മലപ്പുറത്തിന്റെ ആരോഗ്യരംഗം: തെറ്റിദ്ധരിപ്പിക്കുന്നവരോട് മുനീബ് കാരക്കുന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ പുതുതായി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ 202 തസ്തികകൾ ഉണ്ടാക്കിയപ്പോൾ, അതിൽ കേവലം നാലെണ്ണം മാത്രമാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്.ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയവർക്ക് നേരെ കള്ളപ്രചാരണം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ അടക്കം രംഗത്ത് വന്നിരുന്നു . കാലങ്ങളായി മലപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികസന വിവേചനത്തിനെതിരെ ശബ്ദമുയരുമ്പോഴൊക്കെയും സിപിഎം നേതൃത്വം അതിനുനേരെ നിസ്സംഗമായ മൗനം പാലിക്കാറായിരുന്നു പതിവ്. ഇപ്പോൾ അനിൽകുമാർ അടക്കം ഇങ്ങനെയെങ്കിലും ഇതിനെ അഡ്രസ്സ് ചെയ്യാൻ കാണിച്ച സന്മനസ്സിന് ആദ്യമേ നന്ദി പറയട്ടെ. തദ്ദേശ തെരഞ്ഞെടുപ്പാനന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം അഭിനന്ദനീയമാണ്. 2023ൽ മഞ്ചേരി മെഡിക്കൽ കോളേജിലും ഇതുപോലെ തസ്തികകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് അനിൽകുമാറടക്കം ഉന്നയിക്കുന്നത് . മഞ്ചേരി മെഡിക്കൽ കോളേജിന് അനുവദിച്ച തസ്തികകളുടെ എണ്ണം പറയുന്നവരോട്, തിരിച്ചൊന്നു ചോദിക്കട്ടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മറ്റു മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തസ്തികകളുടെ എണ്ണം…

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(8-01-2026)

കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(08-01-2026). അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് ജാമിഅ മര്‍കസില്‍ നടക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടാകും. കൂടാതെ പി എസ് സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും ജേര്‍ണലിസം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.  www.jamiamarkaz.in എന്ന വെബ്‌സൈറ്റ്…

നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: റസാഖ് പാലേരി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ നടത്തിയ പ്രസ്താവന വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സിപിഎം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണ നേട്ടങ്ങളും പരാജയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ വെറുപ്പിന്റെ…

സ്വാഗത സംഘം രൂപവത്ക്കരിച്ചു

കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിൻ്റെ ഭാഗമായി ജനുവരി 11 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 4 മണിക്ക് വെള്ളയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കുറ്റിച്ചിറ ഓപ്പൺ സ്പേസിൽ സമാപിക്കും. തുടർന്ന് അവിടെ വെച്ച് പൊതുസമ്മേളനം നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു. ഭാരവാഹികൾ: ടി.കെ മാധവൻ (ചെയർമാൻ), മുസ്തഫ പാലാഴി, നദീറ അഹ്മദ്, സഈദ് ടി.കെ (വൈസ്. ചെയർ.), അമീൻ റിയാസ് (ജനറൽ കൺവീനർ), ആയിഷ മന്ന (അസി. കൺവീനർ), ഫയാസ് ഹബീബ്, രഞ്ജിത ജയരാജ് (പ്രതിനിധി), മുനീബ് എലങ്കമൽ (നഗരി), ബാസിത് താനൂർ (റാലി), മിസ്ഹബ് ഷിബിൽ (പ്രചരണം), ലബീബ് കായക്കൊടി (പ്രോഗ്രാം), മുഫീദ് കൊച്ചി (ഗസ്റ്റ്), കെ.എം.സാബിർ അഹ്സൻ (മീഡിയ),…

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്: യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

ബാലുശ്ശേരി: മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി ഇയാസ് മുഹമ്മദ്. നാഷണൽ മിക്സ്‌ ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഒൻപതാമത് അന്തർ ദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2025ൽ മുംബൈയിൽ നടന്ന സി ബി എസ് ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാനകിക്ക് ബോക്സിങ്ങിലും വെങ്കല മെഡൽ നേടിയിട്ടുണ്ട്. അറപ്പീടിക പേരാറ്റ് പൊയിൽ നിസാർ-ജസ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇയാസ് അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ ഹാദി അബ്ദുല്ല മർകസ് പൂർവ വിദ്യാർഥിയും ബോക്സിങ്ങിൽ സംസ്ഥാന ചാമ്പ്യനുമാണ്. രക്ഷിതാക്കളും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ്…

തൃശ്ശൂരിൽ അഞ്ച് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂർ അഡാറ്റിൽ അമ്മയെയും അഞ്ചു വയസ്സുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ശിൽപ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും ആ സമയം വീട്ടിലുണ്ടായിരുന്നു. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനി കാരണം രണ്ട് ദിവസമായി അദ്ദേഹം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ശിൽപ രാവിലെ വാതിൽ തുറക്കാതിരുന്നതു കൊണ്ട് മോഹിത്തിന്റെ അമ്മ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ജനൽ ഗ്ലാസ് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നു പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മുറിയില്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും, താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തുന്ന…

വയനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവ എന്ന ആനയാണ് ഇടഞ്ഞത്. സംഭവം നടക്കുമ്പോള്‍ ആയിരക്കണക്കിന് പേര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ഉണ്ണി, രാഹുൽ എന്നീ പാപ്പാന്മാര്‍ക്കാണ് പരിക്കേറ്റത്. അവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആനയെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പരിക്കേറ്റ പാപ്പാന്മാരില്‍ ഒരാളെ തിരികെ കൊണ്ടുവന്നാണ് ആനയെ തളച്ചത്. ഒരു പാപ്പാന്റെ കാലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സംഭവം ഭക്തരുടെയും നാട്ടുകാരുടെയും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സീതാദേവി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം സെക്രട്ടറി അലക്സ് പി തോമസിന്റെ മാതാവ് ഏലിക്കുട്ടി തോമസ് അന്തരിച്ചു

റാന്നി: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വാഴയിൽ പുത്തൻപറമ്പിൽ പരേതനായ പി.സി.തോമസിന്റെ ഭാര്യ ഏലികുട്ടി തോമസ് (84) റിട്ട. അധ്യാപിക (ജിജെഎം യുപിഎസ്, കല്ലേലി) നിര്യാതയായി. സംസ്കാരം ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ നടക്കും. പരേത കൊട്ടാരക്കര വടക്കേടത്ത് കുടുംബാംഗമാണ്, മക്കൾ : സൂസൻ എബ്രഹാം, അലക്സ് പി തോമസ് (ജൻ ഔഷധി, റാന്നി). മരുമക്കൾ: എബ്രഹാം വർഗീസ് (കല്ലുമ്മൂട്ടിൽ ബംഗ്ലാവ്, നെടുമ്പായികുളം കുണ്ടറ), മഞ്ജു ജോൺ ( ഇലവുങ്കൽ, മുണ്ടിയപ്പള്ളി). തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ എന്നിവർ അനുശോചിച്ചു.

ശബരിമല മകരവിളക്കും സംക്രമ പൂജയും പ്രമാണിച്ച് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും

ശബരിമല: ജനുവരി 14-ന് മകര വിളക്ക് പ്രമാണിച്ച് ഭക്തജനത്തിരക്ക് കണക്കിലെടുത്ത് എഡിജിപി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ 1600 ഓളം പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കും. ജനുവരി 14 ന് സംക്രമ പൂജയും നടക്കും. വൈകുന്നേരം 3.08 ന് സൂര്യൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ നടക്കുക. മകരജ്യോതി തീര്‍ത്ഥാടനത്തിനായി 12-ാം തീയതി മുതല്‍ സന്നിധാനത്തെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വിഗ്രഹത്തിൽ അലങ്കരിക്കും, വൈകുന്നേരം 6.40 ന് ദീപാരാധന ചടങ്ങ് നടക്കും. ഈ സമയത്ത്, പൊന്നമ്പലമേട്ടിൽ മകരജ്യോതി (മകര സംക്രാന്തിയിൽ കാണുന്ന ഒരു പ്രധാന ദിവ്യപ്രകാശം) പ്രകാശിപ്പിക്കും.12-ന് പന്തളത്ത് നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര 14-ന് വൈകുന്നേരം ശരംകുത്തിയിൽ എത്തിച്ചേരും.…

ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി എസ് ഐ ടി റിപ്പോര്‍ട്ട്; ദേവസ്വം ഉദ്യോഗസ്ഥരും പങ്കാളികള്‍

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി മാത്രമല്ല മറ്റു സ്വർണ്ണാഭരണങ്ങളും സ്വർണ്ണം പൂശിയ മറ്റ് വസ്തുക്കളും ഉൾപ്പെടെ വൻ മോഷണം പ്രതികൾ ആസൂത്രണം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, കർണാടക ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവർ ആസൂത്രണത്തിൽ പങ്കാളികളായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരാണ് ഇവർക്ക് ആവശ്യപ്പെടാതെ തന്നെ എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഒക്ടോബറിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തെളിവുകൾ നശിപ്പിക്കാനും ഇക്കൂട്ടര്‍ ഗൂഢാലോചന നടത്തി. അതിനായി മൂവരും ബെംഗളൂരുവിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ജസ്റ്റിസ് എ. ബദറുദ്ദീൻ…