സ്റ്റോക്ക് ഓൺ ട്രെന്റ്: ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയറിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി വിനു (37) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. നോർത്ത് മിഡ്ലാൻഡ്സിലെ ആശുപത്രിയിൽ ഐസിയു നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന വിനു, നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. കടുത്ത വയറുവേദനയെ തുടർന്ന് നാട്ടിലെത്തി വിദഗ്ധ പരിശോധന നടത്തിയപ്പോൾ നാലാം ഘട്ട കാൻസർ കണ്ടെത്തിയതായും അറിയിപ്പിൽ പറയുന്നു. ഭാര്യ ഷെറിൻ, വിനു ജോലി ചെയ്തിരുന്ന ഐസിയുവിൽ തന്നെ നഴ്സാണ്. മക്കൾ: നേതൻ, യോഹൻ, ഇഹാൻ. ഭാര്യയും മക്കളും നിലവിൽ നാട്ടിലാണ്. സ്നേഹവും സൗഹൃദവും കരുണയും നിറഞ്ഞ പെരുമാറ്റത്തിലൂടെ പരിചിതർക്കു പ്രിയങ്കരനായിരുന്ന വിനുവിന്റെ അകാലവിയോഗം സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
Category: KERALA
ഹിന്ദുത്വ കർസേവയെ ചെറുത്ത് തോൽപ്പിക്കുക: സോളിഡാരിറ്റി
കൂട്ടിലങ്ങാടി: ഉജ്ജയിൻ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിന്ദുത്വ കർസേവ നീക്കങ്ങൾക്കെതിരെയും, മുസ്ലിം ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പാർശ്വവത്കരിക്കാനും പുറന്തള്ളാനുമുള്ള എസ്.ഐ.ആർ പദ്ധതികൾക്കെതിരെയും ശക്തമായ ജനകീയ പ്രതിഷേധമുയർത്തണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി ആവശ്യപ്പെട്ടു. സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, നസീഫ് സിഎച്ച് എന്നിവർ സംസാരിച്ചു.
മേയറുടെ കഴിവുകേടാണ് മേയര്‍ കെയറിന് പിന്നിൽ കണ്ട അഴിമതി; ഒരു കൗണ്‍സിലര്‍ അഴിക്കുള്ളിലായി; മറ്റൊരു കൗണ്‍സിലര്‍ രാജി വെച്ചു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.എസ്. ശബരിനാഥൻ രംഗത്ത്. ‘മേയർ കെയർ’ ഉൾപ്പെടെയുള്ള കോർപ്പറേഷൻ പദ്ധതികൾക്ക് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപിച്ച ശബരിനാഥൻ, ആർ. ശ്രീലേഖയുടെ രാജി ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഭരണപ്രതിസന്ധിയുടെയും തെളിവാണെന്നും പറഞ്ഞു. കോർപ്പറേഷനിലെ ബിജെപി ഭരണത്തിന് കീഴിൽ തിരുവനന്തപുരത്തെ ജനങ്ങൾ ദുരിതത്തിലാണെന്നാണ് ശബരിനാഥന്റെ ആരോപണം. കഴിഞ്ഞ ആറുമാസമായി കോർപ്പറേഷന്റെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണെന്നും ഭരണപരമായ കാര്യങ്ങളിൽ മേയർ പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷനിലെ സമീപകാല സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയും ശബരിനാഥൻ ബിജെപിയെ വിമർശിച്ചു. കൗൺസിലർ സുഗതൻ ജയിലിലാണെന്നും ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ഈ ചെറിയ തിരുവനന്തപുരത്ത് എന്താണ് സംഭവിക്കുന്നത്?” എന്ന് ചോദിച്ചു. ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്നും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ഭരണത്തെ ബാധിക്കുന്നതെന്നുമാണ്…
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സമ്മേളനം ഒക്ടോബർ 4 ഞായറാഴ്ച
മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സമ്മേളനം മലപ്പുറം സമീൽ ഇല്ലിക്കൽ നഗറിൽ (DTPC ഹാൾ, കോട്ടക്കുന്ന്) ഒക്ടോബര്‍ 4 ഞായറാഴ്ച രാവിലെ 9.30ന് മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ.സി അൻവർ മുക്കം, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ലാ കമ്മിറ്റിയംഗം മുഖീമുദ്ദീൻ സിഎച്ച് തുടങ്ങിയവർ പങ്കെടുക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളെ സമ്മേളന പ്രതിനിധികളിൽ നിന്ന് തെരഞ്ഞെടുക്കും.
ആയുര്‍വ്വേദ/ഹോമിയോപ്പതി ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നതിന് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു; നിയമ നിര്‍മ്മാണം ഉടന്‍
ആയുർവേദം മുതൽ ഹോമിയോപ്പതി വരെ നിയമത്തിന്റെ പരിധിയിൽ; മരുന്നിന് എംആർപിയിലും താഴെ വില, ലാബ്–സ്കാൻ–റൂം നിരക്കുകളിലും നിയന്ത്രണം പരിഗണനയിൽ തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവും വിവിധ സേവന നിരക്കുകളും നിയന്ത്രിച്ച് രോഗികൾക്ക് സാമ്പത്തിക ആശ്വാസം നൽകാൻ കേരള സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. അലോപ്പതി ആശുപത്രികളിൽ മാത്രം ഒതുങ്ങാതെ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ, പ്രകൃതിചികിത്സ തുടങ്ങിയ ചികിത്സാ സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ആലോചന. മെഡിക്കൽ ടൂറിസത്തിന്റെ പേരിൽ ചില സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നതായുള്ള പരാതികളും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സ്വകാര്യ അലോപ്പതി ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിയമമായിരുന്നു സർക്കാരിന്റെ പരിഗണനയിൽ. എന്നാൽ ചില ആയുർവേദ ആശുപത്രികളും വെൽനെസ് കേന്ദ്രങ്ങളും, പ്രത്യേകിച്ച് മെഡിക്കൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും, ഉയർന്ന നിരക്കുകൾ ഈടാക്കുന്നതായി ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചതോടെയാണ് നിയമത്തിന്റെ പരിധി വിപുലീകരിക്കുന്നതിനെക്കുറിച്ച്…
തിരൂർ സബ് ഇൻസ്പെക്ടർ അനുഷ ഗോപിനാഥിനെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു
തിരൂർ: തിരൂർ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ അനുഷ ഗോപിനാഥിനെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ നേതാക്കൾ സന്ദർശിച്ച് അഭിനന്ദിച്ചു. പുതിയ ചുമതലയിൽ മികച്ച സേവനം കാഴ്ചവെക്കാനും സ്ത്രീകളുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനും നേതാക്കൾ ആശംസകൾ നേർന്നു. സൗഹൃദപരമായ കൂടിക്കാഴ്ചയിൽ പുതിയ ഉത്തരവാദിത്വത്തിന് ആശംസകൾ നേർന്നതോടൊപ്പം, സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക വിഷയങ്ങളിൽ കൂട്ടായ ഇടപെടലുകളുടെ ആവശ്യകതയും നേതാക്കൾ പങ്കുവെച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിന്ദു പരമേശ്വരൻ, ഷിഫ ഖാജാ, ജില്ലാ സെക്രട്ടറി സലീന അന്നാര, തിരൂർ മണ്ഡലം കൺവീനർ ഷെറീന സി.ഇ., സുഹറ ടീച്ചർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
കൊച്ചിയിൽ എംഡിഎംഎ വേട്ട: ഫാഷൻ ഫോട്ടോഗ്രാഫർ കുടുങ്ങി; കാറിൽ നിന്ന് 38.13 ഗ്രാം ലഹരിയും ₹15 ലക്ഷത്തിലേറെ പണവും പിടിച്ചെടുത്തു
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകളിലേക്കും അന്വേഷണം; സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിക്കും കൊച്ചി: 38.13 ഗ്രാം എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫറെ എറണാകുളം എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി പൂതക്കുഴി ഹൗസിലെ അരുൺ കെ. നായർ (34) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിനൊപ്പം ₹15 ലക്ഷത്തിലധികം പണവും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അരുണിനെ എറണാകുളം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാറിനുള്ളിലെ ബാഗിലാണ് വൻതുക സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിയിലാകുന്ന സമയത്ത് അരുൺ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫാഷൻ ഫോട്ടോഗ്രാഫറായ അരുണിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഈ ബന്ധങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നോയെന്നതടക്കം പരിശോധിക്കുകയാണെന്നും എക്സൈസ് വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന്…
കെഎസ്ഇബിയുടെ CAPEX മാതൃകക്ക് കേന്ദ്ര അംഗീകാരം; സ്മാര്‍ട്ട് മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം
മീറ്ററൊന്നിന് ചെലവിന്റെ 15% വരെ കേന്ദ്രസഹായം; പരമാവധി 900 രൂപ ലഭിക്കും; കാപ്പെക്സ് മാതൃകയിൽ പദ്ധതി വേഗത്തിലാക്കാൻ കെഎസ്ഇബി കൊച്ചി: കേരളത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിക്ക് നിർണായക വഴിത്തിരിവ്. സംസ്ഥാനം തിരഞ്ഞെടുത്ത കാപ്പെക്സ് (CAPEX) മാതൃകയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ധനസഹായം ലഭിക്കുമെന്നാണ് റിപ്പോർട്ട്. കേരളം സ്വീകരിച്ച രീതിക്ക് സഹായം നൽകാനാകില്ലെന്ന മുൻ നിലപാടിൽനിന്ന് കേന്ദ്രം പിന്മാറിയതോടെ പദ്ധതി കൂടുതൽ വേഗത്തിലാക്കാനുള്ള സാഹചര്യമൊരുങ്ങുകയാണ്. പുനഃക്രമീകരിച്ച വിതരണ മേഖലാ പദ്ധതി (RDSS) പ്രകാരം ഓരോ സ്മാർട്ട് മീറ്ററിനും ചെലവിന്റെ 15 ശതമാനം വരെ കേന്ദ്രസഹായം ലഭിക്കാം. എന്നാൽ ഒരു മീറ്ററിന് പരമാവധി 900 രൂപയായിരിക്കും സഹായം. അതായത് മീറ്ററിന്റെ ചെലവിന്റെ 15 ശതമാനവും 900 രൂപയും തമ്മിൽ ഏതാണോ കുറവ്, ആ തുകയാണ് അനുവദിക്കുക. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.…
മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു
കോഴിക്കോട്: 2028 ൽ നടക്കുന്ന മർകസ് 50-ാം വാർഷികത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന തൊഴിൽദാന പദ്ധതിയുടെ ഭാഗമായി 171 കുടുംബങ്ങൾക്ക് ഇലക്ട്രിക് തയ്യൽ മെഷീൻ വിതരണം ചെയ്തു. കുടുംബിനികൾക്ക് ഒരു സ്ഥിര വരുമാനം എന്ന നിലയിൽ മർകസ് സാമൂഹ്യക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ ആവിഷ്കരിച്ച പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ഇന്നലെ മർകസ് കാമിൽ ഇജ്തിമയിൽ നടന്നു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വിതരണ ചടങ്ങിന് നേതൃത്വം നൽകി. വിധവകൾ, ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നാക്കാം നിൽക്കുന്നവർ, മദ്റസ അധ്യാപകരുടെ കുടുംബങ്ങൾ തുടങ്ങി സമൂഹത്തിൽ പ്രത്യേക പരിഗണയർഹിക്കുന്നരിൽ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ 101 ഉം രണ്ടാം ഘട്ടത്തിൽ 70 ഉം പേർക്കാണ് വിപണിയിൽ 23000 രൂപ വിലവരുന്ന നവീന സൗകര്യങ്ങളുള്ള പോർട്ടബിൾ ഇലക്ട്രിക് തയ്യൽ മെഷീനുകൾ നൽകിയത്. ഇതുകൂടാതെ വിവിധ തൊഴിലുപകരണങ്ങളും ജീവനോപാധികളും സംരംഭകത്വ സഹായങ്ങളും…
മാണി സി. കാപ്പന്റെ അയോഗ്യതാ കേസ്: അനാവശ്യ കാലതാമസമില്ലാതെ സ്പീക്കർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
ചെക്ക് കേസുകളിലെ ശിക്ഷയെ തുടർന്നുള്ള അയോഗ്യതാ ആവശ്യം സ്പീക്കറുടെ പരിഗണനയിൽ; കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ ഹൈക്കോടതിയുടെ നിർദേശം കൊച്ചി: പാലാ എം.എൽ.എ. മാണി സി. കാപ്പനെ ചെക്ക് കേസുകളിലെ ശിക്ഷയുടെ പശ്ചാത്തലത്തിൽ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നിയമസഭാ സ്പീക്കർ നിയമപ്രകാരം ഉചിതമായ നടപടി അനാവശ്യ കാലതാമസമില്ലാതെ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അയോഗ്യത സംബന്ധിച്ച വിഷയങ്ങളിൽ കോടതിയുടെ അധികാരപരിധിക്കുള്ള പരിമിതികൾ കണക്കിലെടുത്ത് കേസിന്റെ മെറിറ്റിനെക്കുറിച്ച് നിരീക്ഷണം നടത്തുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാണി സി. കാപ്പനെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ സ്വീകരിക്കണമെന്ന അപേക്ഷ നിലവിൽ നിയമസഭാ സ്പീക്കറുടെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ സംബന്ധിച്ച വിവരങ്ങൾ സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരന്റെ നിവേദനത്തിലൂടെയും വിഷയം അറിയിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ…
