കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ ചുമലിൽ കെട്ടിവച്ച് തികച്ചും വിചിത്രമായ പ്രസ്താവനയുമായി ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ ബൾക്ക് പർച്ചേസ് പെർമിഷനുകൾ ഒഴിവാക്കിയത് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമായ ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി മാനേജ്‌മെന്റ് ഉണ്ടാക്കിയതല്ല പ്രതിസന്ധിയെന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രി രാജു വാദിച്ചു. കെഎസ്ആർടിസി മാനേജ്‌മെന്റ് ഒരിക്കലും നിർദ്ദേശിച്ചിട്ടില്ലാത്ത ഒരു പരിഹാരമാണ് ശമ്പളത്തിന് പകരം കൂപ്പണുകൾ നൽകണമെന്ന് ഹൈക്കോടതി മുമ്പ് നിർബന്ധമാക്കിയതെന്ന് അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. സ്ഥിതിഗതികൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടി എടുത്തുകാണിച്ച മന്ത്രി, തിരുവനന്തപുരം നഗരത്തിനുള്ളിൽ സർവീസിനായി നീക്കിവച്ചിരിക്കുന്ന 113 ബസുകൾ കൂടി ഏറ്റെടുക്കാനുള്ള നടപടിയിലാണ് കെഎസ്ആർടിസിയെന്ന് മന്ത്രി പറഞ്ഞു. 104 കോടി രൂപയാണ് ഈ സംഭരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പരിധിയിൽ വരുന്നതാണ് ഈ സംരംഭം. വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ…

ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകൻ റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിയുടെ ജീവൻ രക്ഷിച്ചു

തലവടി: ഗവണ്മെന്റ് ന്യൂ എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നടുവിലെമുറി ഇടയത്ര തെക്കേകുറ്റ് റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിക്ക് തുണയായി. സ്ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തശ്ശിക്ക് സഹായമായത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം. പിതാവും മുത്തശ്ശിയും രണ്ട് വയസ്സുള്ള ഇളയ സഹോദരനും അടങ്ങിയ കുടുംബത്തിലാണ് റോൺ താമസിക്കുന്നത്. റോണിൻ്റെ മാതാവ് അഞ്ജു റിനു ഉത്തർപ്രദേശിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. തലവടി ചുണ്ടൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ഷൂട്ടിംഗ് ചാമ്പ്യനും, ആരോഗ്യ പ്രവർത്തകനുമായ റിനു കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലാണ്. റിനു പതിവായി പ്രഭാത സവാരിക്കും വ്യായാമത്തിനുമായി പോകുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ ആയിരുന്ന റിനുവിന്റെ മാതാവിന് സ്ട്രോക്ക് ഉണ്ടാവുകയും സംസാരിക്കാനോ കൈ ചലിപ്പിക്കവാനോ സാധിക്കാത്ത അവസ്ഥയുമായി. കൈയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന…

വളാഞ്ചേരി റോഡിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു എന്ന സിപിഎം പ്രസ്താവന പച്ചക്കള്ളം: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : തകർന്നു കിടക്കുന്ന വളാഞ്ചേരി റോഡിന്റെ പുനർനിർമാണത്തിന് ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞു പത്രവാർത്ത നൽകി ജനങ്ങളെ പറ്റിക്കാനാണ് സി. പി എം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് കമ്മിറ്റി. വളാഞ്ചേരി റോഡ് ഇന്നും ഇന്നലെയും തകർന്നതല്ല. വർഷങ്ങളായി വളാഞ്ചേരി റോഡ് പുനർനിർമ്മാണം നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത്‌ വകുപ്പിന് എതിരെ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭം ഇല്ലാതാക്കാൻ വേണ്ടിയാണ് അനുവദിക്കാത്ത ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് സി.പിഎം ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതുവരെ വെൽഫയർ പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷറർ സക്കീർ അരിപ്ര, ജോയിന്റ് സെക്രട്ടറി ആഷിക് തുടങ്ങിയവർ വാർത്താക്കുറുപ്പിൽ അറിയിച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കരുത്; അഴിമതിക്കാരെ ശിക്ഷിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടികളെടുക്കുന്നതിനുപകരം അര്‍ഹതപ്പെട്ടവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ നീതീകരണമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലത് ഭരണസംവിധാനങ്ങളുടെ വീഴ്ചയും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ ഉദ്യോഗസ്ഥവീഴ്ചയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്നത് ശരിയല്ല. സ്‌കൂള്‍ വിദ്യാഭ്യാസം രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ 2022 ജൂലൈ മുതല്‍ നിര്‍ത്തലാക്കിയത്. കേരളത്തിലെ മലപ്പുറത്ത് ഒരു ബാങ്കിലൂടെ മാത്രം 66,000 സ്‌കോളര്‍ഷിപ്പുകളും ജമ്മു കാശ്മീരില്‍ 5000 കുട്ടികള്‍ പഠിക്കുന്നിടത്ത് 7000 സ്‌കോളര്‍ഷിപ്പുകളും വിതരണം നടത്തിയിരിക്കുമ്പോള്‍ ഈ പണം എവിടെപ്പോയെന്നും ഇതിന്റെ പിന്നിലാരെന്നും അന്വേഷണം വേണം. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 6 ന്യൂനപക്ഷ…

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പൊലീസ് അകമ്പടിയോടെ ട്രെയിനിൽ വിനോദയാത്ര; വീഡിയോ വൈറല്‍

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം ഗുണ്ടയ്ക്ക് പോലീസ് അകമ്പടിയോടെ രാജകീയ വിനോദയാത്ര. സി.പി.ഐ.എമ്മിലെ കരാർ കൊലയാളി കൊടി സുനിയും ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി അനൂപും തൃശൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയില്‍ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടി പി ചന്ദ്രശേഖരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) (സിപിഐ(എം)) വേർപിരിഞ്ഞ ഗ്രൂപ്പായ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ (ആർഎംപി) സ്ഥാപകനാണ്. സിപി‌ഐ‌എമ്മിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ അവസരവാദത്തില്‍ മനം മടുത്താണ് പാര്‍ട്ടി വിട്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചത്. എന്നാല്‍, 2012 മെയ് നാലിന് സി.പി.ഐ.എമ്മിന്റെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം മുതിർന്ന സിപിഐ എം നേതാവ് വിഎസ് അച്യുതാനന്ദൻ…

കള്ളപ്പണത്തിനെതിരെ റെയ്ഡ് നടക്കുമ്പോൾ അതിനെ വേട്ടയാടൽ എന്ന് വിളിക്കരുത്: വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന ധനമന്ത്രിയുടെ വാദങ്ങൾ തള്ളി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്ത്. വിഘടനവാദികളുടെ ഭാഷയാണ് കെഎം ബാലഗോപാൽ ഉപയോഗിക്കുന്നതെന്നും കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശിപാർശ പ്രകാരമാണ് നികുതി വിഹിതമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ കത്ത് പുറത്തുവന്നാൽ ബാലഗോപാലിന്റെ കള്ളത്തരം പുറത്തുവരും. നികുതി പിരിവ് 30 ശതമാനത്തിൽ താഴെയാണ്. ഫെബ്രുവരിയിൽ നികുതി വിഹിതമായി 780 കോടി അനുവദിച്ചു. വസ്തുതകൾ വിശദീകരിക്കാൻ മന്ത്രി തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ലെന്നും വി.മുരളീധരൻ പറഞ്ഞു. “പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. ആറ് വർഷമായി ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചിട്ടില്ല. ധനമന്ത്രിക്ക് ചേരാത്ത പ്രസ്താവനകളാണ് കെഎൻ ബാലഗോപാൽ നടത്തുന്നത്. ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആറന്മുള കണ്ണാടി സമ്മാനിച്ചാൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളിൽ ഇടപെടാൻ പ്രത്യേക പ്രതിനിധി തയ്യാറായിട്ടില്ല,” അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ…

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഗണപതി ഭഗവാനെ അവഹേളിച്ചതുകൊണ്ടാണ് ഗണേശോത്സവം ജനപ്രിയമായതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതിയെ അവഹേളിക്കുന്ന പ്രസ്താവനകളാണ് ഗണേശോത്സവത്തിന് ജനപ്രീതിയും സ്വീകാര്യതയും ഉണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ. ചരിത്രത്തിൽ ഒരു കാലത്തും ഹിന്ദു സമൂഹം വിശ്വാസത്തെയും ശാസ്ത്രത്തെയും അതേപടി കാണാനും അംഗീകരിക്കാനും വിമുഖത കാണിച്ചിട്ടില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു ശാസ്ത്രജ്ഞനെയും വിഷം കൊടുത്തു കൊല്ലാൻ ഹിന്ദുക്കൾ ശ്രമിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രത്തിന് എതിരല്ലെന്നും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മഹാമാരിയുടെ കാലത്ത് കൊവിഡ് വാക്സിൻ കണ്ടുപിടിക്കാൻ നരേന്ദ്ര മോദി വലിയ പ്രോത്സാഹനം നൽകിയെന്ന് വാര്യർ പറഞ്ഞു. അദ്ദേഹം ശാസ്ത്രജ്ഞരിലും ശാസ്ത്രലോകത്തിലും വിശ്വസിക്കുന്ന ആളാണെന്നും വാര്യര്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി കൊവിഡ് വികസിപ്പിക്കാനുള്ള ജോലി ശാസ്ത്രജ്ഞരെ ഏൽപ്പിച്ചപ്പോൾ, കേരള മുഖ്യമന്ത്രി ആ ജോലി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഏൽപ്പിച്ചുവെന്നും സന്ദീപ് വാര്യർ മുഖ്യമന്ത്രി…

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകുമോയെന്ന മുതിർന്ന സിപിഐഎം നേതാവ് എകെ ബാലന്റെ വെല്ലുവിളിയോട് പ്രതികരിച്ച്, നികുതി വെട്ടിപ്പ് നടത്തിയെന്ന തന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ വീണയോട് മാപ്പ് പറയുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിയുടെ നികുതി വീണ വിജയൻ അടച്ചില്ലെന്ന് കുഴൽനാടൻ ശനിയാഴ്ച ആരോപിച്ചു. നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു. വീണയ്‌ക്കെതിരെയും കമ്പനിക്കെതിരെയും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പിൻവലിച്ച് വീണയും കമ്പനിയും പണം നൽകിയെന്ന് തെളിഞ്ഞാൽ മാപ്പ് പറഞ്ഞ് പൊതുജീവിതം അവസാനിപ്പിക്കാൻ മാത്യു കുഴൽനാടൻ തയ്യാറാകുമോയെന്ന് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ ചോദിച്ചിരുന്നു. ബാലന്റെ വെല്ലുവിളി സ്വീകരിച്ച കുഴൽനാടൻ, വീണ ഐജിഎസ്ടി അടച്ചതായി തെളിഞ്ഞാൽ ആരോപണങ്ങൾ പിൻവലിക്കാനും മാപ്പുപറയാനും തയ്യാറാണെന്നും പറഞ്ഞു. “വീണ ഐജിഎസ്ടി…

വി‌എസ്‌എസ്‌സി ടെക്നീഷ്യന്‍ ബി പരീക്ഷ; ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചതിനെ തുടർന്ന് റദ്ദാക്കി; രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ആൾമാറാട്ടവും കോപ്പിയടിയും കണ്ടെത്തിയതിനെ തുടർന്ന് ഞായറാഴ്ച നടന്ന വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി‌എസ്‌എസ്‌സി) ടെക്‌നീഷ്യൻ ബി പരീക്ഷ റദ്ദാക്കി. പോലീസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പരീക്ഷ മുടങ്ങിയ സാഹചര്യത്തിൽ ഒരിക്കൽ പരീക്ഷ നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് ഞായറാഴ്ച വിഎസ്എസ്‌സിയിൽ നടന്നത്. എന്നാൽ, അപേക്ഷകർക്ക് വേണ്ടി മറ്റ് രണ്ട് പേർ പരീക്ഷ എഴുതിയതായാണ് വിവരം. ഇതോടെ ഹരിയാന സ്വദേശികളായ സുമിത് കുമാറും സുനിൽകുമാറും ആൾമാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് പോലീസ് വലയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അതേസമയം, ഹരിയാനയിൽ നിന്നുള്ള 469 പേർ തിരുവനന്തപുരത്തെ 10 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. വിഎസ്എസ്‌സി ടെക്‌നീഷ്യൻ ബി കാറ്റഗറി പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതിയിടുന്നതായി ഹരിയാനയിൽ നിന്ന് ഫോൺ സന്ദേശം വന്നതോടെയാണ് ഹൈടെക്…

ഒരു ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ; മണിലാൽ ശബരിമലയ്ക്ക് യുആഎഫ് ലോക റിക്കാർഡ് സമ്മാനിച്ചു

തിരുവനന്തപുരം: ഒരു ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ തീർത്തതിനും നാലായിരത്തി അഞ്ഞൂറ് ആക്രലിക്ക് പെയ്ന്റിംഗ് പൂർത്തിയാക്കിയതിനും കണ്ണൂർ പയ്യന്നൂരിലെ മണിലാൽ ശബരിമലയ്ക്ക് യുആർ എഫ് ലോക റിക്കാർഡുകൾ സമ്മാനിച്ചു. യുആർഎഫ് അംബാസിഡർ ഗ്രാൻഡ് മാസ്റ്റർ ബർണാഡ് ഹോലെ (ജർമനി), സി.ഇ.ഒ ഗിന്നസ് സുവോദീപ് ചാറ്റർജി, ജൂറിയംഗം ഡോ. ജോൺസൺ വി. ഇടിക്കുള, ഡയറക്ടർ ഉദയൻ വിശ്വാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അപേക്ഷ പരിശോധിച്ച് റിക്കാർഡിന് അർഹമായ കലാസൃഷ്ടിയെന്ന് കണ്ടെത്തിയത്. 2023 ആഗസ്റ്റ് 20ന് തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റവും കൂടുതൽ ഗണപതി ചിത്രങ്ങൾ വരച്ചതിനുള്ള യു.ആർ എഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് മണിലാലിന് കൈമാറി.സൂര്യ കൃഷ്ണമൂർത്തി മെമൻറ്റോയും യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അംഗീകാരമുദ്രയും സമ്മാനിച്ചു. ആഗസ്റ്റ് 21 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ…