സൈനികന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി

കീഴുപറമ്പ്.ജമ്മു കാശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി നുഫൈലിന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി. കരിപ്പൂർ എയർപോർട്ടിൽ നിന്ന് നുഫൈലിന്റ ഭൗതിക ശരീരത്തിനൊപ്പം വിലാപ യാത്രയായി പാർട്ടി നേതാക്കൾ അനുഗമിച്ചു. ശേഷം ജന്മദേശമായ കുനിയിൽ കൊടവങ്ങാടുള്ള മൈതാനത്ത് പൊതുദർശനത്തിൽ പാർട്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി,സെക്രട്ടറി പ്രേമജി പിഷാരടി, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,മണ്ഡലം പ്രസിഡണ്ട് കെ.കെ റഷീദ്, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ള, സെക്രട്ടറി അഷ്റഫ് കോളകോടൻ, ട്രഷറർ ശിഹാബ് പി.കെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്‌ലം, പതിനൊന്നാം വാർഡ് മെമ്പർ കെ.വി റഫീഖ് ബാബു തുടങ്ങിയവരും കെ.സി അഹമ്മദ് കുട്ടി, അനീസ് കുനിയിൽ, മുസ്തഫ മാസ്റ്റർ,എന്നിവരും അന്ത്യോപചാരമർപ്പിച്ചു.

വെൽഫയർ പാർട്ടി മേഖല നേതൃസംഗമം സംഘടിപ്പിച്ചു

മലപ്പുറം : കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. പൗര രാഷ്ട്രീയത്തിലും അധികാര രാഷ്ട്രീയത്തിലും ഒരു പോലെ ഇടപെടാൻ പാർട്ടിക്ക് സാധിച്ചു. പാർലമെന്ററി രംഗത്ത് പാർട്ടി കൂടുതൽ കരുത്തുകാട്ടുമെന്നും അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പടപ്പറമ്പ് അജ്‌വ കൺവെൻഷൻ സെന്റർ നടന്ന മേഖല നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു. നാസർ കീഴ്പറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് നിസാര്‍, മുനീബ് കാരക്കുന്ന് ആരിഫ് ചുണ്ടയിൽ, നസീറ ബാനു എന്നിവർ സംസാരിച്ചു. ജാഫർ സി സി സ്വാഗതവും ശാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.

ചേർത്തല ഗവ. എൻജിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ട് യു എസ് ടി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

2023 ലെ തങ്ങളുടെ സി എസ് ആർ സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി ആലപ്പുഴ:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ചേർത്തല ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. യു.എസ്.ടി യുടെ 2023-ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി. രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എസ്.ടി.യിൽ നിന്നുള്ള 200-ലധികം സന്നദ്ധപ്രവർത്തകർ ചേർത്തലയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒത്തുകൂടിയാണ് വൃക്ഷത്തൈകൾ നട്ടത്. ഒപ്പം കോളേജിലെ 100 വിദ്യാർത്ഥികളും ഈ സംരംഭത്തിൽ പങ്കാളികളായി. ഡെൻസ് ഫോറസ്റ്റ് പ്രക്രിയ പ്രകാരമുള്ള വനവൽക്കരണമാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി അവലംബിച്ചത്. ഏകദേശം 90 തരം വൃക്ഷങ്ങളുടെ തൈകളാണ് നടാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ 8.30 ന് യു.എസ്.ടി വോളണ്ടിയർമാർ…

കൊല്ലത്ത് പോലീസിനു നേരെ വടിവാള്‍ വീശി ഗുണ്ടകളുടെ വിളയാട്ടം; വെടിയുതിര്‍ത്ത് പോലീസ്

കൊല്ലം: കൊല്ലത്ത് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പോലീസ് വെടി വെച്ചു. അടൂർ റസ്റ്റ് ഹൗസ് മര്‍ദ്ദന കേസിലെ പ്രതികളെ പിടികൂടാൻ കൊല്ലം പടപ്പക്കരയിലെത്തിയ പൊലീസിനു നേരെയാണ് വടിവാള്‍ വീശിയത്. സ്വയരക്ഷയ്ക്കായി പോലീസ് വെടിവെയ്ക്കുകയായിരുന്നു. മൂന്നു പേരാണ് പോലീസിനെ ആക്രമിച്ചത്. ഒരാളെ പിടികൂടിയെങ്കിലും മറ്റു രണ്ടുപേർ സമീപത്തെ തടാകത്തിൽ ചാടി രക്ഷപ്പെട്ടു. നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല്…

ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു

തൃശ്ശൂര്‍: ചലച്ചിത്ര-സീരിയൽ നിർമാതാവ് വി.ആർ.ദാസ് (73) അന്തരിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാപരമായ ഗുണങ്ങളുള്ള ലാഭേച്ഛയില്ലാത്ത സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം മൂന്ന് സിനിമകൾ, രണ്ട് മെഗാ സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത നേർക്കുനേർ, അശോക് ആർ നാഥ് സംവിധാനം ചെയ്ത മിഴികൾ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളർ ബലൂൺ എന്നിവയാണ് വി ആർ ദാസ് നിർമ്മിച്ച ചിത്രങ്ങൾ. സാൻഡ് നഗർ, ഡ്രീം സിറ്റി എന്നീ സീരിയലുകൾ അദ്ദേഹം യുഎഇ ആസ്ഥാനമാക്കി നിർമ്മിച്ചു. സാൻഡ് സിറ്റി സംവിധാനം ചെയ്തത് ശ്യാമപ്രസാദും ഡ്രീം സിറ്റി സജി സുരേന്ദ്രനും ആണ്. ഭാര്യ വിലാസിനി. മക്കൾ: രജിത ദാസ്, സജിത ദാസ്, മരുമക്കൾ രാജോഷ് നായർ, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളുണ്ട്.…

അപൂർവ ജനിതക വൈകല്യമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപ; ദമ്പതികള്‍ സുമനസ്സുകളുടെ സഹായം തേടുന്നു

പാലക്കാട്: 15 മാസം പ്രായമുള്ള നിർവാൻ ഇരിക്കാൻ പാടുപെടുമ്പോൾ സാരംഗ് മേനോനും അദിതി നായരും നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് . ടൈപ്പ്-2 സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) രോഗനിർണയം നടത്തിയ ആൺകുട്ടിക്ക് പേശികൾക്ക് ശക്തിയില്ലാത്തതിനാൽ നടക്കാൻ കഴിയില്ല. 80,000-ത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവ ജനിതക വൈകല്യ രോഗമാണിത്. സോൾജെൻസ്മ, ഒറ്റത്തവണ ജീൻ മാറ്റിസ്ഥാപിക്കൽ തെറാപ്പിയാണ് ഒരു പക്ഷേ ഏക പ്രതീക്ഷ. എന്നാൽ, മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ കൂറ്റനാട് സ്വദേശി സാരംഗ് മേനോന് 17.5 കോടി രൂപ സമാഹരിക്കുക പ്രയാസമേറിയതാണ്. ജനുവരി 13-നാണ് രോഗം കണ്ടെത്തിയത്. അന്നുമുതൽ, എല്ലായിടത്തുനിന്നും സഹായം തേടുന്ന തിരക്കിലായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ഇവർ തിരുവനന്തപുരത്ത് വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടിരുന്നു, കുട്ടിയുടെ ദയനീയാവസ്ഥ അറിഞ്ഞ അവർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അക്കാര്യം പോസ്റ്റ് ചെയ്തു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ…

ആഗോളതലത്തിൽ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട്, വേൾഡ് ബെഞ്ച്മാർക്ക് പഠനം ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തു. സ്വീഡൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബൽ നടത്തിയ പഠനം ലോകമെമ്പാടുമുള്ള മികച്ച പ്രോഗ്രാമുകളെ തിരിച്ചറിയുകയും ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ പങ്കിടുകയും ചെയ്യുന്നു. പഠനത്തിന്റെ ആറാം പതിപ്പിൽ 1,800-ലധികം സ്ഥാപനങ്ങളെ വിലയിരുത്തി. ആദ്യ അഞ്ച് പട്ടികയിൽ സംസ്ഥാനം ഉൾപ്പെട്ടതിനെ കുറിച്ച് മാത്രമാണ് ആശയവിനിമയത്തിൽ പരാമർശിക്കുന്നതെന്നും അതിന്റെ കൃത്യമായ സ്ഥാനം ജൂണിൽ മാത്രമേ പ്രഖ്യാപിക്കൂവെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നയത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സ്റ്റാർട്ടപ്പ് മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ റാങ്കിങ് സഹായിക്കും: മുഖ്യമന്ത്രി ലോക ബെഞ്ച്മാർക്ക് പഠനത്തിന്റെ അംഗീകാരം കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ…

റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണി തകര്‍ച്ച നേരിടുന്നതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകവിരുദ്ധ നിഷ്‌ക്രിയ സമീപനമാണെന്നും വ്യവസായികളെ സംരക്ഷിക്കുവാന്‍ കര്‍ഷകനെ കുരുതികൊടുക്കുന്ന ക്രൂരത ഭരണസംവിധാനങ്ങള്‍ തുടരുന്ന കാലത്തോളം റബര്‍ കര്‍ഷകന് നീതി ലഭിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. റബറിന്റെ രാജ്യാന്തരവില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഇറക്കുമതി ആദായകരമല്ല. ഇതിന്റെ മറവില്‍ ആഭ്യന്തര വിപണി തകര്‍ത്ത് സംഭരണം നടത്തുകയെന്ന തന്ത്രമാണ് വ്യവസായികള്‍ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ യാതൊരു ഇടപെടലും നടത്താതെ റബര്‍ബോര്‍ഡ് വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവില വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ മാത്രമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. റബര്‍ വിപണിയെ കാലങ്ങളായി നിയന്ത്രിക്കുന്ന വ്യവസായികളുടെ റബര്‍ സ്റ്റാമ്പായി വാണിജ്യമന്ത്രാലയവും റബര്‍ ബോര്‍ഡും അധഃപതിച്ചിരിക്കുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിലോ ആഭ്യന്തര വിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിലോ ശ്രമിക്കാതെ…

കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും

കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതിയ ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്തു തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരുമൊത്താണ് പുതിയ ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്തത്. ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിന്‍റിങ്ങാണ് 25 അടി നീളമുള്ള ടെയില്‍ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്‍റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ…

വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഉദ്ഘാടനം ചെയ്തു

എടത്വ: വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ. തോമസ് കെ. ഉമ്മൻ പ്രാർത്ഥിച്ച് ഓഫീസ് മന്ദിരം പ്രതിഷ്ഠിച്ചു. ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി സെൻ്റ് തോമസ് സി.എസ്.ഐ ചർച്ച് ഇടവക വികാരി റവ. ഫാദർ മാത്യൂ ജിലോ നൈനാൻ സഹകാർമ്മികത്വം വഹിച്ചു. യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ് ഓഫീസ് പ്രവർത്തനങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. സിബി ഈപ്പൻ , ജിബി ഈപ്പൻ, വി.ഇ ഈപ്പൻ എന്നിവർ നേതൃത്വം നല്‍കി.