ബയോഫ്ലോക് ഫാമിംഗ് വിജയം മത്സ്യകൃഷിയെ ഉത്തേജിപ്പിക്കും

എറണാകുളം: മത്സ്യകൃഷിയുടെ ബയോഫ്ലോക് രീതി മുമ്പ് നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്, മുമ്പ് നിരവധി കർഷകർ വിളനാശത്തെയും സാമ്പത്തിക നഷ്ടത്തെയും കുറിച്ച് പരാതിപ്പെട്ടിരുന്നു. വിമർശനം തുടരുമ്പോഴും ചേരാനല്ലൂർ പഞ്ചായത്തിലെ ഒരു ബയോഫ്ലോക്ക് ഫാമിന്റെ സമീപകാല വിജയം, വീട്ടുവളപ്പിലെ മത്സ്യകൃഷിക്ക് ഊർജം പകരാനും പോഷക സുരക്ഷ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ടെന്ന് പരീക്ഷണത്തെ പിന്തുണച്ച സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറയുന്നു. കൊച്ചിക്കടുത്ത് ചേരാനല്ലൂർ വില്ലേജിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്വയം സഹായ സംഘമാണ് ഈ രീതി വിജയകരമായി സ്വീകരിച്ചത്. ഒരൊറ്റ ടാങ്ക് ഉൾപ്പെടുന്ന ഫാമിൽ മികച്ച വിളവെടുപ്പ് ലഭിച്ചു, മറ്റിടങ്ങളിലും വിജയം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞരുടെ സംഘം. ചേരാനല്ലൂർ ഫാമിലെ പ്രധാന റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ച മുതിർന്ന ശാസ്ത്രജ്ഞൻ കെ. മധു ഫാമിലെ മത്സ്യങ്ങളുടെ വിളവെടുപ്പിനെക്കുറിച്ച് സംസാരിച്ചു. അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന് ബയോഫ്ലോക്ക് രീതി ആവർത്തിച്ച് വിജയിക്കുന്നതിന് കർഷകരെ സഹായിക്കുന്നതിനുള്ള…

കുട്ടികൾക്കായി നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതി: സന്നദ്ധ സംഘടനകൾക്ക് അപേക്ഷിക്കാം

വയനാട്: വനിതാ ശിശുവികസന വകുപ്പ് കുട്ടികൾക്കായി നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സാമൂഹിക മാനസിക പരിചരണവും പിന്തുണയും നൽകി ശരിയായ സാമൂഹിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ നിന്ന് രണ്ട് സംഘടനകളെയാണ് തിരഞ്ഞെടുക്കുക. തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട്/ സൊസൈ റ്റീസ് രജിസ്ട്രേഷന്‍ ആക്ട് / ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ,സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതോ, കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുളളതോ ആയ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകളുടെ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റും മാനേജ്‌മെന്റ് റിപ്പോർട്ടും സഹിതം ഡിസംബർ 12നകം ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹർ ബാലവികാസ്…

ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെയും കൊച്ചി അമൃത ആശുപത്രിയുടെയും നേതൃത്വത്തിലാണ് ജി.എച്ച്.എസ് അഴീക്കൽ, ജി.വി.എച്ച്.എസ് ചെറിയഴീക്കൽ, ഗവ. ഫിഷറീസ് എച്ച്.എസ്.എസ് കുഴിത്തറ എന്നീ സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ് നടത്തിയത്. കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഗോകുൽ ടി പ്രിയൻ, സി.എ രഞ്ജന, അയുദ്ധ് അമൃതപുരി കോ-ഓർഡിനേറ്റർ അക്ഷയ് മോഹനൻ, അയുദ്ധ് പ്രവർത്തകർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 8 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ നിന്നായി 400 ഓളം വിദ്യാർത്ഥികളാണ് ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്തത്. ലഹരി വസ്തുക്കളുടെ ദൂഷ്യബലങ്ങളെ കുറിച്ചും കുട്ടികളുടെ ഉള്ളിൽ എങ്ങനെ ടീം വർക്ക്‌ വളർത്താം എന്നതിനെ കുറിച്ചും അവബോധം നൽകി.

ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തു; ഒമ്പതു കൊല്ലത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതിയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി അശ്വതിയാണ് അന്ന് പൊള്ളലേറ്റ് മരിച്ചത്. പോലീ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തി. എന്നാൽ, ഇപ്പോൾ അശ്വതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമ്പത് വർഷം മുൻപാണ് അശ്വതിയെ പൊള്ളലേറ്റ നിലയിൽ ഭർത്താവ് രതീഷിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രതീഷിന്റെ കൈകളില്‍ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സംശയം പ്രകടിപ്പിരുന്നു. രതീഷിന്റെ കൈകളില്‍ പൊള്ളല്‍ ഭാര്യയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് രതീഷ് മൊഴി നൽകിയിരുന്നു. എന്നാല്‍, അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പഴയ ഫയലുകൾ പരിശോധിച്ച് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രതീഷിനെ ചോദ്യം ചെയ്തപ്പോള്‍ രതീഷ്…

കണ്ണൂര്‍ പട്ടേരിച്ചാല്‍ കര്‍ഷക കൂട്ടായ്മയുടെ മാതൃകാ ജൈവ പച്ചക്കറി കൃഷി

കണ്ണൂർ: പത്തു വർഷമായി ചെറുതാഴം പഞ്ചായത്ത് പട്ടേരിച്ചാലിലെ കർഷക കൂട്ടായ്മ ജൈവപച്ചക്കറി കൃഷിയിൽ മികച്ച മുന്നേറ്റം നടത്തുന്നു. പ്രതിവർഷം ശരാശരി 15 ടൺ പച്ചക്കറികളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് ഏക്കറിൽ 50 അംഗ സംഘം അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് കൃഷിയിറക്കുന്നത്. ഒരേക്കറിൽ ചീരയും ബാക്കി വെണ്ട, കക്കിരി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളുമുണ്ട്. എല്ലാ സീസണിലും കൃഷി ചെയ്യാറുണ്ട്. പിണറായിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ മികച്ച കർഷക സംഘത്തിനുള്ള പുരസ്കാരം ഇവര്‍ക്ക് ലഭിച്ചു. വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലും പ്രദേശത്തെ കടകളിലും പുറച്ചേരി കേശവതീരം ആയുർവേദാശുപത്രിയിലേക്കുമാണ് നൽകുന്നത്. എന്നാൽ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നവരാണ് കൂടുതലും. കോഴി വളവും ചാണകവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനാവശ്യമായ മൂലകങ്ങളും ചേർത്ത് കൊടുക്കും. നാടൻ രീതിയിലുള്ള കൂവലുകളിൽ നിന്നാണ് വിളകൾക്ക് നനക്കുന്നത്. ജലസേചനത്തിന് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ…

ഗോവ ഗവർണറും ജോസ് കെ മാണിയും തമ്മിലുള്ള കൂടിക്കാഴ്ച; എന്തോ ചീഞ്ഞു നാറുന്നു എന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും കേരള കോൺഗ്രസ് – ഭരണകക്ഷിയായ ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ ജോസ് കെ മാണിയും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള മൗന ധാരണയുടെ ഭാഗമാണെന്ന് കോൺഗ്രസ് കേരള ഘടകം പരിഹസിച്ചു. ശ്രീധരന്‍ പിള്ള മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാണെങ്കിൽ, ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ വലിയ സഖ്യകക്ഷിയായ കേരള കോൺഗ്രസിന്റെ (മാണി) പ്രസിഡന്റാണ് ജോസ് കെ മാണി. ഞായറാഴ്ച കൊച്ചിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. “മാണി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഐ എമ്മും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കൂടിക്കാഴ്ച,” സുരേഷ് പറഞ്ഞു. എന്നാൽ, കൊച്ചിയിൽ…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിനായി കോപ്പുകൂട്ടുമ്പോൾ അതേ ചുവട് പിടിച്ച് കേരളത്തിലെ ഇടത് സർക്കാറും ക്രിസംഘികളെ ഒരു പ്രത്യേക സമുദായത്തിനെതിരെ ഇളക്കിവിട്ട് അവർക്ക് തീവ്രവാദി പട്ടം ചാർത്തി അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചതിന്റെ തിക്തഫലമാണ് അതിനുള്ള മണ്ണൊരുക്കിയ ഇടത് പ്രസ്ഥാനത്തിലെ മന്ത്രിക്ക് തന്നെ തീവ്രവാദി പട്ടം ലഭിച്ചത്. അധികാര രാഷ്ട്രീയത്തിനായി വംശീയ ഉന്മൂലനം ആയുധമാക്കിയ സംഘ് പരിവാർ ശക്തികളെയും അവരുടെ അജണ്ട നടപ്പിലാക്കുന്ന കപട മതേതരശക്തികൾക്കെതിരെയും ശക്തമായ ഒരു ജനകീയശക്തി രൂപപ്പെട്ട് വരാൻ സഹായകമാവുന്ന ഒരു നാഴിക കല്ലായിരിക്കും വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് പറഞ്ഞു. സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറൽ കൺവീനർ സക്കരിയ കാളാവ്…

ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവം: ഗബ്രിയേൽ ചുണ്ടനും ഷോട്ട് പുളിക്കത്രയും ജേതാവ്

എടത്വാ: 64-ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടനും വെപ്പ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും ജേതാവ് ആയി. രെഞ്ചു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബ് ആണ് ഗെബ്രിയേൽ തുഴഞ്ഞത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ നടുവിലെപറമ്പൻ രണ്ടാം സ്ഥാനവും സുനിൽ കുമാർ പി.ആർ ക്യാപ്റ്റനായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ സമുദ്ര ബോട്ട് ക്ലബ്ബ് കുമരകം തുഴഞ്ഞ സിജോ തെക്കേടം ക്യാപ്റ്റനായ ഷോട്ട് പുളിക്കത്ര ഒന്നാം സ്ഥാനവും മേൽപാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പട്ടേരിപുരയ്ക്കൻ രണ്ടാം സ്ഥാനവും നേടി.വള്ളം കളിക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര കാണികൾക്ക് ആവേശം പകർന്നു. പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു പത്തനംതിട്ട സബ് കളക്ടർ ശ്വേത നഗർകൊടി…

നിയമസഭാ സമ്മേളനത്തിൽ വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതടക്കം ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലും അവതരിപ്പിക്കും

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ വിവിധ ബില്ലുകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാൻസലറുടെ അധികാരം ഗവർണറിൽ നിന്ന് എടുത്തുമാറ്റാൻ ലക്ഷ്യമിട്ടുള്ള ബില്ലുകൾ, വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധന, വിഴിഞ്ഞം തുറമുഖ പ്രതിഷേധം, തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദം എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ പ്രവർത്തനവും അതിലെ നിയമനങ്ങളും സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭരണകക്ഷിയായ എൽഡിഎഫും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം വിളിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തെ സർവ്വകലാശാലകളുടെ തലപ്പത്ത് ഗവർണറെ മാറ്റി പ്രമുഖ അക്കാദമിക് വിദഗ്ധരെ നിയമിക്കുന്നതിനുള്ള ബിൽ ഡിസംബർ 15 ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 20 ലധികം ബില്ലുകളിൽ ഒന്ന് മാത്രമാണ്. അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ വിദേശമദ്യത്തിന്മേലുള്ള കേരള ജിഎസ്ടി നാലുശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള…

കേരളം വ്യവസായികൾക്ക് സാത്താന്റെ നാടാണെന്ന രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. വ്യവസായികളെ സംബന്ധിച്ചിടത്തോളം സാത്താന്റെ നാടായി കേരളം മാറിയെന്നും കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും തരൂർ പറഞ്ഞു. താൻ കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകൾ ഇനി ആവശ്യമില്ലെന്നും യോജിച്ച കോൺഗ്രസാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാടകം സുരേഷിനും തരൂർ മറുപടി നൽകി. തന്റെ സന്ദർശനം കോട്ടയം ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ആരൊക്കെ ആരെ എപ്പോൾ വിളിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പോകാൻ പ്രതിപക്ഷ നേതാവ് തനിക്ക് നിർദേശം നൽകിയതനുസരിച്ചാണ് ജില്ലകളിലെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തെക്കുറിച്ച് അത് ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും തരൂർ വ്യക്തമമാക്കി.