ഐയുഎംഎൽ നേതാവ് കെഎം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) നേതാവ് കെഎം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ വിട്ടുനല്‍കാന്‍ ഒക്‌ടോബർ 10ന് ഹൈക്കോടതി ഉത്തരവിട്ടു. തുക തിരിച്ചു നല്‍കണമെന്ന തന്റെ അപേക്ഷ തള്ളിയ കോഴിക്കോട് വിജിലൻസ് ഉത്തരവിനെതിരെ ഷാജി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എഎയുടെ നിർദേശം. 2011 ജൂൺ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 166 ശതമാനം മാർജിനിൽ തന്റെ വരുമാന സ്രോതസ്സുകൾക്കപ്പുറം സ്വത്ത് സമ്പാദിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) കേസെടുത്തത്. കണ്ണൂർ അലവിൽ ഒറ്റത്തെങ്ങുമണലിലുള്ള ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ പൂർണമായും മറച്ച് കട്ടിലിനടിയിൽ 46,35,500 രൂപയും ബാക്കി 1,00,000 രൂപ അതേ…

അമൃത് 2.0യുടെ ഭാഗമായി 93 നഗരങ്ങളിലെ സ്കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ‘ജലം ജീവിതം’ എന്ന പേരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനും വി.എച്ച്.എസ്.ഇ, എൻ.എസ്.എസും സംയുക്തമായാണ് പ്രൊജക്ട് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 16 മുതൽ 31 വരെയുള്ള കാലയളവിൽ, സംസ്ഥാനത്തെ 372 സ്കൂൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർഥി വോളണ്ടിയർമാർ 93 നഗര പ്രദേശത്തെ 372 വിവിധ സ്കൂൾ ക്യാമ്പസുകൾ സന്ദർശിക്കും. ജല വിഭവ സംരക്ഷണവും വിനിയോഗവും ശുചിത്വവും പ്രമേയമാക്കിയ സന്ദേശം സ്‌കൂളുകൾക്ക് കൈമാറും. പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം. ബി രാജേഷ് ഒക്ടോബർ 11ന് തിരുവനന്തപുരത്ത് നിർവഹിക്കും. അയ്യങ്കാളി…

ഹരിത കർമ്മ സേന യൂസർ ഫീ ഇനി ഓൺലൈനിൽ; ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങി

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്കിൽ ഹരിതകർമ്മസേന ഇനി യൂസർ ഫീ ശേഖരിക്കുന്നത് ഓൺലൈൻ വഴിയാകും. ഡോർ കളക്ഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതും ഫയൽ സൂക്ഷിക്കുന്നതും ഗൂഗിൾ വഴിയാകും. സ്മാർട്ട് ഫോൺ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഹൈടെക് സേനയാകാനുള്ള ശ്രമത്തിലാണ് ഇവർ. സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പദ്ധതിയിലൂടെയാണ് ഹരിതകർമ്മ സേനയും സ്മാർട്ടാകുന്നത്. സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഡിജിറ്റൽ ലിറ്ററസി ക്ലാസിൽ ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്. കാട്ടൂർ കോളേജ് ജംഗ്ഷനിലെ ജ്ഞാനപീഠം വായനശാലയിൽ നടന്ന ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത ഉദ്ഘാടനം ചെയ്തു. ഇൻസ്ട്രക്ടർ ലിറ്റിൽ ഫ്ലവർ ക്ലാസ്…

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം: അതിജീവനത്തിനായി പോരാടുന്ന ഫലസ്തീന് മലപ്പുറത്തിന്റെ ഐക്യദാർഢ്യം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഐക്യദാർഢ്യ സദസ്സ് നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ ഡോ. നഹാസ് മാള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അജ്മൽ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ സംസാരിച്ചു.

എടത്വ നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ല ; എടത്വ വികസന സമിതി കുത്തിയിരിപ്പ് സമരം നടത്തി

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നിർമ്മാണം അടിയന്തിരമായി  പൂർത്തിയാക്കണമെന്നും   എടത്വ നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.  പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നത് ഒരു വ്യക്ഷ തണലിലായിരുന്നു. റോഡ് വികസനം നടത്തിയപ്പോൾ ആ വൃക്ഷം വെട്ടിക്കളഞ്ഞു. പൊരിവെയിലത്തും മഴയത്തും ഇപ്പോൾ ജനം കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്. തിരുവല്ല ഭാഗത്തേക്ക് ഉള്ള യാത്രക്കാർ ആശ്രയിക്കുന്നത് ചോർന്നൊലിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ്.  എടത്വ ടൗണിൽ വരച്ച  സീബ്രാലൈൻ മാഞ്ഞു പോയതു മൂലം ഉള്ള അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.  കോടി കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച  റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളപൊക്ക സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗത…

വാഴത്തോട്ടത്തിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വിഴിഞ്ഞം: വീടിന്‌ പിന്നിലെ വാഴത്തോട്ടത്തില്‍ വീട്ടമ്മയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കോവളം സ്വദേശി അബ്ദുള്‍ അസീസിന്റെ ഭാര്യ ബീമാബീവി (59) യാണ്‌ മരിച്ചത്‌. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബീമാബീവി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കളില്‍ നിന്നുള്ള പ്രാഥമിക വിവരം. വീടിനു മുന്നില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ബീമാബീവിയും ഭര്‍ത്താവും. ഇവരുടെ വീട്ടിലെ പേയിംഗ്‌ ഗസ്റ്റായ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെ മൃതദേഹം കണ്ട് അബ്ദുള്‍ അസീസിനെ വിവരമറിയിച്ചത്‌. ശരീരം ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി 10.30 ഓടെ ബീമാബീവി ഉറങ്ങാന്‍ പോയതായി ഭര്‍ത്താവ്‌ പറഞ്ഞു. ഫോറന്‍സിക്‌ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തോട്‌ ചേര്‍ന്ന്‌ ഒരു കുപ്പി കണ്ടെത്തി. മക്കള്‍ ഷിബിന, ഷമീര്‍.

എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് രാജർഷി രാമവർമന്റെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന്

കൊച്ചി : എറണാകുളം ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷന്റെ പേര് മാറ്റണമെന്ന ആവശ്യം കൊച്ചി മുനിസിപ്പാലിറ്റി ഉന്നയിച്ചതിനെത്തുടര്‍ന്ന് നഗരസഭാ കൗൺസിൽ ഈ നിർദേശത്തെ പിന്തുണച്ച് പ്രമേയം പാസാക്കി. കൊച്ചിയിലെ മുൻ മഹാരാജാവ് രാജർഷി രാമവർമന്റെ പേരില്‍ റെയിൽവേ സ്റ്റേഷന് പേര് നൽകണമെന്ന് പ്രമേയം പ്രത്യേകം വാദിക്കുന്നു. ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ പാതയുടെ നിർമാണത്തിൽ രാജർഷി രാമവർമൻ നിർണായക പങ്കുവഹിച്ചതായി കൗൺസിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ഔദ്യോഗികമായി മാറ്റം അഭ്യർത്ഥിക്കാൻ ഒരുങ്ങുകയാണ് മുനിസിപ്പൽ അധികൃതർ.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് വന്‍ സ്വീകരണം നല്‍കാന്‍ ഒരുങ്ങുന്നു; ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പല്‍ ‘ജെന്‍ ഹുവാ 15 ന്‌ ജലധാര നല്‍കി സ്വാഗതം ചെയ്യും. തുറമുഖ ബര്‍ത്തിന്‌ സമീപം എത്തിക്കുന്നതിനായി ബര്‍ത്തിന്‌ പുറത്ത്‌ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ടഗ്ലുകളില്‍ നിന്നാണ്‌ ജലധാര. സ്വീകരണ പവലിയന്‍ ഒരുക്കുന്നതിനുള്ള സാമഗ്രികള്‍ ഇന്നലെ വിഴിഞ്ഞം യാര്‍ഡില്‍ എത്തിച്ചു. വിഴിഞ്ഞം തുറമുഖ ഓപ്പറേറ്റിംഗ്‌ ഓഫീസിനും യാര്‍ഡിനും മുന്നില്‍ 5000 പേര്‍ക്ക്‌ ഇരിക്കാവുന്ന പന്തലാണ്‌ ഒരുക്കിയിരിക്കുന്നത്‌. പന്തല്‍ ഉയരുന്നതോടെ തുറമുഖ യാര്‍ഡും ബര്‍ത്തും പരിസരവും ഉത്സവ പ്രതീതിയിലാകും. തുറമുഖ നിര്‍മാണ സ്ഥലത്ത്‌ വൈദ്യുത വിളക്കുകള്‍ ഉണ്ടാകും. ആളുകള്‍ കൂട്ടംകൂടുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. പ്രത്യേക പരിശീലനം ലഭിച്ച റാപ്പിഡ്‌ റെസ്പോണ്‍സ്‌ ടീമിനെയും വിന്യസിക്കും. മുന്ദ്ര തുറമുഖത്ത്‌ നിന്ന്‌ പുറപ്പെട്ട്‌ മംഗളൂരു പിന്നിട്ട കപ്പല്‍ ഒക്ടോബര്‍ 12ന്‌ രാവിലെ വിഴിഞ്ഞം തീരത്ത്‌ നങ്കുരമിടുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ തുറമുഖത്തിന്‌ സമീപം…

എസ്എൻസി ലാവലിൻ കേസ് 29-ാം തവണയും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസ്‌ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്‌ വരും. 29-ാം തവണയാണ് ഈ കേസ് കോടതിയിലെത്തുന്നത്. സുപ്രീം കോടതിയിൽ കേസിനെ ചുറ്റിപ്പറ്റിയുള്ള അനന്തമായ നിയമക്കുരുക്കിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ജസ്സിസുമാരായ സൂര്യകാന്ത്‌, ദീപങ്കര്‍ ദത്ത, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വാദം കേള്‍ക്കുന്നത്‌. കഴിഞ്ഞ സെപ്ംബര്‍ 12ന്‌ നടന്ന ഹിയറിംഗില്‍, വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഈര്‍ജ സ്വെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ്‌ സ്വെക്രട്ടറി എ.ഫ്രാന്‍സിസ്‌ എന്നിവരെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യ്‌ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരായ ആര്‍.ശിവദാസ്‌, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരും തങ്ങളുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

ഹാക്കര്‍മാര്‍ക്ക് പൂട്ടിട്ട് യു.എസ്.ടി ടീമുകൾ; കൊക്കൂണ്‍ ഡോം സി.ടി.എഫ് ഹാക്കിംഗ് മത്സരങ്ങളിൽ വിജയികളായി

കൊച്ചി, ഒക്ടോബര്‍ 09, 2023: കൊച്ചിയില്‍ നടന്ന പതിനാറാമത് അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനമായ കൊക്കൂണ്‍@16ൽ, യു. എസ്. ടിയുടെ ടീം ടാലോണ്‍ വിജയികളായി. ഹാക്കിംഗ് മത്സരമായ ഡോം സി.ടി.എഫില്‍ വിജയിച്ച കമ്പനിയുടെ ടീം അംഗങ്ങളായ ജിനീഷ് കുറിയേടത്ത്, സമീഹ് വാരിക്കുന്നത്ത് എന്നിവര്‍ ഒരു ലക്ഷം രൂപ സമ്മാനം നേടി. യു.എസ്.ടി ജീവനക്കാരായ ഡേവിസ് സോജനും മുഹമ്മദ് ഷൈനും ഉള്‍പ്പെട്ട ടീം നവംബര്‍_ ബ്രാവോ രണ്ടാം സമ്മാനം കരസ്ഥമാക്കി. ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ കേരള പോലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും ചേർന്നാണ് കൊക്കൂണിന്റെ പതിനാറാമത് സമ്മേളനം സംഘടിപ്പിച്ചത്. വ്യവസായ മന്ത്രി പി.രാജീവും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥും ചേര്‍ന്ന് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. കൊക്കൂൺ സമ്മേളനത്തിന്റെ ഭാഗമായി കേരളാ പോലീസ് സൈബര്‍ഡോമും ബീഗിള്‍ സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ…