ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ മന്ത്ര കൺവെൻഷനിൽ പങ്കെടുക്കുന്നു

2023 ജൂലൈ 1 മുതൽ 3 വരെ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിൽ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പങ്കെടുക്കും. മന്ത്ര വൈസ്‌ പ്രസിഡന്റ് ഷിബു ദിവാകരൻ ശിവഗിരി മഠത്തിൽ നേരിട്ടെത്തി അദ്ദേഹത്തെ ക്ഷണിച്ചു .ക്ഷണം സ്വീകരിച്ച അദ്ദേഹം സനാതന ധർമ്മ പ്രചരണവും ഗുരു ധർമ്മ പ്രചരണവും ലക്ഷ്യമിട്ടു മന്ത്ര നടത്തുന്ന പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും അറിയിച്ചു .

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗുരുധർമ്മ പ്രചാരകൻ ആയ സച്ചിദാനന്ദ സ്വാമികളുടെ സാന്നിധ്യം മന്ത്ര കൺവെൻഷന് ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .നേരത്തെ വേദ മന്ത്ര ക്ഷേത്ര സ്ഥാപന പരിക്രമണവുമായി ബന്ധപ്പെട്ടു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമനും ,ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനനും ശിവഗിരി സന്ദർശിച്ചിരുന്നു.

ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി ശിവഗിരി മഠം കേന്ദ്രമായി പ്രവർത്തിക്കുന്നു.ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ 7 വർഷ കോഴ്സിൽ പഠിച്ച് ബ്രഹ്മ വിദ്യാചാര്യഎന്നസ്ഥാനം.1976 ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും ബ്രഹ്മചര്യ ദീക്ഷയും 1982-ൽ ഗീതാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷയും സ്വീകരിച്ചു.

ഗുരുസ്വരൂപം ആത്മോപദേശ ശതകത്തിൽ, ആശാൻ്റെ ഗുരുസ്തവ പഠനം, സത്യവ്രത സ്വാമികൾ, ഗുരുവിൻ്റെ വിവേകാനന്ദൻ, ശ്രിനാരായണ ശിവലിംഗം, ശ്രിനാരായണ നിശ്ചലാനന്ദം, ഗുരുദേവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ, ഗുരുദേവ ചരിത്രം കണാപ്പുറങ്ങൾ, ഗുരുദേവൻ്റെ മഹാസമാധി, ഗുരു ചരണങ്ങളിൽ, ഗുരുദർശനം ആത്മോപദേശ ശതകത്തിലൂടെ, ശ്രീനാരായണ ദർശനം 21-ാം നൂറ്റാണ്ടിൽ, യൂണിവേഴ്സൽഗുരു (ഇംഗ്ലിഷ് ), ഭഗവാൻ ശ്രീനാരായണഗുരുദേവ് തുടങ്ങിയ 25 ലധികം കൃതികൾ രചിച്ചിട്ടുണ്ട്.

ഡൽഹിയിൽ 25 വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക മത പാർലമെൻ്റ് സംഘടിപ്പിച്ചു.ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം ഇപ്പോൾ 336 ൽ പരം യജ്ഞങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങൾ കേന്ദ്രികരിച്ച്‌ 8500 ലതികം പ്രഭാഷണങ്ങൾ 2005, 2009, 2013, 2014, വർഷങ്ങളിൽ അമേരിക്ക സന്ദർശിച്ച് മത മഹായോഗങ്ങളിൽ പ്രഭാഷണം .

സിങ്കപ്പൂർ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിൽ നിരവധി തവണ സന്ദർശിച്ച് പ്രഭാഷണങ്ങൾ ധ്യാനയജ്ഞ യോഗങ്ങൾ ,ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മാസചതയം, ശിവഗിരി തീർത്ഥാടനത്തിനോടനുമ്പന്ധിച്ചുള്ള പിതാംബര ദീക്ഷ, ഗുരുദേവക്ഷേത്രങ്ങളിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ സംവിധാനം, ഗുരുദേവക്ഷേത്രത്തിലെ പ്രാർത്ഥന സംവിധാനം, എന്നിവയുടെ ഉപജ്ഞാതാവും സ്വാമികളാണ്.ശ്രീനാരായണദർശനത്തിൻ്റെ വ്യാഖ്യതാവും മുഖ്യ പ്രഭാഷകനുമാണ് സ്വാമികൾ .

Print Friendly, PDF & Email

Related posts

Leave a Comment