വെൽഫെയർ പാർട്ടി വനിതാ നേതൃ സംഗമം

മങ്കട : വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് വനിതാ നേതൃസംഗമം വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം മുഖ്യപ്രഭാഷണം നിർവഹിച്ചു.

സാമൂഹ്യ നീതിയിലതിഷ്മായ ഭരണ ക്രമം രാജ്യത്ത് നിലവിൽ വരുന്പോഴേ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയുളളൂ എന്നും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഈ രാജ്യത്തെ ഉന്നതിയിൽ യാതൊരു പങ്കും വഹിക്കാനില്ല എന്നും നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫായിസ കരുവാരക്കുണ്ട് പറഞ്ഞു.

വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് ജോയിൻ സെക്രട്ടറി കെ ഉബൈബ ടീച്ചർ സംസാരിച്ചു. വിമൺ ജസ്റ്റിസ് മങ്കട പഞ്ചായത്ത് കൺവീനർ നജ്മ സി.ടി സ്വാഗതവും സമീറ കൂട്ടിൽ നന്ദിയും പറഞ്ഞു. വിമൺ ജസ്റ്റിസ് മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് നസീറഅനീസ് അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഡാനിഷ് മങ്കട, ശിഹാബ്കൂട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News