ബ്രോങ്ക്സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം

ബ്രോങ്ക്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ബ്രോങ്ക്‌സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയിൽ തുടക്കം കുറിച്ചു.

ഫെബ്രുവരി 5 ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് ഹ്രസ്വമായ കിക്ക് ഓഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ), സജി എം പോത്തൻ (ഫിനാൻസ് മാനേജർ), മത്തായി ചാക്കോ, സാറാ മത്തായി, സിജു ജേക്കബ് എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ സ്വാഗതം ചെയ്തു.

സജി എം. പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്‌ സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.

ചെറിയാൻ പെരുമാൾ പ്രഭാഷകരെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി. സിജു ജേക്കബ് രജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു, മാത്യു ജോഷ്വ സ്പോൺസർഷിപ്പിന്റെയും സുവനീറിന്റെയും വിശദാംശങ്ങൾ പങ്കുവച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം ആധ്യാത്മിക പോഷണ പരിപാടികളും കലാ കായിക വിനോദ പരിപാടികളും തയ്യാറാക്കിയിട്ടുണ്ടെന്ന് മത്തായി ചാക്കോ അറിയിച്ചു.

റിട്രീറ്റ്‌ സെന്റർ സന്ദർശിക്കുമ്പോൾ തനിക്കുണ്ടായിട്ടുള്ള ഊഷ്മള സ്മരണകൾ സാറാ മത്തായി പങ്കുവയ്ക്കുകയും കോൺഫറൻസിൽ പങ്കെടുത്ത്‌ ധന്യരാകുവാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഫാ. പോൾ ചെറിയാൻ ആദ്യ രജിസ്ട്രേഷൻ നൽകി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പള്ളിയിൽ നിന്നുള്ള സുവനീർ ആശംസകൾ ഇടവക സെക്രട്ടറി ടോബി ഉമ്മനിൽ നിന്ന് വികാരി സ്വീകരിച്ച് കോൺഫറൻസ് ടീമിന് കൈമാറി.

ജോജി തോമസ് (ജോ. സെക്രട്ടറി), ഷോൺ മാത്യു (ജോ. ട്രഷറർ), അലക്‌സി ജോൺ (ഭദ്രാസന അസംബ്ലി പ്രതിനിധി & സ്‌പോർട്‌സ് കോർഡിനേറ്റർ), ഡോ. ജോളി & വർഗീസ് ജോൺ, ലൗലി & ജോണി വർഗീസ്, തോംസൺ കൊച്ചുപുരയ്ക്കൽ തുടങ്ങി നിരവധി അംഗങ്ങൾ സ്‌പോൺസർഷിപ്പിനായി സംഭാവന നൽകി.

തോമസ് ഇടിക്കുള, ഷാജി തോമസ്, സാജൻ സാമുവൽ (സൺഡേ സ്കൂൾ പ്രിൻസിപ്പൽ), സോണി മാത്യു (വൈസ് പ്രിൻസിപ്പൽ), രഞ്ജു മാത്യു (എംഎംവിഎസ് സെക്രട്ടറി), ടൈറ്റസ് അലക്സാണ്ടർ (കോൺഫറൻസ് സെക്യൂരിറ്റി ഓഫീസർ), ജിയോ ചാക്കോ, അലക്‌സ് വർഗീസ്, സാജൻ വർഗീസ്, വനജ ചാക്കോ തുടങ്ങി നിരവധി അംഗങ്ങൾ സുവനീറിനും രജിസ്ട്രേഷനും സംഭാവന നൽകി. ഉദാരമായി പിന്തുണച്ച ഇടവകാംഗങ്ങൾക്ക് സംഘാടകർ നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News