ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

ഷിക്കാഗൊ: ഷിക്കാഗൊ കെ. സി. എസിന്റെ ശക്തിശ്രോതസ്സായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീത ഉല്‍ഘാടനം ചെയ്ത് പ്രസംഗിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിൻ തെക്കനാട്ടായിരുന്നു എം.സി. ടോസ്‌മി കൈതക്കത്തൊട്ടിയിൽ, മുഖ്യാതിഥി ഗീത, കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിൽ, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷ്ണല്‍ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടു ക്കപ്പെട്ട ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട് എന്നിവർ തിരി തെളിച്ചു.

ഫെബിൻ തെക്കനാട്ടിന്റെ ആമുഖത്തോടെ ആരംഭിച്ച ഈ പാർട്ടി, തട്ടുകടയിലെ പ്രഭാത ഭക്ഷണത്തോടെ തുടക്കം കുറിച്ചു. ബേബി മേനമറ്റത്തിൽ, ബിനി ചാലുങ്കൽ എന്നിവരുടെ ഐസ് ബ്രേക്കറിലൂടെ ഏവർക്കും പരസ്പരം പരിചയപ്പെടുവാനും, കുസൃതിചോദ്യത്തിലൂടെ ഏറെ അടുത്ത് ബന്ധപ്പെടുവാനും സാധിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വിശിഷ്ടാധിധികളെ ഫെബിൻ തെക്കനാട്ട് സദസിന് പരിചയപ്പെടുത്തുകയും, അവരെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. സിന്ധു പുളിക്കത്തൊട്ടിയിൽ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് ഷൈനി വിരുത്തികുളങ്ങര സ്വാഗതവും, ടോസ്‌മി കൈതക്കത്തൊട്ടിയിൽ ഏറെ ഹ്രദ്യവും പ്രചോദനനവുമായ അദ്ധ്യക്ഷ പ്രസംഗവും, ജെയിൻ മാക്കിൽ സമുദായാംഗങ്ങളെ ചലനാത്മകമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആശംസപ്രസംഗം നടത്തി. ഷിക്കാഗോ കെ. സി. എസ്സിൽ സാമൂഹികവും സാമുദായികവുമായ നേട്ടങ്ങൾ കൈവരിച്ച് അംഗീകാരത്തിന്റെ അവാർഡ് നേടിയ പ്രതിഭ, ചാരി, ഫെബിൻ എന്നിവർക്ക് പ്രശസ്ത ചലചിത്ര നായിക ഗീത പുനരസ്കാരങ്ങൾ നൽകി ആദരിച്ചു, ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ ഇടുക്കുതറയിൽ കൃതജ്ഞതയും പറഞ്ഞു.

മരം കോച്ചുന്ന മഞ്ഞില്‍ കുളിച്ച്, എല്ലുതുളച്ചുകയറുന്ന തണുപ്പിനെ അവഗണിച്ച് ഏകദേശം മുന്നൂറോളം യുവതികൾ പങ്കെടുത്ത ഈ പാർട്ടി പുതിയ എക്സിക്കൂട്ടീവിന്റെ ഉജ്വലമായ പ്രാരംഭ സംരംഭമായി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, വിവിധതരം കലാപരിപാടികള്‍ എന്നിവ കോർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് ഈ ഹോളിഡേ പാർട്ടി സംഘടിപ്പിച്ചത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയെ ഏറെ ആസ്വാദകരമാക്കി.

ടോസ്‌മി കൈതക്കത്തൊട്ടിയിൽ, ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട്, ബിനി മണപ്പള്ളിൽ (ട്രഷറർ), ഡോ. സൂസൻ ഇടുക്കുതറയിൽ, ഏരിയ കോഡിനേറ്റേഴ്സ് എന്നിവർ ഈ ഹോളിഡേ പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ടോമി ഇടത്തിൽ, സിറിൽ കട്ടപ്പുറം എന്നിവരായിരുന്നു ഗ്രാൻഡ് സ്പോൺസേർസ്. കെസിഎസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, ട്രഷറർ ബിനോയ് കിഴക്കനടിയിൽ എന്നിവർ പൊതുയോഗത്തിൽ സന്നിഹതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News