ഹൂസ്റ്റൺ മാർത്തോമാ ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഫെബ്രുവരി 5 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി.

ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ മാർത്തോമാ ഇടവകകളിലെ ക്രിക്കറ്റ് പ്രേമികളായ അംഗങ്ങളെ ഒരുമിച്ചു കൂട്ടി ഇപ്രകാരം ഒരു ടൂർണമെന്റ് നടത്താൻ കഴിയുന്നതിൽ ഉള്ള ചാരിതാർഥ്യം സംഘാടകരിലും ടീം അംഗങ്ങളിലും പ്രകടമായിരുന്നു.

സംഘാടക സമിതി അംഗങ്ങളായി റവ റോഷൻ വി മാത്യുസ്, ജോൺ വർഗീസ് (അനിൽ), ബിജോ ബെഞ്ചമിൻ, ക്രിസ് ചെറിയാൻ, ജോൺസൺ ജോർജ്, സാജൻ റ്റി ജോൺ , ഷിബു കളത്തൂർ എന്നിവർ പ്രവർത്തിക്കുന്നു.

റവ സോനു വർഗീസ്, റവ റോഷൻ വി മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രിനിറ്റി ഇടവക വികാരി റവ സാം കെ ഈശോയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിനു തുടക്കം കുറിച്ചത്. ട്രിനിറ്റി, സെന്റ് തോമസ് ടീം അംഗങ്ങളെ കൂടാതെ ഇമ്മാനുവേൽ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷിബു കളത്തൂരും, വൈസ് ക്യാപ്റ്റൻ മെവിൻ ജോണും ഉത്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

ഉത്ഘാടന മത്സരത്തിൽ ട്രിനിറ്റി മാർത്തോമാ ക്രിക്കറ്റ് ടീം പത്ത് വിക്കറ്റിനു സെന്റ് തോമസ് മാർത്തോമാ ടീമിനെ പരാജയപ്പെടുത്തി. ഫെബ്രുവരി 12 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു നടക്കുന്ന അടുത്ത മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ക്രിക്കറ്റ് ടീം സെന്റ് തോമസിനെ നേരിടും. ഫെബ്രുവരി 19 നു ട്രിനിറ്റി ടീം ഇമ്മാനുവേൽ ടീമിനോട് ഏറ്റു മുട്ടും.

വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.

ഫെബ്രുവരി 26 നാണു ഫൈനൽ. എല്ലാ മത്സരങ്ങളും സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സ്കോർ https://cricclubs.com/ucl വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. റോഷൻ വി.മാത്യുസ് – 713 408 7394, ജോൺ വര്ഗീസ് (അനിൽ) – 832 594 7198.

Print Friendly, PDF & Email

Related posts

Leave a Comment