സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു, ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സി യിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല ഹാലി തുടർന്നു സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് – അതേ നഗരത്തിൽ നിന്ന് – ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28 ന് തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന…
Category: AMERICA
ജോൺ മാത്യു (ജോസി-70) ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം . മകൾ ജെൻസി. മരുമകൻ അജു. സഹോദരങ്ങൾ – പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി) ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കും. എബി ന്യൂജേഴ്‌സി – 908-764-1983
ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍
വാഷിംഗ്ടണ്‍: യുഎസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെങ്കില്‍ ഈ ബലൂണ്‍ ഇതിനകം തന്നെ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പറഞ്ഞു. നിരവധി സെന്‍സിറ്റീവ് ന്യൂക്ലിയര്‍ സൈറ്റുകളുടെ ആസ്ഥാനമായ മൊണ്ടാനയിലാണ് ബലൂണ്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ വീഴുമെന്ന ആശങ്കയുടെ പേരില്‍ ഇത് വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് വേണ്ടെന്നുവച്ചത്. ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തല്‍. ബൈഡന്‍ ഉടന്‍ തന്നെ ചൈനീസ് ചാര ബലൂണ്‍ വെടിവയ്ക്കണം. അമേരിക്കയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹിക്കില്ലായിരുന്നു. വ്യാഴാഴ്ച ഒരു ട്വീറ്റില്‍ ഗ്രീന്‍…
ജയിൽ മോചിതനായ സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്
ഡാളസ് :2020 ഒക്‌ടോബറിൽ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഹിത്രാസ്സിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പോകുമ്പോൽ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ് ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു. ഈ കേസ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. അന്ന് കാപ്പന്റെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേർകെതിരെ സമാനമായ കുറ്റം ചുമത്തിയിരുന്നു. കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവർത്തകർ അപലപിച്ചിരുന്നു ,…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ വർണോത്സവം വർണാഭമായി
ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 29ന്
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. റജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി…
ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്‌സ്‌വില്ലെ, ടെക്‌സസ് (എപി) – 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ടെക്സസ്സിൽ നടപ്പാക്കി. 2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്. “പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന് നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു,” ഡെത്ത് ചേമ്പറിൽ ഒരു ഗർണിയിൽ കിടക്കുമ്പോൾ റൂയിസ് പറഞ്ഞു. “ഇത് നിങ്ങൾക് ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, റൂയിസിന് സമീപം നിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവ് ഒരു…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത
മൈക്കിള്‍ആന്‍ജലോ, പോപ്പ് ക്ലെമന്റ് ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ് ജഡ്ജ്മെന്റ്) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന് റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച് ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന് രണ്ടുദിനംമുമ്പ് കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ് മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ് ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത് കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന് വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച് തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…
സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത . കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. മക്കൾ:നിസ വർഗീസ് ,നീത വർഗീസ്, നിധിൻ വർഗീസ്. മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ ) പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക് തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്ക്: ചെരിഷ് ജെയിംസ് ന്യൂയോർക് – 601 993 1504
ബെൻസേലം സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആന്റ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വമ്പിച്ച തുടക്കം
ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന് ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി കോൺഫറൻസ് പ്രതിനിധികളെ മാത്യു കുര്യൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സൂസൻ ജോൺ വർഗീസ് (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ് വർഗീസ് (ഗായക സംഘം കോർഡിനേറ്റർ ) റോണി വർഗീസ് , ബിഷേൽ ബേബി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ…
