വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു

മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിനായി കോപ്പുകൂട്ടുമ്പോൾ അതേ ചുവട് പിടിച്ച് കേരളത്തിലെ ഇടത് സർക്കാറും ക്രിസംഘികളെ ഒരു പ്രത്യേക സമുദായത്തിനെതിരെ ഇളക്കിവിട്ട് അവർക്ക് തീവ്രവാദി പട്ടം ചാർത്തി അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചതിന്റെ തിക്തഫലമാണ് അതിനുള്ള മണ്ണൊരുക്കിയ ഇടത് പ്രസ്ഥാനത്തിലെ മന്ത്രിക്ക് തന്നെ തീവ്രവാദി പട്ടം ലഭിച്ചത്. അധികാര രാഷ്ട്രീയത്തിനായി വംശീയ ഉന്മൂലനം ആയുധമാക്കിയ സംഘ് പരിവാർ ശക്തികളെയും അവരുടെ അജണ്ട നടപ്പിലാക്കുന്ന കപട മതേതരശക്തികൾക്കെതിരെയും ശക്തമായ ഒരു ജനകീയശക്തി രൂപപ്പെട്ട് വരാൻ സഹായകമാവുന്ന ഒരു നാഴിക കല്ലായിരിക്കും വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് പറഞ്ഞു. സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ജനറൽ കൺവീനർ സക്കരിയ കാളാവ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ.പി, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു. പാർട്ടി പഞ്ചായത്ത് സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും മക്കരപ്പറമ്പ് യൂനിറ്റ് പ്രസിഡന്റ് ഹാഫിസ് സി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News