മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണത്തിൽ എസ്ഐടി നീക്കം; ഹവാല ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ; റിയാസിന്റെ അടുത്ത സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ഇഡി കൈമാറിയ രേഖകൾ പരിശോധിക്കും; വിജിലൻസ് കേസിന്റെ സാധ്യതയും പരിശോധിക്കുന്നു കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടപടികൾ സജീവമാക്കിയതായി വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടമായി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരിൽ നിന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തേടുമെന്നാണ് സൂചന. ഇവരുടെ മൊഴികളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ…

ഡിസിസി ഓഫീസ് ആക്രമണം: ബിജെപി നേതാക്കൾ ഉൾപ്പെടെ നാല് പേരെ തെങ്കാശിയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപും കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാലും പിടിയിൽ; കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും മ്യൂസിയം പോലീസും ചേർന്ന് നടപടി തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ പ്രധാന പ്രതികളെന്ന് പോലീസ് സംശയിക്കുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ നാല് പേരെ തെങ്കാശിയിലെ ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, അജി, സ്റ്റെഫിൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും മ്യൂസിയം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്. തെങ്കാശിയിൽ ഇവർ ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സംഘം കസ്റ്റഡിയിലായത്. തിരുവനന്തപുരത്തെത്തിച്ച നാലുപേരെയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണ്. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ…

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ്; അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനാണ് തീരുമാനം. തുടർന്നും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ നിയമപരമായ കടുത്ത നടപടികളിലേക്ക് നീങ്ങാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ രൂക്ഷമായ നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കുന്നത്. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷകൾ ഉൾപ്പെടെ ചില പരീക്ഷകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ചില അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ തയ്യാറായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അഞ്ച് അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകില്ലെന്നും പകരം പിഎസ്‌സി…

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

സംവിധായകൻ നിർമ്മൽ ബേബി വർഗീസും നടൻ ജെഫിൻ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും നിരവധി പുതിയ പ്രോജക്ടുകൾക്കായി വീണ്ടും കൈകോർക്കുകയാണ്. നിർമൽ-ജെഫിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘വഴിയെ’ (2022). മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ, ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ, തുടങ്ങി പ്രത്യേകതകളേറെയായിരുന്നു ഈ ഹൊറർ പരീക്ഷണ ചിത്രത്തിന്. പിന്നീട് ടൈം-ലൂപ്പ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ (2024) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മൂന്നാമതായി ഈ കൂട്ടുകെട്ട് ഒരുമിച്ചത് മലയാളത്തിലായിരുന്നില്ല, പകരം കന്നഡ ചിത്രമായിരുന്നു. 2025 ൽ പുറത്തിറങ്ങിയ ‘അന്തിമ ക്ഷണഗളു’ എന്ന ചിത്രത്തിലൂടെ ഇരുവരും തങ്ങളുടെ കന്നഡ അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് സിനിമ വിതരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിർമൽ സംവിധാനത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നു. കാസാബ്ലാങ്കാ…

കടിയന്ത്ര ജോർജ്ജ്ക്കുട്ടിച്ചായന്റെ വേർപാട് നാടിന് നൊമ്പരമായി; സംസ്ക്കാരം ഒക്ടോബർ 7ന്

എടത്വ : തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി കടിയന്ത്ര ജോർജ്ജ് തോമസിന്റെ (73) വേർപാട് നാടിന് നൊമ്പരമായി. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്. 1867ൽ സ്ഥാപിതമായ ദൈവാലയത്തിന്റെ പല കുടുംബങ്ങളും വിദേശത്തേക്ക് സ്ഥിര താമസം മാറ്റിയത് മൂലം അംഗസംഖ്യ കുറഞ്ഞെങ്കിലും തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ദൈവീക ശുശ്രൂഷകള്‍ക്ക് മാറ്റി വെച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മുടങ്ങി പോയ “ചൂട്ടുമാലി ബൈബിൾ കൺവൻഷൻ ” സഹ വിശ്വാസികളുടെ പിന്തുണയോടെ പുനരാരംഭിക്കുന്നതിന് ഇടയായി. 1998 ജനുവരി 22ന് പ്രതിഷ്ഠ ശുശ്രൂഷ നിർവഹിച്ച മദ്ബഹയുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായി. മദ്ബഹയുടെ നിർമ്മാണം പൂർത്തികരിച്ച് പ്രതിഷ്ഠ ശുശ്രൂഷ നടത്തുന്നതിന്…

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി

കുന്ദമംഗലം: പ്രൈമറി കാലം മുതൽ പഠിച്ചും കളിച്ചും വായിച്ചും പാടിയും പറഞ്ഞ ക്യാമ്പസിൽ തങ്ങളെ സനാഥരാക്കിയ മാർഗദർശകർക്കും അധ്യാപകർക്കുമൊപ്പം മർകസ് ഓർഫനേജ് ‘റൈഹാൻ വാലി’യിലെ പൂർവ വിദ്യാർഥികൾ വീണ്ടും ഒന്നിച്ചിരുന്നപ്പോൾ ഓർമകളുടെ തിരയിളക്കത്തിനൊപ്പം അതൊരു വൈകാരിക പങ്കുവെപ്പ് കൂടിയായി. റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിലാണ് ‘അബുൽ ഐതാം’ അഥവാ അനാഥകളുടെ ഉപ്പ എന്നറിയപ്പെടുന്ന മർകസ് ഓർഫനേജിന്റെയും ഹോം കെയറിന്റെയും ശിൽപി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം 250ഓളം വിദ്യാർഥികൾ സംഗമിച്ചത്. പരസ്പര ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വ്യക്തിഗത അനുഭവങ്ങളും കഴിവുകളും സാമൂഹ്യ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആശയവിനിമയങ്ങൾ പങ്കിടാനാണ് 2012 മുതൽ 2026 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികൾ ഒത്തൊരുമിച്ചത്. സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും നൈപുണികളും…

പാലക്കാട് ഗ്രാൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റപ്പ്

പാലക്കാട് : പാലക്കാട് ജില്ലയിലെ ഇൻഫ്ളുവൻസ് കൂട്ടായ്മയായ പാലക്കാട് ഇംഫ്ലുവൻസേഴ്സ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അസ്ലി ലാന്റ്മാർക്ക്, ടോപ്പ് ഇൻ ടൗൺ അവതരിപ്പിക്കുന്ന “ഗ്രാന്റ് ഇൻഫ്ളുവൻസേഴ്സ് മീറ്റപ്പ്” നടത്തി. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. സകലകല പാലക്കാട് നൗഷാദ് ആലവി അദ്ധ്യക്ഷത വഹിച്ചു പാലക്കാട് എം എൽ എ രമേഷ് പിഷാരടി, ഇന്ത്യയിലെ നമ്പർ വൺ യൂട്യൂബറായ കെ എൽ ബ്രോ ബിജു ഋത്വിക് എന്നിവർ മുഖാതിഥികളായി. കേരളത്തിലെ അറിയപ്പെട്ട ഇൻഫ്ലുവൻസറും ബിഗ് ബോസ് താരങ്ങളായ നാദിറ മെഹറിൻ, നന്ദന നന്ദു, മല്ലു കപ്പിൽ അജീഷ്, ഷോണിമ അജി, ലീഷ് ടോക്ക് രഞ്ജിത്ത്, ഫൈസൽ ചീരാൻ, മൊയ്നുസ് വ്ലോഗ്സ് എന്നിവർ സംസാരിച്ചു ഡി ജി കിഷോറിന്റെ ഡി ജെയും അരങ്ങേറി, ഗണപതി, നദ ഫെറിൻ, പ്രവീൺ ചിലമ്പത്ത്, ഷാജി കരക്കാട് എന്നിവർ നേതൃത്വം…

മെസ്സി സ്‌പോൺസർഷിപ്പ് വിവാദം: വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പ് ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം നടത്തണമെന്ന ശുപാർശയുമായി സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് കൈമാറി. അന്നത്തെ കായിക വകുപ്പുമായി ബന്ധപ്പെട്ട ചില സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് വിവരം. ഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻ മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നടപടികളെക്കുറിച്ച് ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി…

മന്ത്രിക്കും എംപിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നിയമനീക്കത്തിന് എസ്എഫ്ഐ; ഭരണമാറ്റം മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രമെന്ന് സൂചന

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷം പുതിയ രാഷ്ട്രീയ പോരാട്ടത്തിലേക്ക്; പരാതി മുതൽ സ്വകാര്യ അന്യായം വരെ നീക്കമെന്ന് വിവരം തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷം കേരളത്തിലെ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് പുതിയൊരു നിയമമുഖം നൽകുകയാണ്. മന്ത്രി ഒ. ജെ. ജെനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർക്കൊപ്പം സംഘർഷസമയത്ത് ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും നിയമനടപടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് എസ്എഫ്ഐ എന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ആലോചനയെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ സമീപകാലത്ത് സിപിഎമ്മിനും പൊലീസ് ഉദ്യോഗസ്ഥർക്കുമിടയിൽ രൂപപ്പെട്ട രാഷ്ട്രീയ–നിയമ സംഘർഷങ്ങളുടെ പശ്ചാത്തലവും ചർച്ചയാകുന്നുണ്ട്. ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. ആ…

പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിൽ സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചെന്ന് റിപ്പോർട്ട്; പാർട്ടിയോട് സുരേഷ് ബാബു ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം

ലൈംഗികാരോപണം ഉൾപ്പെടെയുള്ള പരാതികൾ പാർട്ടി ഗൗരവമായി കാണുന്നതായി സൂചന; പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ പരിഗണനയിൽ പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അടുത്തിടെ മാറ്റപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി കൂടുതൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള നീക്കത്തിൽ കാര്യങ്ങൾ അവസാനിക്കില്ലെന്നും, പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നുമാണ് സൂചന. വിപുലീകൃത കമ്മിറ്റി യോഗങ്ങൾക്കുശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം വിശദമായി പരിശോധിച്ചേക്കും. ആരോപണങ്ങളുടെ സ്വഭാവവും ലഭ്യമായ തെളിവുകളും പരിശോധിക്കുന്നതിനായി പ്രത്യേക പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന അഭിപ്രായവും നേതൃത്വത്തിനുള്ളിലുണ്ടെന്നാണ് വിവരം. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു. സുരേഷ് ബാബുവിനെതിരെ ഒരു വനിതാ അഭിഭാഷക നൽകിയതായി പറയപ്പെടുന്ന പരാതി പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി ഓഫീസിലേക്ക്…