തിരുവനന്തപുരം: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്വിക്ക് ഉപഭോക്താക്കള്‍ക്കായി നാല് പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്വിക്ക് പ്രെസിഷന്‍ പ്രൊ, ഫെവിക്വിക്ക് ജെല്‍, ഫെവിക്വിക്ക് അഡ്വാന്‍സ്‌ഡ്, ഫെവിക്വിക്ക് ക്രാഫ്‌റ്റ് എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫെവിക്വിക്ക് പശ നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ നാല് ഉല്‍പ്പന്നങ്ങളും പുതിയ അനുഭവമാകുമെന്നും മികവുറ്റ പശ ഉറപ്പാക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ വേറിട്ട ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ അവരെ സഹായിക്കുക എന്നതുമാണ് ഓരോ ഉത്പന്നങ്ങളുടെയും ലക്ഷ്യമെന്നും ഫെവിക്വിക്കിന്റെ മാതൃ സ്ഥാപനമായ പിഡിലൈറ്റ് ഇന്‍ഡസ്‌ട്രീസിന്റെ മാനേജിങ്ങ് ഡയറക്ടറായ സുധാന്‍ഷു വാട്‌സ് പറഞ്ഞു. സൂക്ഷ്‌മമായ ആവശ്യങ്ങള്‍ക്ക് യോജിച്ച തരത്തിലാണ് ഫെവിക്വിക്ക് പ്രെസിഷന്‍ പ്രൊ തയ്യാറാക്കിയിരിക്കുന്നത്. പശ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍ പരിഹരിക്കാനുള്ള സമയം നല്‍കുന്നതാണ് ഫെവിക്വിക്ക് ജെല്‍, വാട്ടര്‍ പ്രൂഫ് ഷോക്ക് പ്രൂഫ് സവിശേഷതകളുള്ളതാണ് ഫെവിക്വിക്ക് …
Category: KERALA
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: കൂടുതൽ സിപിഎം നേതാക്കളെ ലക്ഷ്യമിട്ട് ഇഡി; സിപിഎമ്മിന് ഇനി നിയമ-രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകള്‍
തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ കൂടുതൽ പാർട്ടി നേതാക്കളെ ഉൾപ്പെടുത്താൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം നടത്തുന്ന സാഹചര്യത്തിൽ ഇനി ശക്തമായ നിയമ-രാഷ്‌ട്രീയ പോരാട്ടമാണ് സി.പി.ഐ.എമ്മിന് മുന്നിൽ. സിപിഐഎം നേതാവ് പികെ ബിജുവിനാണ് ഇഡിയുടെ നോട്ടീസ് ലഭിച്ചത്. അജ്ഞാതമായ കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്ക് അക്കൗണ്ടുകൾ സിപിഐ(എം) ദുരുപയോഗിച്ചുവെന്നതാണ് ഏറ്റവും പുതിയ അറിയിപ്പുകൾ. ചില കണക്കുകൾ പ്രകാരം, തൃശ്ശൂരിലെ 15 സിപിഐ എം ഏരിയാ കമ്മിറ്റി സെക്രട്ടറിമാരെങ്കിലും ഇഡിയുടെ നോട്ടപ്പുള്ളികളാണ്. പാർട്ടി ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ എന്നിവരുൾപ്പെടെ തൃശൂർ ജില്ലയിലെ സിപിഐ എം നേതാക്കളെയാണ് ഏജൻസി ലക്ഷ്യമിടുന്നത്. നിർണായകമായ പാർലമെൻ്റ് മണ്ഡലത്തിൽ ബിജെപിയുടെ സുരേഷ് ഗോപിക്കും കോൺഗ്രസിലെ കെ.മുരളീധരനുമെതിരെ എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകുന്ന നേതാക്കളിലാണ് ഇ.ഡി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തൃശ്ശൂരിൽ ചേർന്ന…
വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹവും വാത്സല്യവും കണ്ട് അമ്പരന്നെന്ന് രാഹുൽ ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു
വയനാട്: താൻ വീണ്ടും ജനവിധി തേടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിച്ചു. സഹോദരി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് അനുയായികൾ തെരുവിൽ അണിനിരന്നപ്പോൾ രാഹുൽ ഗാന്ധി മെഗാ റോഡ്‌ഷോ നടത്തി. രാവിലെ തന്നെ കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയപ്പോള്‍ കോൺഗ്രസിൻ്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും എല്ലാ ഉന്നത നേതാക്കളും കൂടാതെ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ സ്വീകരിച്ചു. ഹെലിപാഡിൽ നിന്ന് അദ്ദേഹം നേതാക്കൾക്കൊപ്പം ജില്ലാ കലക്‌ട്രേറ്റിലെത്തി ഒരു മണിക്കൂറോളം റോഡ്‌ഷോ നടത്തി. തൻ്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്‌ട്രേറ്റിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു, “2019 ലെ തൻ്റെ ആദ്യ സന്ദർശനത്തിന് ശേഷം വയനാട്ടിലെ ജനങ്ങൾ തന്ന സ്‌നേഹവും വാത്സല്യവും എന്നെ എന്നും…
മർകസ് മീഡിയ ഇഫ്താർ സംഗമം
കോഴിക്കോട്: മർകസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വർഷമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് മർകസ്. കൂടുതൽ ജനങ്ങളിലേക്ക് മർകസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികൾ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അറുപതോളം പേർ ചടങ്ങിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, പബ്ലിക് റിലേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ, മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു.
മർകസ് ഖുർആൻ ആത്മീയ സമ്മേളനം നാളെ (04-04-24 വ്യാഴം); 161 ഹാഫിളുകൾ സനദ് സ്വീകരിക്കും
കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ ആത്മീയ സമ്മേളനം നാളെ (04-04-24 വ്യാഴം) മർകസിൽ നടക്കും. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവും ഒന്നിക്കുന്ന സവിശേഷ മുഹൂർത്തത്തിലെ സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഖുർആൻ പ്രഭാഷണവും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ് ദാനവുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത. വ്യാഴം ഉച്ചക്ക് ഒരു മണി മുതൽ വെള്ളി പുലർച്ചെ ഒരു മണി വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളുമാണ് നേതൃത്വം നൽകുക. വ്യാഴാഴ്ച ഉച്ചക്ക് ളുഹ്ർ നിസ്‌കാരാനന്തരം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമ്മേളനാനുബന്ധ…
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആധുനിക കാലത്ത് ദിനംപ്രതി മാറ്റങ്ങളാണ് തൊഴില്‍ രംഗത്ത് നടക്കുന്നത്. ഇവ ഉള്‍ക്കൊണ്ടുകൊണ്ട് അന്താരാഷ്ട്രനിലവാരമുള്ള തൊഴില്‍ സാധ്യതയേറിയ നൈപുണ്യാധിഷ്ഠിത കോഴ്സുകള്‍ക്കാണ് ജെയിന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ട്സ് ആന്‍ഡ് ഡിസൈനില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യു.കെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യു.ഡി.സി) ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്ററാക്ടീവ്…
വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുത്: കാന്തപുരം
കോഴിക്കോട്: ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയിൽപെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ തികച്ചും വ്യാജമാണെന്നും കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. പ്രസ്ഥാന ബന്ധുക്കളും പൊതു സമൂഹവും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
വടക്കാങ്ങര : ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയിൽ പ്രദേശത്തെ 900 ഓളം പേർ പങ്കെടുത്തു. ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ, സെക്രട്ടറി പി.കെ സലാഹുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, ടി ശഹീർ, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റർ, നിസാർ കറുമൂക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.
തീരദേശവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ സുസ്ഥിരമായ പദ്ധതി തയ്യാറാക്കും: കൃഷ്ണകുമാർ
കൊല്ലം: കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പദ്ധതി തയ്യാറാക്കുമെന്ന് കൊല്ലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. തീരദേശം സന്ദര്‍ശിച്ച് ജനങ്ങളുമായി അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത ശേഷമാണ് അദ്ദേഹം തീരദേശവാസികൾക്ക് ഈ വാഗ്ദാനം നല്‍കിയത്. തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേന്ദ്രമന്ത്രിയെ അറിയിക്കുന്നതിന് വീഡിയോ കോൾ അപ്പോയിൻ്റ്‌മെൻ്റ് ക്രമീകരിക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തീരദേശവാസികൾക്ക് സുസ്ഥിരമായ പരിഹാരങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ വിദഗ്ധരായവരെക്കൊണ്ട് വിശദമായ പഠനം നടത്താനും സുസ്ഥിരമായ പരിഹാരങ്ങൾ നടപ്പാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നും, ഈ മേഖലയ്ക്ക് കുറഞ്ഞത് 50 വർഷമെങ്കിലും സുരക്ഷ ഉറപ്പാക്കുന്ന പരിഹാരങ്ങൾ വിദഗ്ധ സമിതി തയ്യാറാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിൽ ഓരോന്നിനും വ്യത്യസ്‌ത പ്രശ്‌നങ്ങളുള്ളതിനാൽ, പ്രാദേശിക…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനം ദീക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.ഐ.എമ്മിനെതിരായ ഇ.ഡിയുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പകരം, കരുവന്നൂർ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് തേടി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 24 ദിവസത്തെ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 30 ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ സി.പി.ഐ.എമ്മിൻ്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരങ്ങൾ ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ വിവരം പുറത്ത് വന്നിരുന്നു. സഹകരണ ബാങ്ക് ചട്ടങ്ങൾ ലംഘിച്ച് തുറന്ന ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനും ആർബിഐക്കും ഇഡി കൈമാറിയിരുന്നു. ബിനാമി വായ്പകൾ വിതരണം ചെയ്യുന്നതിനായി രഹസ്യ അക്കൗണ്ടുകൾ ഉപയോഗിച്ചതായി ഇഡി റിപ്പോർട്ടിൽ…
