വളാഞ്ചേരി റോഡിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു എന്ന സിപിഎം പ്രസ്താവന പച്ചക്കള്ളം: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : തകർന്നു കിടക്കുന്ന വളാഞ്ചേരി റോഡിന്റെ പുനർനിർമാണത്തിന് ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞു പത്രവാർത്ത നൽകി ജനങ്ങളെ പറ്റിക്കാനാണ് സി. പി എം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് കമ്മിറ്റി.

വളാഞ്ചേരി റോഡ് ഇന്നും ഇന്നലെയും തകർന്നതല്ല. വർഷങ്ങളായി വളാഞ്ചേരി റോഡ് പുനർനിർമ്മാണം നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത്‌ വകുപ്പിന് എതിരെ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭം ഇല്ലാതാക്കാൻ വേണ്ടിയാണ് അനുവദിക്കാത്ത ഫണ്ട്‌ അനുവദിച്ചു എന്ന് പറഞ്ഞുകൊണ്ട് സി.പിഎം ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതുവരെ വെൽഫയർ പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷറർ സക്കീർ അരിപ്ര, ജോയിന്റ് സെക്രട്ടറി ആഷിക് തുടങ്ങിയവർ വാർത്താക്കുറുപ്പിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News