മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation മലയാളി യുവാവ് മെൽവിൻ താനത്ത് !!

അമേരിക്കയിൽ ജനിച്ചു വളർന്നു ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസം ആക്കിയ മെൽവിൻ Experiment5 എന്ന മലയാളം സിനിമയിൽ നായക വേഷത്തിൽ എത്തുന്നു.

മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലിൽ ഒരു ഹോളിവുഡ് സ്റ്റയിലിൽ ഒരുങ്ങുന്ന ഈ ചിത്രം ആതിരപ്പള്ളി, ചാലക്കുടി, തൃശ്ശൂർ എന്നിവിടങ്ങളിൽ ജനുവരി 10 ന്‌ ചിത്രീകരണം പൂർത്തിയാക്കി.

ഫെബ്രുവരി അവസാനത്തോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ. മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ ആണ്.

middle school പഠന കാലത്തു തൊടുപുഴയിലെ വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടു വർഷക്കാലം പഠിച്ചതിനാൽ മലയാളവും മലയാള സിനിമയുമായി ഉണ്ടായ അടുപ്പം Experiment5 ചെയ്യുവാനുള്ള ധൈര്യവും പ്രചോദനവും നൽകിയതായി മെൽവിൻ അഭിപ്രായപ്പെടുന്നു . മലയാളി പ്രേക്ഷകരുടെയും പ്രവാസി മലയാളികളുടെയും മുഴുവൻ പിന്തുണയും ഉണ്ടാവണമെന്നും ഈ സിനിമ എല്ലാവരും തിയ്യേറ്ററില്‍ പോയി കണ്ട് സപ്പോർട്ട് ചെയ്യണമെന്നും മെൽവിൻ അഭ്യർത്ഥിച്ചു .

Esthep Star Creations ഉം Namo pictures സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ ആയി നിതീഷ് കെ നായർ, തിരക്കഥ സുധിഷ് & ലോറൻസ്‌, ഛായാഗ്രഹണം സാഗർ. സ്പടികം ജോർജ്, അംബികാ മോഹൻ, ബോബൻ ആലുമ്മൂടൻ, കിരൺ രാജ്, മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീ നന്ദ നായികയായും വേഷം ഇടുന്നു.

ശ്യാം ധർമന്റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങളും ആയി , ഫെബ്രുവരി അവസാനത്തോടെ Experiment5 തീയേറ്ററുകളിൽ എത്തുന്നു.

Print Friendly, PDF & Email

Leave a Comment

More News