ഏകാധിപത്യ കോട്ടകൾ തകർത്ത് പാലക്കാട്ട് ചരിത്ര വിജയം നേടി ഫ്രറ്റേണിറ്റി

പാലക്കാട്: ചിറ്റൂർ ഗവ. കോളേജിൽ എസ്.എഫ്.ഐയുടെ കാലങ്ങളായുള്ള ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രണ്ട് സീറ്റുകളിൽ വിജയിച്ചു. എക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറിയായി മുർഷിദ ബിൻത് സുബൈറും ജോഗ്രഫി അസോസിയേഷൻ സെക്രട്ടറിയായി ഹസന അബ്ദുൽ ഖാദറുമാണ് മിന്നുംവിജയം കരസ്ഥമാക്കിയത്. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ ഫിസിക്സ് അസോസിയേഷനിൽ വിജയിച്ചതിനു പുറമെ ഫ്രറ്റേണിറ്റിയുടെ രണ്ട് ക്ലാസ് റെപ്പുമാരും വിജയിച്ചു.

യു.യു.സി, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ അടക്കമുള്ള സീറ്റുകളിലെ വിജയത്തോടെ മൗണ്ട്‌സീന ആർട്സ് ആന്റ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റിക്ക് യൂനിയനിൽ പങ്കാളിത്തം ലഭിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് ബി.എഡ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബാസിം ചെയർമാനായി വിജയിച്ചു. ഐഡിയൽ കോളേജ് ചെർപ്പുശേരി, എം.ഇ.എസ് കെ.എസ്.എച്ച്.എം, നേതാജി, പുതുക്കോട് എഴുത്തച്ഛൻ സമാജം ബി.എഡ് കോളേജ് അടക്കമുള്ള കോളേജുകളിലും യു.യു.സിയടക്കമുള്ള പോസ്റ്റുകളിൽ ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചു.

കാമ്പസുകളെ ജനാധിപത്യവത്ക്കരിക്കാനുള്ള പോരാട്ടം ഫ്രറ്റേണിറ്റി ശക്തമായി ഇനിയും തുടരുമെന്ന് ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News