാപനം
ന്യൂയോർക്ക് : COVID-19 പാൻഡെമിക്കിന്റെ മുഖമുദ്രയായി മാറിയ സൂം , പിരിച്ചുവിടലിലേക്ക് തിരിയുന്ന ഏറ്റവും പുതിയ സാങ്കേതിക കമ്പനിയാണ്. മെറ്റാ, ആമസോൺ, ഗൂഗിൾ, സെയിൽസ്ഫോഴ്സ്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ സമീപ മാസങ്ങളിൽ വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ടെക് സ്ഥാപനങ്ങളുടെ ഒരു നീണ്ട പട്ടികയിൽ സൂം ചേരുന്നു. ഏറ്റവും അടുത്തിടെ, ഡെല്ലും ഇബേയും ഇതേ പാത പിന്തുടർന്നിട്ടുണ്ട് . കമ്പനി ഏകദേശം 1,300 ജീവനക്കാരെ ഏകദേശം (15%) തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് സിഇഒ എറിക് യുവാൻ ചൊവ്വാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു. യു.എസ്, യു.എസ് ഇതര ജീവനക്കാരുടെ പിരിച്ചുവിടൽ എത്രയെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. “പാൻഡെമിക്കിന് ശേഷമുള്ള ജീവിതത്തിലേക്ക് ലോകം മാറുമ്പോൾ, ആളുകളും ബിസിനസുകളും സൂമിനെ ആശ്രയിക്കുന്നത് തുടരുന്നത് ഞങ്ങൾ മനസ്സിലാകുന്നു ,” അദ്ദേഹം എഴുതി. “എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ അനിശ്ചിതത്വവും ഞങ്ങളുടെ ഉപഭോക്താക്കളിൽ അതിന്റെ സ്വാധീനവും അർത്ഥമാക്കുന്നത്, സാമ്പത്തിക അന്തരീക്ഷത്തെ…
ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്കാരെ പരാജയപ്പെടുത്തിയെന്ന് സാറ ഹക്കമ്പി
അർകാൻസസ് : രണ്ട് വർഷം മുമ്പ് അധികാരമേറ്റതിന് ശേഷം ജോ ബൈഡന്റെ ഭരണകൂടം അമേരിക്കക്കാരെ പരാജയപ്പെടുത്തിയെന്ന് ആരോപണം ഉയർത്തി അർക്കൻസാസ് ഗവർണർ സാറ ഹക്കമ്പി .പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതികരണം നടത്തവേയാണ് യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായ സാറ ഹക്കമ്പിയുടെ പ്രതികരണം ദക്ഷിണേന്ത്യൻ സംസ്ഥാനമായ അർക്കൻസാസ് ഗവർണറായി 40-കാരിയായ ശ്രീമതി സാൻഡേഴ്‌സ് നാലാഴ്ച മുൻപാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് . 2017 മുതൽ 2019 വരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി എന്ന നിലയിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.തന്റെ 10 മിനിറ്റ് ഔപചാരിക തിരിച്ചടിയിൽ, മിസ്റ്റർ ബൈഡനെ ആവർത്തിച്ച് വിമർശിച്ചു അവർ അദ്ദേഹത്തിന്റെ പ്രായം എടുത്തുപറഞ്ഞു – 80 വയസ്സുള്ള അദ്ദേഹം യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. “ഇന്ന് രാത്രി പ്രസിഡന്റ്…
ബ്രോങ്ക്സ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
ബ്രോങ്ക്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ബ്രോങ്ക്‌സ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 5 ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് ഹ്രസ്വമായ കിക്ക് ഓഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ), സജി എം പോത്തൻ (ഫിനാൻസ് മാനേജർ), മത്തായി ചാക്കോ, സാറാ മത്തായി, സിജു ജേക്കബ് എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ സ്വാഗതം ചെയ്തു. സജി എം. പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 30): ജോണ്‍ ഇളമത
അഞ്ചു വര്‍ഷത്തോളമെടുത്തു മൈക്കിള്‍ആന്‍ജലോയ്ക്ക് അന്ത്യവിധി (ലാസ്റ്റ് ജഡ്ജ്മെന്റ് ) പൂര്‍ത്തിയാക്കാന്‍. ആ മഹാശില്പി എഴുപതിലെത്തി, വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്. എങ്കിലും പ്രസരിപ്പും ഉണര്‍വ്വും ഉത്തേജനവും ആ പ്രതിഭയെ കൈവെടിഞ്ഞില്ല. ഒരു രണ്ടാംജന്മം കാത്തുകിടക്കും പോലെ. പോപ്പ് പോള്‍ മൂന്നാമന്‍ പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ആന്‍ജലോ തീര്‍ത്ത ചിത്രപത്മം മുകള്‍ത്തട്ടിലും അള്‍ത്താരയിലും ദര്‍ശിച്ച്, ചിത്രകാരന്മാരും ശില്പികളും സാധാരണക്കാരും അത്ഭുതസ്തംബ്ധരായി. പോള്‍ മൂന്നാമന്‍ അന്ത്യവിധിയുടെ ചിത്രരചനയില്‍ അത്യന്തം സംതൃപ്തനായി. എന്നാല്‍ ചിത്രകാരന്മാരിലും സഭാനേതൃത്വത്തി ലുള്ളവരിലും ഒരു ചെറിയപക്ഷം അസംതൃപ്തരായി. അവര്‍ പരസ്പരം പൊറുപൊറുത്തു, വിശുദ്ധ സ്ഥലത്ത് നഗ്നചിത്രങ്ങള്‍ ദര്‍ശിച്ചതില്‍. ചില ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു; ചിത്രരചന നന്നായിരിക്കുന്നു. പക്ഷേ, ഇത് കുളിക്കടവല്ലല്ലോ. ദൈവം വസിക്കുന്ന ആലയമല്ലേ? എങ്കിലും മൈക്കിള്‍ആന്‍ജലോ കുലുങ്ങിയില്ല. അങ്ങനെയൊക്കെ അഭിപ്രയം തട്ടിമൂളിച്ചുകൊണ്ടു വന്നവരോട് ആ മഹാശില്പി ചോദിച്ചു; മനുഷ്യര്‍ നഗ്നരായല്ലേ ജനിക്കുന്നത്. അതാണ് പൂര്‍ണ്ണത! പ്രസിദ്ധ…
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ മന്ത്ര കൺവെൻഷനിൽ പങ്കെടുക്കുന്നു
2023 ജൂലൈ 1 മുതൽ 3 വരെ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിൽ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പങ്കെടുക്കും. മന്ത്ര വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ ശിവഗിരി മഠത്തിൽ നേരിട്ടെത്തി അദ്ദേഹത്തെ ക്ഷണിച്ചു .ക്ഷണം സ്വീകരിച്ച അദ്ദേഹം സനാതന ധർമ്മ പ്രചരണവും ഗുരു ധർമ്മ പ്രചരണവും ലക്ഷ്യമിട്ടു മന്ത്ര നടത്തുന്ന പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും അറിയിച്ചു . ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗുരുധർമ്മ പ്രചാരകൻ ആയ സച്ചിദാനന്ദ സ്വാമികളുടെ സാന്നിധ്യം മന്ത്ര കൺവെൻഷന് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .നേരത്തെ വേദ മന്ത്ര ക്ഷേത്ര സ്ഥാപന പരിക്രമണവുമായി ബന്ധപ്പെട്ടു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമനും ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനനും ശിവഗിരി സന്ദർശിച്ചിരുന്നു. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ കഴിഞ്ഞ നാല് പതിറ്റാണ്ടിൽ…
