നമ്പൂതിരി വിദ്യാലയത്തിന്റെ ‘ജ്ഞാനസാരഥി’ യ്ക്കു പ്രണാമം: സതീഷ് കളത്തിൽ

തൃശ്ശൂർ: പ്രമുഖ കഥകളി പ്രവർത്തകനും വിദ്യാദ്യാസ പ്രവർത്തകനും കേരള കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്കാര ജേതാവുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഡോക്യുമെന്റേറിയനും കവിയുമായ സതീഷ് കളത്തിൽ അനുശോചിച്ചു. തൃശ്ശൂർ നഗരത്തിൽ, കോട്ടപ്പുറത്തു സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായിരുന്നു മൂന്നര പതിറ്റാണ്ടിലേറെ സി.കെ. നാരായണൻ നമ്പൂതിരിപ്പാട്. കേരളത്തിലെ നമ്പൂതിരി സമുദായത്തിന് പാശ്ചാത്യരീതിയിലുള്ള പൊതുവിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി നമ്പൂതിരി 1919 ജൂണിൽ, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അച്ഛൻ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള യോഗക്ഷേമ സഭയുടെ നേതാക്കൾ തുടങ്ങിവെച്ച നമ്പൂതിരി വിദ്യാലയം സാമ്പത്തിക പരാധീനത മൂലം ഒരു ഘട്ടത്തിൽ നിർത്തിപോകേണ്ട അവസ്ഥയുണ്ടായി. ഈ അവസരത്തിൽ, സ്‌കൂളിന്റെ സംരക്ഷണാർത്ഥം, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ‘നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ്’ രൂപീകരിക്കുകയും നാരായണൻ നമ്പൂതിരിപ്പാട് അതിന്റെ സെക്രട്ടറിയും സ്‌കൂളിന്റെ മാനേജരും ആകുകയും…

ആൽവിൻ റോഷന് മലയാളി മജീഷ്യൻസ് അസോസിയേഷന്റെ അനുമോദനം

ആലപ്പുഴയിൽ മലയാളി മജീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ മാജിക് ഫെസ്റ്റിന്റെ ഭാഗമായി, വ്യക്തിഗത ഇനത്തിൽ മാജിക് വിഭാഗത്തിൽ 5 ഗിന്നസ് വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയതിന്റെ അംഗീകാരമായി മജീഷ്യൻ ആൽവിൻ റോഷനെ മുൻമന്ത്രി ശ്രീ ജി. സുധാകരൻ അവർകൾ ആദരിച്ചു. അസോസിയേഷന്റെ രക്ഷാധികാരികളായ ശ്രീ സാമ്രാജ് , ശ്രീ മയൻ വൈദർ ഷാ, അഡ്വൈസർ ശ്രീ ആർ.കെ. മലയത്ത്, പ്രസിഡന്റ് ശ്രീ ബിനു പൈറ്റാൽ , ജനറൽ സെക്രട്ടറി ശ്രീ ജോസഫ് സേബ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

പ്രവാസി വെൽഫെയർ കണ്ണൂര്‍ എ.ഐ ശില്പശാല സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ എച്ച്.ആര്‍.ഡി & കരിയർ ഡസ്ക് വിംഗിന്റെ കീഴിൽ നടക്കുന്ന അപ്സ്‌കിലിങ് പ്രോഗ്രാമിന്റെ ഭാഗമായി ‘എംപവറിംഗ് പ്രൊഫഷണല്‍സ് വിത് എ.ഐ’ എന്ന എന്ന ശീര്‍ഷകത്തില്‍ കണ്ണൂർ ജില്ലാക്കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു. എ.ഐ ആർക്കിടെക്റ്റും ഐ-നെറ്റ് ക്യാമ്പസിന്റെ സ്ഥാപകനുമായ ഫായിസ് ഹുസൈൻ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാദ്ധ്യതകളും അതുപയോഗിച്ച് എങ്ങിനെ തൊഴിലിടങ്ങളില്‍ മികവ് കൈവരിക്കാം എന്നതിലും പരിശീലനം നല്‍കി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ മൻസൂർ ഇ.കെ പരിശീലകനുള്ള ഉപഹാരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് ടി സ്വാഗതവും, എച്ച്.ആര്‍.ഡി വിംഗ് കണ്‍വീനര്‍ അഫീഫ ഹുസ്ന നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നജ്‌ല നജീബ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, ഷുഐബ്…

കേരളത്തിന്റെ അഭിമാന പദ്ധതി: ആലപ്പുഴ തോട്ടപ്പള്ളി നാലു ചിറ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ-ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ ആലപ്പുഴ തോട്ടപ്പള്ളി നാലു ചിറപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ പാലം സംസ്ഥാനത്തിന്റെ അഭിമാനകരമായ പദ്ധതിയാണെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 60 കോടി 73 ലക്ഷം രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്. പ്രത്യേക തരം വയറുകൾ ഉപയോഗിച്ച് പാലം കെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. ഫെറിയിൽ യാത്ര ചെയ്തിരുന്ന നാലുചിറ നിവാസികള്‍ക്ക് പാലം വലിയ ആശ്വാസമായി. ഇതോടെ നഗരത്തിലേക്കും ദേശീയ പാതയിലേക്കുമുള്ള യാത്രാ സമയം 15 മിനിറ്റായി കുറഞ്ഞു. പക്ഷി ചിറകിന്റെ ആകൃതിയിലുള്ള ഈ മനോഹരമായ പാലം വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന് സമീപം ഒരുക്കിയ വേദിയിൽ നടന്ന…

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന അന്നാര, ഷഹനാസ് തവനൂർ, ബുഷ്‌റ എ (സെക്രട്ടറിമാർ). സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന കമ്മിറ്റിയംഗം സുബൈദ കക്കോടി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ആഗോള ജീൻ കൺവെൻഷനിൽ അംഗീകാരം

2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്‌ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കും. ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp

പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം

തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…

അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായി ആശുപത്രിയില്‍

അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആണ് പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ ഡോ. മഞ്ചുള നായർ, അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയ കുമാർ എന്നിവർ നേതൃത്വം നല്കി.

ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’

തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…

എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു

തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…