ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: വയനാട്ടിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നു

പുൽപ്പള്ളി: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ വയനാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിവാദം ശക്തമായി. പെരിക്കല്ലൂർ വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ ഒരു കേസിൽ വ്യാജമായി പ്രതിചേർത്തതായി ജോസും മറ്റ് ചില നേതാക്കളും ആരോപിച്ചിരുന്നു. തനിക്കെതിരായ പ്രചാരണത്തിൽ അതീവ ദുഃഖിതനായ ജോസ് ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു. വീഡിയോയിൽ, ജോസ് തന്റെ നിരപരാധിത്വം ശക്തമായി ഉറപ്പിച്ചു പറഞ്ഞു. പെരിക്കല്ലൂരിൽ നടന്ന ഒരു മദ്യ-ചൂതാട്ട സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും, മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആരിൽ നിന്നും നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ നേടിയിട്ടില്ലെന്നും അപവാദ പ്രചാരണം തന്റെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള ഒരു കുളത്തിനടുത്താണ് ജോസിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അദ്ദേഹത്തെ ഉടൻ തന്നെ…

ഡ്രൈവിംഗ് പഠിക്കാൻ കൂടുതൽ വെല്ലുവിളികൾ; ലേണേഴ്‌സ് ടെസ്റ്റില്‍ 30 ചോദ്യങ്ങളില്‍ 18 എണ്ണത്തിന് ശരിയായി ഉത്തരം നൽകണം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കൂടുതൽ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ലേണേഴ്‌സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ആയി ഉയർത്തി. ഇപ്പോൾ, ഇതിൽ 18 ചോദ്യങ്ങൾക്ക് (60%) ശരിയായി ഉത്തരം നൽകുന്നവർക്ക് മാത്രമേ പരീക്ഷയിൽ വിജയിക്കാൻ കഴിയൂ. നിലവിൽ, 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയായി ഉത്തരം നൽകിയാല്‍ മതിയായിരുന്നു. പുതിയ മാറ്റങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഓരോ ചോദ്യത്തിനും ഉത്തരം നൽകാനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായി ഉയർത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാക്ടീസ് നേടാനും മോക്ക് ടെസ്റ്റുകൾ നടത്താനും ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ‘എംവിഡി ലീഡ്സ്’ എന്ന പേരിൽ ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്കും റോഡ് സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അവർ…

അഞ്ചാമത് എഡിഷൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളം കളിയ്ക്ക് സെപ്തംബര്‍ 19 ന് കൈനകരിയിൽ തുടക്കമാകും.

ആദ്യ മത്സരമായ കൈനകരി ജലോത്സവത്തിന്റെ സംഘാടകസമിതി യോഗം മുൻ എം.എൽ.എ യും സി.ബി.എൽ ടെക്നിക്കൽ കമ്മറ്റിയംഗവുമായ സി.കെ സദാശിവൻ ഉത്ഘാടനം ചെയ്തു. ചുരുങ്ങിയ സമയത്തിൽ വിപുലമായ നിലയിൽ തന്നെ വള്ളംകളി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി യോഗത്തിൽ തീരുമാനമായി. സി.ബി.എല്ലിന്റെ ഉദ്ഘാടന വേദിയായി കൈനകരി തെരഞ്ഞെടുത്തതിന് കേരള സർക്കാരിനെയും വിനോദസഞ്ചാര വകുപ്പിനെയും യോഗം അഭിനന്ദിച്ചു. സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയവ മത്സര വള്ളംകളിയോടനുബസിച്ച് സംഘടിപ്പിക്കും. കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് ,സി.ബി. എൽ. ടെക്നിക്കൽ കമ്മറ്റിയംഗങ്ങളായ ആർ.കെ കുറുപ്പ്, മുൻ എം.എൽ.എ കെ.കെ ഷാജു,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീലാ സജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീതാ മിനിൽകുമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി…

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലില്‍ രാഷ്ട്രീയ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു

തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ 2022 ലെ വോട്ടർ പട്ടിക ഏറ്റവും പുതിയ രേഖകളുമായി താരതമ്യം ചെയ്ത് പുതിയ പട്ടിക തയ്യാറാക്കും. മരണമടഞ്ഞവരുടെയും, താമസം മാറിയവരുടെയും, വോട്ടർ പട്ടികയിൽ ഇല്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുതോറും പോയി വിവരങ്ങൾ ശേഖരിക്കും. പട്ടികയുമായി ബന്ധപ്പെട്ട പരാതികളും തിരുത്തലുകളും സമർപ്പിക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍, ഈ നീക്കം നിരവധി യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രക്രിയ തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. അർഹരായ ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും പ്രക്രിയ…

നബി കീർത്തനങ്ങളിൽ മുഴുകി അന്താരാഷ്ട്ര മീലാദ് സമ്മേളനം; യുഎന്നിലെ സ്വതന്ത്ര ഫലസ്തീൻ പ്രമേയം; ഇന്ത്യൻ നിലപാട് മനുഷ്യത്വപരം: ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടമായ കോഴിക്കോടിന് പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുവസന്തം 1500’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നിർവഹിച്ചു. ആത്മഹത്യ, ലഹരി, കുറ്റകൃത്യങ്ങൾ എന്നിവ സമൂഹത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളും ആത്മീയ ബോധവും നിറഞ്ഞ പ്രവാചക അധ്യാപനങ്ങൾ ഉൾകൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.…

പ്രകീർത്തനാരവങ്ങൾക്ക് തുടക്കം; സ്വപ്ന നഗരിയിലേക്കൊഴുകി നബിസ്നേഹികൾ

കോഴിക്കോട്: ‘തിരു വസന്തം 1500’ എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് പ്രൗഢ തുടക്കം. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് രചിച്ച അർറൗളുൽ മൗറൂദ് ഫീ മൗലിദി സയ്യിദിൽ വുജൂദ് എന്ന മൗലിദ് പാരായണത്തോടെയാണ് വേദിയുണർന്നത്. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. ജാമിഉൽ ഫുതൂഹ് ഇമാം ഖാരിഅ ഹാഫിള് ശമീർ അസ്ഹരി ഖിറാഅത്ത് നടത്തി. മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി സ്വാഗത പ്രഭാഷണം നടത്തി. പ്രവാചകൻ മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഈജിപ്ത്, ജോർദാൻ, യുഎഇ, ഒമാൻ, കുവൈത്ത്, തുർക്കി, യമൻ, സിറിയ, ബഹ്‌റൈൻ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.…

നഗരത്തെ വർണാഭമാക്കി ദഫ് ഘോഷയാത്ര; അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനത്തിന്റെ ഭാഗമായി 1500 കലാ പ്രതിഭകൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് തുടക്കം. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടന്ന ഘോഷയാത്രക്ക് സാദാത്തുക്കളും പ്രാസ്ഥാനിക നേതാക്കളും നേതൃത്വം നൽകി. മർകസ് കോംപ്ലക്സ് പരിസരത്തു നിന്ന് ആരംഭിച്ച് അരയിടത്തുപാലം, മിനിബൈപ്പാസ് വഴി സമ്മേളന നഗരിയായ കാലിക്കറ്റ് ട്രേഡ് സെന്ററിൽ റാലി സമാപിച്ചു. പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചു ദഫ്‌മുട്ടി നീങ്ങിയ സംഘങ്ങൾ നഗരത്തിൽ സമ്മേളനത്തിന്റെ ഓളം സൃഷ്ടിച്ചു. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി തെന്നല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ്…

ഭൂരഹിതർക്ക് ഭൂമി നൽകുക: ഹമീദ് വാണിയമ്പലം

മക്കരപ്പറമ്പിൽ നിർമിച്ച് നൽകിയ വെൽഫെയർ ഹോം സമർപ്പിച്ചു മക്കരപ്പറമ്പ്: സമൂഹത്തിൽ ജാതി വിവേചനം മൂലം ഭൂമി നിഷേധിക്കപ്പെട്ട അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും ഭൂമി അനുവദിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്നും അതിനായി കുത്തകകൾ കൈവശപ്പെടുത്തിയ ഹെക്ടർ കണക്കിന് ഭൂമി പിടിച്ചെടുക്കുണ മെന്നും വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ചെട്ടിയാരങ്ങാടിയിൽ വിധവയായ ഒരു കുടുംബിനിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലുള്ള ജനങ്ങളെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരലാണ് അടിസ്ഥാന വികസനമെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം അശാസ്ത്രീയമായിരുന്നുവെന്നും ഇന്നും സമൂഹത്തിലെ അടിത്തട്ടിലുള്ള നല്ലൊരു വിഭാഗം സ്വന്തമായി വീട് നിർമിക്കുവാനോ കൃഷി ചെയ്ത് സ്വയം പര്യാപ്തരാകുവാനോ സാധിക്കാതെ കഷ്ടപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കേവലം വോട്ടുബാങ്കുകളായി ഉപയോഗപ്പെടുത്തുന്നതിലുപരി അവരുടെ അടിസ്ഥാന…

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനവും വാർഷിക ആഘോഷവും സെപ്റ്റംബർ 14ന്

നിരണം: സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനവും വാർഷിക ആഘോഷവും സെപ്റ്റംബർ 14ന് രാവിലെ 9ന് നടക്കും. കേരള അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ വിശുദ്ധ കുര്‍ബാന അർപ്പിക്കും. 11 മണിക്ക് നടക്കുന്ന ഇടവക ദിന സ്തോത്ര ശുശ്രൂഷയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ നേതൃത്വം നല്കും. ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.ഇടവകയിലെ ആദ്യ വികാരിയും തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരി യുമായ ഫാദർ ഷിജു മാത്യു ആശംസ അറിയിക്കും.മുതിർന്ന അംഗങ്ങളെ ആദരിക്കും. ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ളസ് ടു ,ബിരുദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ,…

കാലാവസ്ഥാ പ്രതിരോധ ശേഷി വര്‍ദ്ധനവ് ആസൂത്രണം കേരളത്തിന് അത്യാവശ്യമാണ്: എം ജി രാജമാണിക്യം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള സമുദ്രനിരപ്പ് 0.5 മീറ്ററിനും 1.1 മീറ്ററിനും ഇടയിൽ ഉയരുന്നതിനാൽ, സുനാമി, ചുഴലിക്കാറ്റുകൾ, മൺസൂൺ എന്നിവയ്‌ക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ലണ്ടനിലെ റോയൽ ഹോളോവേയിലെ പ്രൊഫസർ ഡേവിഡ് സൈമൺ നിർദ്ദേശിച്ചു. വെള്ളിയാഴ്ച കേരള അർബൻ കോൺക്ലേവിൽ ‘കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള നഗരവൽക്കരണം’ എന്ന വിഷയത്തിൽ നടന്ന ഒരു സെഷനിൽ സംസാരിച്ച ഡോ. സൈമൺ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ ഒരു പ്രത്യേക തലത്തിൽ മാത്രം സംഭവിക്കില്ലെന്നും, ഈ പ്രശ്നം കൂട്ടായി പരിഹരിക്കുന്നതിന് രാഷ്ട്രീയ മേഖലയിൽ സഖ്യങ്ങൾ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെയും നഗരങ്ങളെയും കുറിച്ചുള്ള ഐപിസിസി എആർ7 പ്രത്യേക റിപ്പോർട്ടിന്റെ പ്രധാന രചയിതാക്കളിൽ ഒരാളാണ് മിസ്റ്റർ സൈമൺ. കേരളത്തിന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ആസൂത്രണം അത്യാവശ്യമാണെന്ന് സെഷൻ ഉദ്ഘാടനം ചെയ്ത റവന്യൂ, ദുരന്തനിവാരണ സെക്രട്ടറി എം ജി രാജമാണിക്യം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് വികസിപ്പിക്കാവുന്ന ഭൂമി വളരെ പരിമിതമാണ്. ഏതൊരു തരത്തിലുള്ള…