എറണാകുളം: ദേശീയ പാതയിൽ മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പത്തോടെയാണ് അപകടം. മറിഞ്ഞ ബസിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്ന് അമിതവേഗതയിൽ വന്ന് മാടവന സിഗ്നലിൽ പെട്ടെന്ന് നിർത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് മറിഞ്ഞത്. സിഗ്നൽ ജങ്ഷനിൽ കാത്തുനിന്ന ഇരുചക്രവാഹനത്തിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 40ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഇവരിൽ 14 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാറ്റല്‍ മഴയിൽ അമിതവേഗതയിൽ വന്ന ബസ് പെട്ടെന്ന് സിഗ്നൽ ജംഗ്ഷനിൽ നിർത്തിയതാണ്…
Category: KERALA
കേരളത്തില്‍ ഇന്നുമുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ആദ്യദിനം 3,22,147 കുട്ടികളാണ് ക്ലാസ്സുകളിലെത്തുക. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9:00 മണിക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ ക്ലാസുകൾ നേരത്തെ തുടങ്ങുകയാണ്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിച്ചത്. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷന് ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അഡ്മിഷന് ലഭിക്കുമെന്നും അത് വളരെവേഗം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്ന്…
വയനാട്ടിൽ പശുക്കളെ കൊന്ന് ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി
വയനാട്: വയനാട്ടിലെ കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ ഞായറാഴ്ച രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. പശുക്കളെ കൊന്ന തൊഴുത്തിന് സമീപമാണ് കടുവ തിരിച്ചെത്തിയത്. പത്തുവയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണ് കൂട്ടിൽ കുടുങ്ങിയത്. മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡിഎഫ്ഒയെ നിയമിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആയി അജിത്…
ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആത്മീയ പിതാവിന് പ്രാർത്ഥനാശംസകൾ നേർന്ന് നിരണം ഇടവക മധുരം വിതരണം ചെയ്തു
നിരണം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നവാഗതനായ ആത്മീയ പിതാവായ മോറാൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക മധുരം വിതരണം ചെയ്തു,വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പത്താളിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി സാമുവൽ മാത്യു ജനിച്ചു. പരിശുദ്ധ സഭയുടെ ഓർഡർ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ക്രോസിൻ്റെ മദർ സുപ്പീരിയർ മദർ ഗ്രേസ് ഇളയ സഹോദരിയാണ്.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. 1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും നേടി.1992- ൽ ബിരുദാനന്തര ബിരുദവും…
നാടിന്റെ വികസനത്തിന് ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമായി യുവനേതാവ് എത്തുമെന്നും ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാടിൻ്റെ വികസനത്തിനും പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും ഒപ്പം നിൽക്കുന്ന യുവനേതാവ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങുമെന്ന് ഷാഫി പ്രസ്താവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന സൂചനയും നൽകി. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ രാജിവെച്ച സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂത്ത് എത്തിയേക്കുമെന്ന് സൂചന. ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ കേസിൽ പ്രതികളാകുമോ എന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ…
മാനന്തവാടി എം എല്‍ എ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ യുഡിഎഫ് മന്ത്രിസഭയിൽ പട്ടികവർഗത്തിൽ നിന്നുള്ള പികെ ജയലക്ഷ്മി അംഗമായിരുന്നു. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതോടെയാണ് ഒ ആർ കേളുവിന് മന്ത്രിപദം ലഭിച്ചത്. പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക്…
ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചതാണ് തോല്‍വിക്ക് കാരണം: പി ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി കെകെ ശൈലജയെ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. “ശൈലജ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ തോല്‍വി കാണാനാണ് അവരെ രംഗത്തിറക്കിയതെന്ന് ജനങ്ങള്‍ക്ക് തോന്നി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്ത് നിലനിര്‍ത്തണമെന്ന വടകരയിലുള്ളവരുടെ ആഗ്രഹമാണ് തോല്‍വിക്ക് കാരണമെന്നാണ് ജയരാജന്റെ പരാമര്‍ശമെന്ന് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും പാര്‍ട്ടിയുടെ ഒരു നേതാവിനെ ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കേട്ടാല്‍ ഗൗരി അമ്മ, വി അച്യുതാനന്ദന് തുടങ്ങിയവരുടെ പേരുകള്‍ നിഷേധിക്കുന്ന രീതിയാണ് പാര്‍ട്ടി നേരത്തെ സ്വീകരിച്ചിരുന്നത്. ഭാവിയില്‍ കെകെ…
ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്മാന് ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണികൃഷ്ണന് (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്ക്), ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ…
വെൽഫെയർ പാർട്ടി വനിതാ നേതൃ സംഗമം
മങ്കട : വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് വനിതാ നേതൃസംഗമം വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സാമൂഹ്യ നീതിയിലതിഷ്മായ ഭരണ ക്രമം രാജ്യത്ത് നിലവിൽ വരുന്പോഴേ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയുളളൂ എന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഈ രാജ്യത്തെ ഉന്നതിയിൽ യാതൊരു പങ്കും വഹിക്കാനില്ല എന്നും നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫായിസ കരുവാരക്കുണ്ട് പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് ജോയിൻ സെക്രട്ടറി കെ ഉബൈബ ടീച്ചർ സംസാരിച്ചു. വിമൺ ജസ്റ്റിസ് മങ്കട പഞ്ചായത്ത് കൺവീനർ നജ്മ സി.ടി സ്വാഗതവും സമീറ കൂട്ടിൽ നന്ദിയും പറഞ്ഞു. വിമൺ ജസ്റ്റിസ് മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് നസീറഅനീസ് അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഡാനിഷ് മങ്കട, ശിഹാബ്കൂട്ടിൽ എന്നിവർ ആശംസകൾ നേർന്ന്…
വിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ജനങ്ങളെ വിണ്ഡികളാക്കരുത്: വെൽഫെയർ പാർട്ടി
മലപ്പുറം : പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചേ പറ്റൂ എന്നാവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അടക്കമുള്ള സമര സംഘടനകളെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചും കേസ് ചുമത്തിയും മുന്നോട്ടു പോകുന്ന സർക്കാറിനെതിരെ ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ടുവരും. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ് ഐ നേതൃത്വത്തിനടക്കം ജില്ലയിലെ ഈ പ്ലസ് വൺ സീറ്റുപ്രതിസന്ധി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈ സന്ദർഭത്തിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടുത്തി പ്രതിസന്ധിയിലെന്ന് വരുത്തി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം അസഹനീയവും മലപ്പുറത്തെ ജനങ്ങളെയൊന്നടങ്കം വിണ്ഡിയാക്കുന്നതുമാണ്. വിദ്യാർഥി സമരത്തെ അടിച്ചമർത്താനല്ല, പുതിയ ബാച്ചുകൾ അനുവദിക്കാനാണ് പിണറായി വിജയൻ തൻ്റേടം കാണിക്കേണ്ടത് എന്നും മലപ്പുറത്തെ ജനങ്ങൾ തെരുവിലിറങ്ങി അവകാശങ്ങൾ നേടിയെടുക്കും…
