തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. എന്നാൽ കേരളം മാധ്യമ സ്വാതന്ത്ര്യത്തിലും മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേതാണ്. മാധ്യമധർമ്മത്തിലൂന്നി പക്ഷം ചേരാതെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കണം. വാർത്തകൾ അതിവേഗം നൽകാൻ മത്സരിക്കുമ്പോൾ വിശ്വാസ്യത നഷ്ടമാകരുത്. വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പോലെ മാധ്യമ പ്രവർത്തകരും വിമർശിക്കപ്പെടാമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ജനാധിപത്യം…
Category: KERALA
എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ല: എക്സൈസ് വകുപ്പ് മന്ത്രി
തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയിൽ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനിൽ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവിൽ കേരളത്തിൽ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ഇതിന്റെ…
സോഫ്റ്റ്വെയർ പ്രശ്നം ഉടൻ പരിഹരിക്കുക: എഫ് ഐ ടി യു
വേങ്ങര : “ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ്” എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ – എഫ് ഐടിയു സംസ്ഥാനവ്യാപകമായി ഫെബ്രുവരി 1-28 ന് സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം മുതുവിൽ കുണ്ടിൽ എഫ് ഐ ടി യു ജില്ലാ സെക്രട്ടറി സക്കീന വേങ്ങരയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ 15 പേർ മെമ്പർഷിപ്പ് എടുത്തു എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിട്ടത്. അംശാദായ അടവിലും പലിശയിലും അമിതമായ തുകയാണ് സോഫ്റ്റ്വെയറിൽ കാണിക്കുന്നത്. കുടിശിക ഇല്ലാത്ത തൊഴിലാളികൾ കുടിശിക അടക്കണമെന്നും കോവിഡ് കാലത്ത് ഒഴിവാക്കപ്പെട്ട പിഴ പലിശ അടയ്ക്കണമെന്നും കാണിക്കുന്ന അപാകതകൾ…
ടേബിള്‍ ടെന്നീസിലും ചുവടു വച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍
തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു. ഇന്നലെ (ബുധന്‍) നടന്ന ചടങ്ങില്‍ കായികതാരം കെ.എം ബീനാമോള്‍ ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനോടൊപ്പം ടേബിള്‍ ടെന്നീസ് കളിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാരാലിംപിക്സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കുന്നതിന് ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. കായിക മേഖലയിലും ഭിന്നശേഷിക്കാര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന് അഭിമാനമാകണമെന്ന് ബീനാമോള്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഇതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കുട്ടികള്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബീനാമോള്‍ ആരോണ്‍ അജിത്തിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു. സെന്ററില്‍…
പാലക്കാട് നെന്മാറ ഇരട്ട കൊലപാതകം: നെന്മാറ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു
പാലക്കാട്: നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകത്തിൽ നെന്മാറ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള പൊലീസ് ഇൻസ്പെക്ടർ മഹേന്ദ്ര സിംഹനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി. അജിത് കുമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സിംഹനെ സസ്പെൻഡ് ചെയ്തത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പരാതി നൽകിയിട്ടും ചെന്താമരയ്ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതിനെ കുറിച്ച് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) മനോജ് എബ്രഹാം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഒരു മാസത്തിലേറെയായി നെന്മാറയിൽ താമസിച്ച് ജാമ്യ വ്യവസ്ഥ ലംഘിച്ച് ചെന്താമരയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സിംഹൻ പരാജയപ്പെട്ടുവെന്ന് അജിത് കുമാർ റിപ്പോർട്ടിൽ പറയുന്നു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ചെന്താമരയെ കോടതി ജാമ്യത്തിൽ വിട്ടയച്ചത്. തിങ്കളാഴ്ച അമ്മ ലക്ഷ്മിയോടൊപ്പം ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ, നെന്മാറയിലെ വീട്ടിൽ…
ഇടപ്പളളി കഥകളി ആസ്വാദക സദസിന്റെ 22-ാ൦ വാർഷികം സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് ആഘോഷിച്ചു
കൊച്ചി: ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിലനിർത്താനുമായി നിലകൊള്ളുന്ന ഒരു സുപ്രധാന സാംസ്കാരിക സംഘടനയായ ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 22-ാ൦ വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. “ഗോദവർമ്മ അനുസ്മരണം” എന്ന ശീർഷകത്തോടെ സ്വിസ് വാച്ച് കമ്പനിയുമായി സഹകരിച്ച് 2025 ജനുവരി 25-ാ൦ തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് സംഘടിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സാമൂഹ്യ-സാംസ്കാരിക സംഘടനയായ ഇടപ്പളളി കഥകളി ആസ്വാദക സദസ്സിന് ഇന്ത്യയ്ക്കകത്തും, വിദേശത്തുമുൾപ്പെടെ 2000 അംഗങ്ങളുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി “ബകവധം” പ്രത്യേക കഥകളി അവതരണവും, കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങളുടെ പരിപോഷണത്തിൽ മുഖ്യ പങ്ക് വഹിച്ച ഗോദവർമ്മ രാജയുടെ അനുസ്മരണവും നടന്നു. റീറ്റെയ്ൽ ഇന്റർഫേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും, മേധാവിയുമായ ജയന്തി വർമ്മയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വി. കലാധരൻ ഗോദവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇടപ്പള്ളി കഥകളി ആസ്വാദക…
നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഒരു പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ എളമക്കര പോലീസ് കേസെടുത്തു. ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ 2022-ല്‍ പോലീസ് കേസെടുത്തിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സനൽകുമാർ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സനലിന് ജാമ്യം അനുവദിച്ചു. 2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ, ഫോൺ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവ വഴി സനൽകുമാർ പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് തന്നെ പിന്തുടര്ന്ന് ശല്യം ചെയ്യുകയാണെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ്…
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) പ്രവർത്തനം ആരംഭിച്ചു
*കാത്ത് ലാബിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ *ആശുപത്രി വികസനസമിതി യോഗം ചേർന്നു *മന്ത്രി തല യോഗം ഫെബ്രുവരി രണ്ടാം വാരം തിരുവനന്തപുരത്ത് *ബ്ലഡ് ബാങ്ക് നവീകരിക്കുന്നു, ഫെബ്രുവരി 4 മുതൽ 21 വരെ അടിയന്തര ശസ്ത്രക്രിയകൾ മാത്രം *നവീകരിച്ച മനസികാരോഗ്യവിഭാഗത്തിന്റെ ഐ.പി. വിഭാഗം പ്രവർത്തനസജ്ജം സൂക്ഷ്മ രോഗാണുക്കളെ കണ്ടുപിടിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ആന്റി മൈക്രോബിയൽ റിസർച്ച് ലാബ് ( എ എം ആർ ലാബ് ) ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ വിവരം അറിയിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സാംപിളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബിൽ എത്തിച്ച്…
മർകസ് കോളേജ് ലൈബ്രറിയുടെ മൂന്നാമത് പുസ്തകം ‘ഹൃദയാരവം’ പ്രകാശനം ചെയ്തു
കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ജനറൽ ലൈബ്രറി പുറത്തിറക്കിയ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു. ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ നിഖിൽ ദേവ് പി പി യുടെ കവിതാ സമാഹാരമായ ‘ഹൃദയാരവം’ ആണ് പ്രമുഖ സാഹിത്യകാരനും 2024 ലെ എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവുമായ നിസാർ ഇൽത്തുമിഷിൽ നിന്ന് അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സലിം മടവൂർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്. പുസ്തകവായന കേന്ദ്രം എന്നതിലുപരി അറിവുൽപാദന കേന്ദ്രമായി ലൈബ്രറിയെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മർകസ് ലൈബ്രറിക്ക് കീഴിൽ പുസ്തക പ്രകാശന സംവിധാനം ആരംഭിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ വെളിച്ചം കാണിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന മൂന്നാമത് പുസ്തകമാണിത്. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക് നമ്പറോട് കൂടിയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. പ്രകാശന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ, പ്രൊഫ. ഉമർ ഫാറൂഖ് ഉദ്ഘാടനം…
നബാർഡ് പിന്തുണക്കുന്ന മലപ്പുറം ജില്ലയിലെ സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്ക് നാളെ തുടക്കം
മലപ്പുറം: മലപ്പുറം ജില്ലയിലെ കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്ന 42 പോഷകാഹാരം നിർമ്മാണ യൂണിറ്റുകളുടെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് നാളെ തുടർക്കമാകുന്നു. സൂക്ഷ്മചെറുകിട സംരംഭകത്വ മേഖലയിൽ ധാരാളം സംരംഭങ്ങൾക്ക് സർക്കാർ സ്കീമുകളിലൂടെ അടക്കം കൺസൾട്ടൻസി പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന NGO ആയ പീപ്പിൾസ് ഫൗണ്ടേഷനാണ് പദ്ധതി നിർവഹണ ഏജൻസി. നാളെ, 29/01/2025 വൈകീട്ട് നാല് മണിക്ക് ഇരുമ്പുഴിയിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ട്രെയിനിംഗ് സെൻ്ററിൽവെച്ച് നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് റഫീക്ക എം കെ, നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്, കുടുംബശ്രീ മിഷൻ ജില്ലാ കോഓര്‍ഡിനേറ്റർ സുരേഷ് കുമാർ ബി, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ്, മലപ്പുറം ചേംബർ ഐ.പി.പി കെ വി അൻവർ, ജില്ലാ വ്യവസായ…
