ചൈനീസ് ചാര ബലൂൺ മിസൈൽ ഉപയോഗിച്ചു തകർത്തതായി പെന്റഗൺ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പബ്ലിക്ക് പാർട്ടിയിൽ നിന്നും ശക്തമായ സമ്മർദ്ദങ്ങൾ വര്ധിച്ചുവന്ന സാഹചര്യത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെ തുടർന്ന് ശനിയാഴ്ച കരോലിന തീരത്ത് ചൈനീസ് ചാര ബലൂൺ അമേരിക്ക മിസൈൽ ഉപയോഗിച്ചു തകർത്തതായി പെന്റഗൺ അറിയിച്ചു വടക്കേ അമേരിക്കയിലുടനീളമുള്ള സെൻസിറ്റീവ് സൈനിക സൈറ്റുകൾ കടന്ന് വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള സംഘർഷത്തിന്റെ ഏറ്റവും പുതിയ ഫ്ലാഷ് പോയിന്റായി മാറിയതിന് ശേഷമാണ് ബലൂൺ വെടിവച്ചത്. ബ​ലൂ​ൺ​ ​വെ​ടി​വ​യ്ക്കു​ന്ന​തി​ന് ​മു​ന്നേ​ ​മൂ​ന്ന് ​എ​യ​ർ​പോ​ർ​ട്ടു​ക​ളും​ ​വ്യോ​മ​പാ​ത​യും​ ​യു.​എ​സ് ​അ​ട​ച്ചിരുന്നു. താ​ഴെ​ ​വീ​ഴു​മ്പോ​ഴു​ണ്ടാ​യേ​ക്കാ​വു​ന്ന​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​മു​ൻ​നി​റു​ത്തി​ ​ബ​ലൂ​ൺ​ ​വെ​ടി​വ​ച്ച് ​വീ​ഴ്ത്തേ​ണ്ട​ ​എ​ന്നാ​ണ്​ആ​ദ്യം​ ​യു.​എ​സ് ​തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഇ​ന്ന​ലെ​ ​ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.​ ​ ബ​ലൂ​ണി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​യു.​എ​സ് ​ക​പ്പ​ലു​ക​ളെ​ ​വി​ന്യ​സി​ച്ചിരുന്നു.​ ​ജ​നു​വ​രി​ 28​ ​മു​ത​ൽ​ ​യു.​എ​സ് ​വ്യോ​മ​പ​രി​ധി​യി​ലൂ​ടെ​ ​നീ​ങ്ങി​യ​ ​ഭീ​മ​ൻ​ ​ബ​ലൂ​ൺ​ ​ചൈ​ന​യു​ടെ​ ​ചാ​ര​ ​ബ​ലൂ​ൺ​…

ബലൂൺ വെടിവെച്ചിട്ടതിനെ അപലപിച്ചു ചൈനീസ് വിദേശകാര്യ മന്ത്രാലയം

വാഷിംഗ്‌ടൺ ഡി സി :ബലൂൺ വെടിവച്ചതിനെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക പൊതു പ്രതികരണത്തിൽ, ചൈന ഞായറാഴ്ച ഈ നടപടിയെ അമേരിക്കയുടെ അമിത പ്രതികരണമാണെന്ന് അപലപിക്കുകയും പ്രതികരിക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബലൂൺ കാലാവസ്ഥാ നിരീക്ഷണം ഉൾപ്പെടെയുള്ള ഗവേഷണം നടത്തുന്ന ഒരു സിവിലിയൻ എയർഷിപ്പാണെന്നും അശ്രദ്ധമായി അമേരിക്കയിലേക്ക് പറത്തുകയായിരുന്നുവെന്നും ബെയ്ജിംഗ് പറഞ്ഞു. ബലൂൺ താഴെയിറക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിൽ, ചൈനീസ് വിദേശകാര്യ മന്ത്രാലയം ആ നിലപാട് ആവർത്തിക്കുകയും ഒരു പ്രതികരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആ പ്രതികരണം എന്തായിരിക്കാം എന്നതാണ് ഇപ്പോൾ വലിയ ചോദ്യം – പരിമിതവും പ്രതീകാത്മകവും അതോ കൂടുതൽ ഗുരുതരമായ എന്തെങ്കിലും? സമീപ വർഷങ്ങളിൽ, ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം – ദീർഘകാലമായി പിരിമുറുക്കങ്ങൾക്ക് വിധേയമാണ് – വ്യാപാരം, സാങ്കേതികവിദ്യ, മനുഷ്യാവകാശ പ്രശ്നങ്ങൾ, ബീജിംഗ് സ്വന്തം പ്രദേശമാണെന്ന് സ്വയം ഭരിക്കുന്ന ദ്വീപായ തായ്‌വാന്റെ ഭാവി എന്നിവയെച്ചൊല്ലി കൂടുതൽ അസ്ഥിരമായി വളരുന്നു.…

മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation മലയാളി യുവാവ് മെൽവിൻ താനത്ത് !!

അമേരിക്കയിൽ ജനിച്ചു വളർന്നു ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസം ആക്കിയ മെൽവിൻ Experiment5 എന്ന മലയാളം സിനിമയിൽ നായക വേഷത്തിൽ എത്തുന്നു. മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലിൽ ഒരു ഹോളിവുഡ് സ്റ്റയിലിൽ ഒരുങ്ങുന്ന ഈ ചിത്രം ആതിരപ്പള്ളി, ചാലക്കുടി, തൃശ്ശൂർ എന്നിവിടങ്ങളിൽ ജനുവരി 10 ന്‌ ചിത്രീകരണം പൂർത്തിയാക്കി. ഫെബ്രുവരി അവസാനത്തോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ. മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ…

ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗൊ: ഷിക്കാഗൊ കെ. സി. എസിന്റെ ശക്തിശ്രോതസ്സായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീത ഉല്‍ഘാടനം ചെയ്ത് പ്രസംഗിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിൻ തെക്കനാട്ടായിരുന്നു എം.സി. ടോസ്‌മി കൈതക്കത്തൊട്ടിയിൽ, മുഖ്യാതിഥി ഗീത, കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിൽ, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷ്ണല്‍ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടു ക്കപ്പെട്ട ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട് എന്നിവർ തിരി തെളിച്ചു. ഫെബിൻ തെക്കനാട്ടിന്റെ ആമുഖത്തോടെ ആരംഭിച്ച ഈ പാർട്ടി, തട്ടുകടയിലെ പ്രഭാത ഭക്ഷണത്തോടെ തുടക്കം കുറിച്ചു. ബേബി മേനമറ്റത്തിൽ, ബിനി ചാലുങ്കൽ എന്നിവരുടെ ഐസ് ബ്രേക്കറിലൂടെ ഏവർക്കും പരസ്പരം പരിചയപ്പെടുവാനും, കുസൃതിചോദ്യത്തിലൂടെ ഏറെ…

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍

വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ചിക്കാഗോയിൽ നിന്നുള്ള യുവ തുർക്കി പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനായുടെ ജോയിന്റ് ട്രഷർ, ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ, ഫൊക്കാനയുടെ ഐറ്റി പേഴ്സൺ എന്നീ നിലകിളിൽ തന്റേതായ നിലയിൽ കഴിവ് തെളിയിച്ച ശേഷമാണ് അദ്ദേഹത്തെ തേടി നാഷണൽ കോർഡിനേറ്റർ സ്ഥാനം എത്തുന്നത്. പ്രവീണിന്റെ നിയമനം അർഹതക്ക് ഉള്ള അംഗീകാരമാണെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഇല്ലൊനോയ്‌സ് മലയാളി അസോസിയേഷ(ഐ.എം.എ.) ൻറെ നെടുതൂണായി പ്രവർത്തിച്ചു വരുന്ന പ്രവീൺ ഐ. എം. എയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയൻ സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ തുടങ്ങിയ റോളുകളിൽ മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുള്ള പ്രവീൺ 2014 ഇൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ്…

അകക്കണ്ണ് (കവിത)

ദൈവം ദൃഷ്ടിഗോചരമോ..? ആത്മാവ് ദൃഷ്ടിഗോചരമോ..? കാറ്റ് ദൃഷ്ടിഗോചരമോ..? ശബ്ദം ദൃഷ്ടിഗോചരമോ..? മണം ദൃഷ്ടിഗോചരമോ..? രസം ദൃഷ്ടിഗോചരമോ..? അല്ല…അല്ല…അല്ല..! സ്വർഗം, നരകം, പാതാളം! ഈ- ത്രിലോക വീഥികളിൽ കിടക്കുന്നുവോ, ത്രിലോക പഥികർ തൻ- സഞ്ചാര ഭാണ്ഡങ്ങൾ..? അറിയില്ല… ചിന്തകൾ അലയുകയാണ്… ഒടുവിൽ, അറിവിൻറെ അതിരുകളും ഭേദിച്ച് അങ്ങ്, ചക്രവാളത്തിലെത്തിയപ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നു, അറിവിൻറെ ആ മഹാസമുദ്രം..! പിരിച്ചെഴുതുന്ന പഞ്ചേന്ദ്രിയ- സമവാക്യങ്ങളെ കോർത്തിണക്കുന്ന- സമുദ്രമത്രേ, അത്..! നാമധേയം, ആറാം ഇന്ദ്രിയം..! അതാണത്രേ, ഈ അകക്കണ്ണ്..!

പമ്പ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം; സുമോദ് നെല്ലിക്കാല പ്രസിഡന്റ്

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്‌ക്കാരിക രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് 25ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന്‍ 2023 ലേക്കുള്ള ‘ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുമുഖങ്ങള്‍ക്കും പുതിയ തലമുറയ്ക്കും അവസരങ്ങള്‍ നല്‍കികൊണ്ടണ്ടാണ് 2023-ലെ കമ്മറ്റി നിലവില്‍ വന്നത്. പമ്പയുടെ വാര്‍ഷിക പൊതുയേഗം പ്രസിഡന്റ് ഡോ: ഈപ്പന്‍ ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച് 2022 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റവ: ഫിലിപ്പ്‌സ് മോഡയില്‍ കണക്കും അവതരിപ്പിച്ച് പാസ്സാക്കി. സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, മദേഴ്‌സ് ഡേ സെലിബ്രഷന്‍, വിനോദയാത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പമ്പയുടെ2022-ലെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്തായും സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ചെയ്തു. 2023-ലെ ‘ാരവാഹികളായി സുമോദ് നെല്ലിക്കാല (പ്രസിഡന്റ്), ഫിലീപ്പോസ് ചെറിയാന്‍(വൈസ് പ്രസിഡന്റ്), തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), ഫാദര്‍ ഫിലിപ്പ് മോഡയില്‍, (ട്രഷറര്‍),…

നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിഒൻപതുകാരന് ദാരുണാന്ധ്യം അന്റോയിൻ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റിൽ യോർക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടൺ ഓക്സ് ഡ്രൈവിലെ ഒരു വീട്ടിൽ പുലർച്ചെ നാല് മണിക്കാണ് സംഭവമെന്ന് പോലീസ് പറഞ്ഞു . വീട്ടുമുറ്റത്ത് ബഹളം കേട്ടപ്പോൾ വീട്ടിനുള്ളിലായിരുന്ന കൊല്ലപെട്ടയാൾ പുറത്ത് വന്നു , തന്റെ നായയെ അയൽവാസിയുടെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ടതായി പോലീസ് പറഞ്ഞു. സ്വന്തം നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റ് നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് വരുന്നതിനുമുമ്പുതന്നെ ഇയാൾ മരിച്ചിരുന്നുവെന്നും നായ്ക്കൾ അയാളുടെ ശരീരം കടിച്ചു കീറി ക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച നായകളിലൊന്നിനെ വെടിവെചു പരിക്കേല്പിച്ചതായും സ്റ്റാഫോർഡ്ഷയർ ടെറിയർ മിക്സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമൽ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു. നായ്ക്കൾ എങ്ങനെയാണ് പ്രഘോപിതരായതെന്ന് കണ്ടെത്താനുള്ള…

ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാനും, വിവിധ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളിലൂടെയും, ജനപ്രിയ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമായ യു റ്റിയൂബിലൂടെയും ധാരാളം ആത്മീയ പ്രഭാഷണങ്ങളും, വിശ്വാസപരിശീലനക്ലാസുകളും കൊടുത്തുകൊണ്ടിരിക്കുന്ന പ്രഗല്‍ഭ ആത്മീയപ്രഭാഷകന്‍ ബിഷപ് മാര്‍ തോമസ് ജോസഫ് തറയില്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണ് മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ…

മുൻ അംബാസഡർ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു, ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സി യിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല ഹാലി തുടർന്നു സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് – അതേ നഗരത്തിൽ നിന്ന് – ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28 ന് തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന…