തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകുന്നതിന് നടപടികൾ ഊർജിതമാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ ജില്ലാ കലക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനി പട്ടയം, പഞ്ചായത്തുകൾ വില കൊടുത്തു വാങ്ങി നൽകിയ ഭൂമി, ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി എന്നിവയുൾപ്പെടെ പട്ടയ മിഷനിൽ പരിഗണനക്ക് വന്ന ഭൂവിഷയങ്ങളിൽ നടപടികൾ ശക്തിപ്പെടുത്തണം. ഡിജിറ്റൽ റീ സർവെ വേഗത്തിലാക്കുന്നതിന് വില്ലേജ് ജനകീയ സമിതി സഹകരണത്തോടെ ജാഗ്രതാ സമിതികളുടെ സേവനം ഉറപ്പാക്കാൻ കലക്ടർമാർ ഇടപെടലുകൾ നടത്തണം. സർക്കാർ ഭൂമിയുടെ സംരക്ഷണവും അർഹരായവർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളും ഇതുവഴി വേഗത്തിലാകും. ഭൂപരിഷ്കരണത്തിന്റെ അന്തസത്ത ഉയരത്തിപ്പിടിക്കുന്ന വിധം സമഗ്രമായ ഒരു സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരായ അതി ദരിദ്ര കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള ഭൂമി…
Category: KERALA
ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന കൃതിക്ക് ബാലസാഹിത്യ പുരസ്കാരം
തിരുവനന്തപുരം: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്സ് ഏർപ്പെടുത്തിയ പ്രശസ്തമായ ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന സാഹിത്യകൃതിക്ക്. പ്രശസ്ത കവി കല്ലറ അജയൻ, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരൻ കിരഞ്ജിത്ത് യു ശർമ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് നേടിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുമതിക്ക് പുറമെ ശ്രീജിത്ത് മൂത്തടത്തിന് 5,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പിലുള്ള സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകൻ കൂടിയാണ്. നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാസംഗമം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരോര്‍ എം.എൽ.എ പി.പി.സുമോദ് അവാർഡ് സമ്മാനിക്കും.
ദേശീയതല ഉറുദു പ്രചാരണം: എൻ.സി.പി.യു.എൽ പുസ്തകവണ്ടി മർകസിലെത്തി
കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ തലത്തിൽ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ്(എൻ.സി.പി.യു.എൽ) ന്റെ പുസ്തക വണ്ടി പര്യടനത്തിന്റെ ഭാഗമായി മർകസിലെത്തി. ഉർദു ഭാഷാപഠനത്തിനുള്ള പ്രാഥമിക പഠനസഹായികളും ഉറുദുവിലെ പ്രശസ്ത സാഹിത്യ രചനകളും പഠനങ്ങളുമെല്ലാമാണ് പുസ്തകവണ്ടിയിലുള്ളത്. ഉറുദു ഭാഷയും സാഹിത്യവും വൈജ്ഞാനികകൃതികളും രാജ്യമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുമ്പാണ് എൻ.സി.പി.യു.എൽ ‘എക്സിബിഷൻ ഓൺ വീൽ’ എന്ന പേരിൽ പുസ്തകവണ്ടി പദ്ധതി ആരംഭിക്കുന്നത്. ഇതിനകം മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ച വണ്ടി മൂന്നാം തവണയാണ് മർകസിൽ എത്തുന്നത്. രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് കേരളത്തിൽ ഉർദു ഭാഷ സംസാരിക്കുന്നവരുടെ പ്രധാന ഹബ്ബാണ്. മഹാരാഷ്ട്രയിലെ തീരദേശ നഗരമായ ദാപോലിയിൽ നിന്ന് ഒക്ടോബർ ഒമ്പതിന് ആരംഭിച്ച എക്സിബിഷൻ ഓൺ വീലിന്റെ…
10 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വിൽപന നടത്താനിരുന്ന 10 ലീറ്റർ മദ്യവുമായി ഹരിപ്പാട് കരിപ്പുഴ പള്ളിപ്പാട് സ്വദേശി രാജീവ് എന്ന യുവാവിനെ എക്സൈസ് പിടികൂടി. അനധികൃത മദ്യവിൽപ്പന നടത്തിയെന്ന സൂചനയെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജിമോൻ, അംഗങ്ങളായ റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി
എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ വള്ള സമിതി സംയൂക്തമായി പ്രസിദ്ധികരിച്ച സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് മുഖ്യ സന്ദേശം നല്കി. കൺവീനർമാരായ അരുൺ പുന്നശ്ശേരിൽ, ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ, കമ്മിറ്റി അംഗം അനിൽ കുന്നംപള്ളിൽ, ഓഹരി ഉടമ സുനിൽ സാഗർ എന്നിവർ നേതൃത്വം നല്കി. ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം മൂന്നാം സമ്മാനം…
പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സുപ്രധാന കണ്ടെത്തലുകളുമായി അമിക്കസ് ക്യൂറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഉൾപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ സുപ്രധാനമായ കണ്ടെത്തലുകളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് തെറ്റാണെന്നാണ് അമിക്കസ് ക്യൂറിയുടെ വാദം. കേസിൽ തെളിവുകളൊന്നും കണ്ടെത്താത്ത കീഴ്ക്കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അമിക്കസ് ക്യൂറി വ്യക്തമാക്കി. കൂടാതെ, കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് വിചാരണക്കോടതി ഹരജി അനുവദിക്കണമായിരുന്നുവെന്ന് അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. അമിക്കസ് ക്യൂറിയുടെ വാദം കേട്ട കോടതി ഹർജിയിൽ വിധി പറയാനായി മാറ്റിവച്ചു. ഹർജിയിൽ ഗിരീഷ് ബാബുവിന്റെ കുടുംബം താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ആദ്യം…
കേരളത്തെ വിഷലിപ്തമാക്കുന്നതും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും പിണറായി വിജയന്: കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പിണറായി സർക്കാർ എല്ലാത്തിലും വർഗീയ സംഘർഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സർക്കാർ പരസ്യമാക്കുന്നത് പോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതീവ ഗുരുതരമായ സാഹചര്യമാണ് സർക്കാർ ഇപ്പോൾ നേരിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ദിവസവും മതേതരത്വത്തിന് ഊന്നൽ നൽകിയാൽ മതിയെന്നാണ് അവരുടെ നിലപാട്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടാളികളും ഈ വീക്ഷണത്തെ അവഗണിക്കുന്നതായി തോന്നുന്നു. സംസ്ഥാന പദ്ധതികൾ സ്തംഭനാവസ്ഥയിലായതിനാൽ നിരാശാജനകമായ സ്തംഭനാവസ്ഥയിലായി. ഈ സർക്കാർ അസാധാരണമാംവിധം നിരാശാജനകവും ഗുണനിലവാരമില്ലാത്തതുമാണ്. ഉദാഹരണങ്ങൾ നിരത്തി സർക്കാരിന്റെ വീഴ്ചകൾ സുരേന്ദ്രന് വിശദീകരിച്ചു. കെഎസ്ആർടിസിയിൽ മാത്രമല്ല മറ്റ് മേഖലകളിലും ശമ്പളം മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. കരാറുകാർ…
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിലെ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂരിലേക്ക് ഒറ്റയാള്‍ പദയാത്ര
തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 90 ലക്ഷത്തോളം രൂപ നിക്ഷേപമുള്ള കെട്ടിട കരാറുകാരൻ ജോഷി ബാങ്കില്‍ നിന്ന് പണം പിൻവലിക്കുന്നതിലെ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരുവന്നൂരിൽ നിന്ന് തൃശ്ശൂരിലേക്ക് ഒറ്റയാൾ പദയാത്ര നടത്തി. നിക്ഷേപകരോട് ബാങ്ക് ഉദ്യോഗസ്ഥരുടെ അപമര്യാദയായി പെരുമാറിയതിനെതിരെയും പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ജോഷി പറയുന്നതനുസരിച്ച്, തനിക്കും കുടുംബത്തിനും ഏകദേശം 90 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ട്. “ബാങ്കിൽ ലൈഫ് സേവിംഗ്സ് ബ്ലോക്ക് ചെയ്ത നൂറുകണക്കിന് ആളുകളെ ഞാൻ പ്രതിനിധീകരിക്കുന്നു. ഒരു അപകടത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ചെറുതും വലുതുമായ 21 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നു. ഞാനും കഴിഞ്ഞ ഒരു വർഷമായി ട്യൂമറിന് ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കുള്ള പണത്തിനായി ഞാൻ പലതവണ ബാങ്കിനെ സമീപിച്ചു. എന്നാല്‍, അതിനു സാധിച്ചില്ല. എനിക്ക് മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കേണ്ടി…
ഏകാധിപത്യ കോട്ടകൾ തകർത്ത് പാലക്കാട്ട് ചരിത്ര വിജയം നേടി ഫ്രറ്റേണിറ്റി
പാലക്കാട്: ചിറ്റൂർ ഗവ. കോളേജിൽ എസ്.എഫ്.ഐയുടെ കാലങ്ങളായുള്ള ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രണ്ട് സീറ്റുകളിൽ വിജയിച്ചു. എക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറിയായി മുർഷിദ ബിൻത് സുബൈറും ജോഗ്രഫി അസോസിയേഷൻ സെക്രട്ടറിയായി ഹസന അബ്ദുൽ ഖാദറുമാണ് മിന്നുംവിജയം കരസ്ഥമാക്കിയത്. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ ഫിസിക്സ് അസോസിയേഷനിൽ വിജയിച്ചതിനു പുറമെ ഫ്രറ്റേണിറ്റിയുടെ രണ്ട് ക്ലാസ് റെപ്പുമാരും വിജയിച്ചു. യു.യു.സി, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ അടക്കമുള്ള സീറ്റുകളിലെ വിജയത്തോടെ മൗണ്ട്സീന ആർട്സ് ആന്റ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റിക്ക് യൂനിയനിൽ പങ്കാളിത്തം ലഭിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് ബി.എഡ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബാസിം ചെയർമാനായി വിജയിച്ചു. ഐഡിയൽ കോളേജ് ചെർപ്പുശേരി, എം.ഇ.എസ് കെ.എസ്.എച്ച്.എം, നേതാജി, പുതുക്കോട് എഴുത്തച്ഛൻ സമാജം ബി.എഡ് കോളേജ് അടക്കമുള്ള കോളേജുകളിലും യു.യു.സിയടക്കമുള്ള പോസ്റ്റുകളിൽ ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചു. കാമ്പസുകളെ ജനാധിപത്യവത്ക്കരിക്കാനുള്ള പോരാട്ടം ഫ്രറ്റേണിറ്റി ശക്തമായി…
കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഫ്രറ്റേണിറ്റിക്ക് ജില്ലയിൽ ചരിത്ര നേട്ടം
മലപ്പുറം: 2023-24 അദ്ധ്യയന വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന് ചരിത്ര നേട്ടം. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിലനിന്നിരുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കോട്ടകള്‍ തകർക്കാനും വ്യത്യസ്ത ക്യാമ്പസ്സുകളിൽ നിർണായക ശക്തിയാവാനും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ സീറ്റുകളും യൂണിയനും നിലനിർത്താനും പുതിയ അക്കൗണ്ടുകൾ തുറക്കാനും ഇത്തവണ ഫ്രറ്റേണിറ്റി കഴിഞ്ഞു. ജില്ലയിൽ എൻ.എസ്.എസ് മഞ്ചേരി, എം.ഇ.എസ് പൊന്നാനി, അജാസ് പൂപ്പലം, WIC വണ്ടൂർ, ഫലാഹിയ കോളേജ് മലപ്പുറം, ഇലാഹിയ കോളേജ് തിരൂർക്കാട്, എം സി ടി കോളേജ് സീ യു ടി ഇ സി, തുടങ്ങി 8 കോളേജുകളിൽ ഫ്രറ്റേണിറ്റി യൂണിയൻ നിലവിൽ വന്നു. ഇതിൽ അജാസ് കോളേജിൽ തുടർച്ചയായ അഞ്ചാം തവണയാണ് ഫ്രറ്റേണിറ്റി യൂണിയൻ നിലവിൽ വരുന്നത്. ഇത് കൂടാതെ വ്യത്യസ്ത ക്യാമ്പസുകളിലായി 31 ജനറൽ…
