കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കളെ റിമാൻഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പോലീസ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. ശേഷം ജില്ല ജയിലിലേക്ക് കൊണ്ടുപോയി. അന്യായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രൊഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി DDE ഓഫീസ് ഉപരോധിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ കലക്‌ടറേറ്റ് മാർച്ച് നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ആനുപാതിക സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സർക്കാർ എത്തുംവരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാവുന്ന 20 സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ…
Category: KERALA
കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ സ്ക്രീന്‍ ഷോട്ട് പങ്കിട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്ത ജിതിനെ ഇന്ന് വീണ്ടും അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സാമുദായിക ഐക്യം തകർക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി ഐപിസി 153A വകുപ്പ്, തെളിവ് നശിപ്പിച്ചതിന് 201 വകുപ്പ്, പ്രേരണക്കുറ്റത്തിന് 109…
തിരുവനന്തപുരം നഗരത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങൾ അത്യാവശ്യം:മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും തിരുവനന്തപുരം നഗരത്തിലെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ പഠനങ്ങളും കൃത്യമായ വിവരശേഖരണവും അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച പ്രകൃതി സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാടായിരുന്നുവെങ്കിലും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ സംസ്ഥാനത്തും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ താപനിലയിലെ വർധന, ഹരിത ഇടങ്ങളുടെ കുറവ്, മഴയുടെ വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കേരളം ഭൂവിസ്തൃതി കുറവുള്ളതും ജനസാന്ദ്രത കൂടുതലുള്ളതുമായ സംസ്ഥാനമാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും വ്യാപകമാകുമ്പോൾ പരിസ്ഥിതി…
വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം: മന്ത്രി സണ്ണി ജോസഫ്
കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍…
ഇന്ധനക്ഷാമമില്ല, ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക
എറണാകുളം: ജില്ലയിൽ പെട്രോളിനും ഡീസലിനും ക്ഷാമമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക പറഞ്ഞു. കേന്ദ്ര സർക്കാർ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളാണ് ഇപ്പോഴത്തെ താൽക്കാലിക പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു. ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമ്മാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, മത്സ്യബന്ധന ബോട്ട് ഉടമകൾ എന്നിവരുടെ പരാതികളെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജൂൺ 11 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ചില്ലറ വിൽപ്പന ശാലകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ നിയന്ത്രണങ്ങൾ ബാധകമാകൂ. ചെറുകിട ഉപഭോക്താക്കൾ, വ്യക്തികൾ അല്ലെങ്കിൽ വാഹനങ്ങൾ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.…
താനൂർ താലൂക്ക് ആശുപത്രി: വിമൻ ജസ്റ്റിസ്സ് മൂവ്‌മെൻറ് നേതാക്കൾ പികെ നവാസ് എംഎൽഎയെ സന്ദർശിച്ചു
താനൂർ: താനൂർ താലൂക്ക് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ താനൂർ എംഎൽഎ പികെ നവാസിനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷറും കൈമാറി. ജില്ലവൈസ് പ്രസിഡണ്ട് ഷിഫ ഖാജ, ജില്ലാ സെക്രട്ടറി സെലീന അന്നാര, താനൂർ ബ്ലോക്ക് മെമ്പർ ഹലീമ, താനൂർ മണ്ഡലം കൺവീനർ സമീറ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഷഹാന വടക്കാങ്ങരയെ ആദരിച്ചു
വടക്കാങ്ങര : കൊല്ലത്ത് നടന്ന 70-ാമത് കേരള സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതാ ഷോട്ട്പുട്ട് ഇനത്തിൽ വടക്കാങ്ങരയിലെ വി.കെ. ഷഹാന വെള്ളിമെഡൽ നേടി ശ്രദ്ധേയമായി. കഠിനാധ്വാനത്തിന്റെയും തുടർച്ചയായ പരിശീലനത്തിന്റെയും ഫലമായി നാടിനും കായികരംഗത്തിനും അഭിമാനമായ നേട്ടം കൈവരിച്ച ഷഹാനയെ ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് പ്രത്യേകം ആദരിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഷബ് ന സലാഹുദ്ധീന്‍ ഷഹാനക്ക് ഉപഹാരം കൈമാറി. രക്ഷിതാക്കളായ മുഹമ്മദ് വെളികളത്തില്‍, നഫീസ, സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ജനസമക്ഷം ഗ്രൂപ്പ് പ്രതിനിധികളായ അന്‍വര്‍ വടക്കാങ്ങര, ഇബ്രാഹീം മാസ്റ്റര്‍ പട്ടാക്കല്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വടക്കാങ്ങര ടി.എച്ച്.എസ്.എസ്.-ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഷഹാന ഉന്നത പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. മക്കരപ്പറമ്പ് എ.പി. അത്‌ലറ്റിക്‌സിലെ എ.പി. ഉണ്ണിയുടെ കീഴിലാണ് ഷഹാന പരിശീലനം നേടിയിരുന്നത്. പഠന രംഗത്തും കായിക രംഗത്തും കൂടുതല്‍ മികവ്…
സിപിഐഎമ്മിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള അധികാരം പാര്‍ട്ടിക്ക് മാത്രം, മാധ്യമങ്ങള്‍ക്കല്ല: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാർട്ടിയുടെ നേതൃത്വവും പ്രവർത്തന തന്ത്രങ്ങളും നിർണ്ണയിക്കാനുള്ള സമ്പൂർണ്ണ അധികാരം പാർട്ടിക്കാണെന്ന് പറഞ്ഞു, ഈ തീരുമാനങ്ങൾ മാധ്യമങ്ങളുടെ ആജ്ഞാപനമല്ലെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത കെട്ടിച്ചമച്ച വാർത്തകൾക്കെതിരെ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ഫേസ്ബുക്കിൽ പങ്കിട്ട പ്രസ്താവനയിൽ ഗോവിന്ദൻ അഭ്യർത്ഥിച്ചു. അടുത്തിടെ നടന്ന ഉന്നതതല പാർട്ടി യോഗങ്ങളിൽ നടന്നതായി പറയപ്പെടുന്ന ചർച്ചകളെക്കുറിച്ച് ഒരു കൂട്ടം മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിൽ “തന്നെയും പിണറായി വിജയനെയും മാറ്റി പകരം വയ്ക്കുന്നത് ഒരു മിഥ്യയായിരുന്നു” എന്ന് താൻ പറഞ്ഞതായി അവകാശപ്പെടുന്ന പ്രത്യേക റിപ്പോർട്ടുകൾ അദ്ദേഹം തുറന്നുകാട്ടി. ഈ അവകാശവാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അപലപിച്ച ഗോവിന്ദൻ, പാർട്ടി ശക്തമായ പൊതു പ്രതിരോധം ഏർപ്പെടുത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി…
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാമായി നാട്ടുമാവിൻ വിത്ത് ശേഖരണം നടത്തി
പൂക്കോട്ടൂർ: ജിഎൽപിസ്‌കൂൾ പൂക്കോട്ടൂർ (ന്യൂ) വിദ്യാത്ഥികൾ ശേഖരിച്ച വിവിധയിനം നാട്ടുമാവുകളുടെ നാലായിരത്തിൽപരം വിത്തുകൾ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ ഏറ്റുവാങ്ങി. സ്കൂള്‍ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കാർഷിക അവബോധം വളർത്തുന്നതിനും നാട്ടു വിത്തുകളുടെ സംരക്ഷണത്തിനുമായി 2026-27 വാർഷിക പദ്ധതിയിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്ന് വിത്ത് ശേഖരണം നടത്തിയത്. കൂടുതൽ വിത്ത് ശേഖരിച്ച വിദ്യാർത്ഥികളായ മുഹമ്മദ് അമിഷാൻ, ഷെൻസ ഫാത്തിമ എം, മുഹമ്മദ് സ്വാലിഹ് കുട്ടികൾക്ക് ബ്ലോക് മെമ്പർ ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് ഹഫ്‌സ കാവുങ്ങൽ, വാർഡ് മെമ്പർ ഹാരിഫ ടീച്ചർ, അദ്ധ്യാപകരായ പ്രവീണ, ജലജ, ഫസീല, റഷീദ, പ്രസീന, ഉനൈസ്, സുധിൽ, ജാനിഷ്, മുബഷിറ, ഉമൈറ തുടങ്ങിയവർ പങ്കെടുത്തു.
അരീക്കോട് താലൂക്ക് ആശുപത്രി: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് മന്ത്രിക്ക് നിവേദനം നൽകി
അരീക്കോട്: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിയും ഏറനാട് എംഎൽഎയുമായ പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് ബുഷ്‌റ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ബിന്ദു പരമേശ്വരൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരി, കീഴ്പറമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സലീന ഹസൻ, ഏറനാട് മണ്ഡലം അസിസ്റ്റൻറ് കൺവീനർ സൈബുന്നിസ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതു മതരാമതത് മന്ത്രി പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
