കൊച്ചി, സെപ്റ്റംബർ 19, 2022: ലോകമെമ്പാടുമുള്ള നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ. ബ്രാൻഡ് മോട്ടോർ സൈക്കിളിംഗിന്റെ ആവേശം ആഘോഷിക്കുന്ന ആഗോള മാർക്വി റൈഡ് – റോയൽ എൻഫീൽഡ് ‘വൺ റൈഡ്’ സെപ്റ്റംബർ 18 ഞായറാഴ്ച സമാപിച്ചു. മോട്ടോർ സൈക്കിളിംഗിനോടും റോയൽ എൻഫീൽഡിനോടും റൈഡർമാർക്കുള്ള അഭിനിവേശം ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ 2011-ൽ അവതരിപ്പിച്ച ‘വൺ റൈഡ്’ ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി ആഘോഷിച്ചു. ‘വൺ റൈഡ്’ 11-ാം പതിപ്പിൽ ഇന്ത്യയിലെ 500 നഗരങ്ങളിൽ നിന്നും 15000-ത്തിലധികം റൈഡർമാർ പങ്കെടുത്തു. റോയൽ എൻഫീൽഡ് പ്രേമികൾ ഒരുമിച്ചു റൈഡ് നടത്തി, സൗഹൃദവും സാഹോദര്യവും ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും സാമൂഹിക മേഖലകളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള മോട്ടോർസൈക്കിൾ പ്രേമികൾ ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോസ്-ലെഡ് റൈഡാണ് ‘വൺ റൈഡ്’. പ്രാദേശിക ആവാസവ്യവസ്ഥ, കമ്മ്യൂണിറ്റിയിലെ വെല്ലുവിളികൾ, പ്രാദേശിക കമ്മ്യൂണിറ്റിയെ വളരാൻ…
Category: KERALA
ഡോ. അനിൽ സുകുമാരന്‍ യുകെ റോയൽ കോളജ് ഓഫ് പാഥോളജിയുടെ ആദരം
തിരുവനന്തപുരം, സെപ്റ്റംബർ 19: തിരുവനന്തപുരം സ്വദേശിയും ആഗോളപ്രശസ്തനായ ദന്ത ഡോക്ടറുമായ ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പാഥോളജി എഫ് ആർ സി പാഥ് ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. പാഥോളജി വിഭാഗത്തിനു മാത്രം നൽകി വന്നിരുന്ന ഈ അംഗീകാരം പെരിയോഡോണ്ടിക്സ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ലഭിക്കുന്നത് ഡോ അനിലിനാണ്. തിരുവനന്തപുരം ഗവ: ദന്തൽ കോളജിൽ നിന്ന് 1984 ൽ ബി.ഡി എസ് ഫസ്റ്റ് റാങ്കും ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറ്റ് പുരസ്ക്കാരവും കരസ്തമാക്കിയ ഡോ അനിൽ, 1989 ൽ എം.ഡി.എസ് ബിരുദം നേടിയശേഷം അധ്യാപന-ഗവേഷണ മേഖലയിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്തി. 1999 – 2002 കാലഘട്ടത്തിൽ ഹോങ്കോംഗ് സർവകശാലയിൽ നിന്നും പി എച്ഛ് ഡി നേടി. ഇന്ത്യയ്ക്ക്…
അട്ടപ്പാടി ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 11 പേരുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി: ആദിവാസി യുവാവ് മധു (27) കൊല്ലപ്പെട്ട കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) പ്രത്യേക കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി തിങ്കളാഴ്ച ശരിവച്ചു. 2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയത്. എന്നാൽ, കേസിലെ പതിനൊന്നാം പ്രതി ഷംസുദ്ദീന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മരക്കാർ, അനീഷ്, ബിജു, പാലക്കാട് കല്ലമല സ്വദേശി സിദ്ദിഖ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഉത്തരവിട്ടത്. കേസിൽ 16 പ്രതികളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിൽ 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ ചുമത്തുന്ന വ്യവസ്ഥകൾ പ്രതികളെ വെറുതെ വിടുന്നത് വിചാരണയെ ഒരു തരത്തിലും പരാജയപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ്. ജാമ്യം അനുവദിച്ച ഉത്തരവിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് വിചാരണക്കോടതിയാണ്. വ്യവസ്ഥകൾ…
ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണ് ഗവർണറുടെ നടപടിയെന്നാണ് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണറുടെ നടപടിയാണ് വിമർശനത്തിന് ആധാരം. ഹിറ്റ്ലറുടെ തത്വശാസ്ത്രവും മുസ്സോളിനിയുടെ സംഘടനാ ശൈലിയും സംയോജിപ്പിച്ചാണ് ആർഎസ്എസ് രൂപീകരിച്ചത്. അതിന്റെ നേതാവിനെ സന്ദർശിക്കാനാണ് ഗവർണർ അവിടെ പോയതെന്നറിയുമ്പോൾ ഗവർണര്‍ എന്തിനാണ് കോലാഹലം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്ര വീക്ഷണമാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ. മതേതരത്വത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെയും നാടായ കേരളത്തിന്റെ ഗവർണർ പദവിയിലിരുന്ന് ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുപോകാൻ ആരു ശ്രമിച്ചാലും…
ഗവർണർ രണ്ടും കല്പിച്ച്; മാധ്യമങ്ങളെ കണ്ട് നിര്‍ണ്ണായക രേഖകള്‍ പുറത്തു വിടുമെന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മാധ്യമങ്ങളെ കാണാനൊരുങ്ങി ഗവർണർ. ചില സുപ്രധാന രേഖകളും ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. അദ്ദേഹം നാളെ (തിങ്കളാഴ്ച) രാവിലെ 11.45ന് രാജ്ഭവനിൽ മാധ്യമങ്ങളെ കാണും. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്ത് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. അങ്ങനെ പറഞ്ഞ സര്‍ക്കാരാണ് ഇപ്പോൾ സർവകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അവിടെ നേരിട്ട സംഭവത്തിന്റെ ചില വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.പരസ്യമായി സംസാരിക്കാതിരിക്കാൻ, തന്നെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് താൻ അവിടെ നേരിട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കരുതെന്ന് മുഖ്യമന്ത്രി…
ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടണം: വെൽഫെയർ പാർട്ടി
“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സാമൂഹിക ക്രമത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടതിൻ്റെ സമയമാണിതെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ചേരിയം യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മങ്കട ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുമൈസ ടീച്ചർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംസാരിച്ചു. ചേരിയം യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ഓണം ബമ്പറിന് പിന്നാലെ ബമ്പറുകളുടെ പൂക്കാലം; സംസ്ഥാന ലോട്ടറി പൂജ ബമ്പറിന്റെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചു
തിരുവനന്തപുരം: ഓണം ബമ്പറിന് പിന്നാലെ സംസ്ഥാന സർക്കാർ പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിച്ചു. പത്തു കോടിയാണ് പൂജാ ബമ്പറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ അഞ്ച് കോടി രൂപയായിരുന്നു പൂജാ ബമ്പര്‍ സമ്മാനത്തുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ധനമന്ത്രി കെ എൻ ബാലഗോപാൽ പൂജ ബമ്പർ മന്ത്രി ആന്റണി രാജുവിന് നല്കി ഉദ്ഘാടനം ചെയ്തു. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ടിജെ 750605 എന്ന നമ്പരിന് ലഭിച്ചു. ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്. ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം…
കടക്കെണിയിലായ ഓട്ടോറിക്ഷാ ഡ്രൈവറെ ഭാഗ്യദേവത കടാക്ഷിച്ചു; സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ അനൂപിന്
തിരുവനന്തപുരം: വിധി എപ്പോഴാണ് മാറിമറിയുന്നതെന്ന് ആർക്കും അറിയില്ല. എന്നാല്‍, ഒരു ഓട്ടോ ഡ്രൈവറുടെ വിധി ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. കടക്കെണിയില്‍ പെട്ട് ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് മലേഷ്യയിൽ പോയി ഷെഫായി ജോലി ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. യാത്രാ ചെലവുകള്‍ക്കും മറ്റും ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടീശ്വരനാക്കിയത്. ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഓട്ടോ ഡ്രൈവറാണ് താനെന്നും ധാരാളം കടങ്ങളും ലോണുകളും ഉണ്ടെന്നും ഇവയെല്ലാം വീട്ടണമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഭാര്യയാണ് ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചത്. ഓണം…
എണ്ണക്കമ്പനികളുടെ നയത്തിനെതിരെ പ്രതിഷേധം; വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്
കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കുന്ന നയങ്ങൾക്കും പരിഷ്കാരങ്ങൾക്കും എതിരെയാണ് പെട്രോളിയം ഡീലർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ അറുന്നൂറ്റി അൻപതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്കായി പ്രതിദിനം നാനൂറ്റി അൻപതോളം ലോഡുകളാണ് നൽകാനുള്ളത്. എന്നാൽ നിലവിൽ ഇരുനൂറ്റമ്പത് ലോഡ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യം കാരണം, പമ്പുകളുടെ മൂന്നിലൊന്ന് ഭാഗികമായോ പൂർണ്ണമായോ അടഞ്ഞുകിടക്കുകയാണ്. സംഭവത്തിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥുമാണ് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ സമരം നടത്താനുള്ള തീരുമാനം അറിയിച്ചത്.
ഗവർണറെ വിരട്ടി കാര്യം സാധിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കില്ലെന്ന ഭീഷണി വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിരട്ടല്‍ പാർട്ടി കമ്മിറ്റികളില്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തനിക്കെതിരെ വധശ്രമം നടന്നുവെന്ന ഗവർണറുടെ പരാതി സർക്കാർ അവഗണിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സ്വജനപക്ഷ പാതം അഴിമതിയെന്ന് നിർവചിച്ച പാർട്ടിയാണ് സിപിഎം. ആ നിലപാടിൽ മാറ്റം വന്നോയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ കുടുംബത്തിലാർക്കും ജോലിക്ക് അപേക്ഷിക്കാൻ പാടില്ല എന്നല്ല പറയുന്നതെന്നും നിയമനങ്ങളിൽ നിയമം അനുവർത്തിച്ചേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു. സ്റ്റാഫിലെ പ്രധാനി കള്ളക്കടത്ത് നടത്തുമ്പോഴും ജീവനക്കാരുടെ നിയമന തർക്കങ്ങളിൽ ഏർപ്പെട്ടപ്പോഴും ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. യോഗ്യതയുള്ള യുവാക്കളുടെ അവകാശങ്ങളെ…
