ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് കേസിന്റെ ക്യാപ്റ്റനായി മാറിയെന്ന് കെപിസിസി മുൻ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ യഥാർത്ഥ പ്രതിയെ ജനങ്ങൾക്ക് മനസ്സിലായെന്നും കൃത്യമായ അന്വേഷണം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിൽ നിന്ന് നേരിട്ട് പൂജപ്പുരയിലേക്ക് മാറേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ പൊലീസ് രാജാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിനെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്റിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യാനുള്ള പ്രതിപക്ഷ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി വിജയന്റെ കാലത്ത് നാട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് കൃത്യമായി അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സത്യം നിഷേധിക്കാനാവില്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ചെന്നിത്തല…
Category: KERALA
ആ അമ്മയുടെ അദ്ധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടായി; മകള്‍ അഞ്ജന ഡോക്ടറായതോടെ അമ്മയ്ക്ക് സായൂജ്യം
തിരുവനന്തപുരം: ആ അമ്മയുടെ കഠിനാധ്വാനത്തിനും വിയർപ്പിനും അർഹതപ്പെട്ട ഫലം മകള്‍ ഡോക്ടറായതോടെ ലഭിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി വിനീത. ഇപ്പോള്‍ വിവരാവകാശ കമ്മീഷനില്‍ ടൈപ്പിസ്റ്റ്/ക്ലാര്‍ക്കായി ജോലി ചെയ്യുന്ന അഞ്ജനയുടെ അമ്മ വിനീത വീട്ടു ജോലികള്‍ ചെയ്താണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ഇളയമകള്‍ക്ക് ഒരു വയസ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ അവര്‍ വീട്ടു ജോലിക്കിടയിലും ഡിസിഎ പഠിച്ച് ഡിറ്റിപി സെൻ്ററുകളിലും ജോലി ചെയ്താണ് വിവരാവകാശ കമ്മീഷനില്‍ ജോലിക്ക് കയറിയത്. തിരുവനന്തപുരം ലോ കോളേജിന് സമീപം ബാർട്ടൺ ഹിൽ കോളനിയിലെ താമസക്കാരിയാണ് അഞ്ജന വേണു. ഇതാദ്യമായാണ് പ്രദേശത്ത് നിന്ന് ഒരാൾ ഡോക്ടറാകുന്നത്. അഞ്ജനയുടെ നേട്ടത്തിൽ കുടുംബത്തോടൊപ്പം നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. പഠനത്തിൽ മിടുക്കിയായ അഞ്ജന പ്ലസ് ടുവിൽ 92 ശതമാനം മാർക്ക് നേടിയിരുന്നു. പ്രവേശന പരീക്ഷ പാസായതോടെ അമ്മയുടെ സ്വപ്നത്തിലേക്ക് ഒരടി കൂടി അടുക്കാൻ അഞ്ജനയ്ക്ക് കഴിഞ്ഞു. സെഞ്ച്വറി…
മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കലാണ് സ്വപ്ന സുരേഷിന്റെ ലക്ഷ്യം; കള്ളക്കഥകള്‍ക്ക് അല്പായുസ്സ് മാത്രം: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, രാഷ്ട്രീയ അസ്ഥിരതയാണ് ഗൂഢാലോചനക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഗൂഢാലോചന സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തൽ പുറത്തുവന്ന അതേ ദിവസം തന്നെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് ഇതിന് തെളിവാണ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കലാപം പടർത്തുകയാണ് ലക്ഷ്യം. കഥയുണ്ടാക്കുന്നവർക്ക് എന്തും പറയാം. ഇത്തരം സംഭവങ്ങൾക്ക് ആയുസ്സ് കുറവാണ്. പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമേയുള്ളൂ. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് വിഷയം വീണ്ടും ഉന്നയിക്കുന്നത്. സ്വപ്ന സുരേഷ് 164 പ്രകാരമുള്ള മൊഴി വെളിപ്പെടുത്തുന്നത് അസാധാരണമായ ഒരു പ്രവൃത്തിയാണ്. സ്വപ്ന നൽകിയ മൊഴിയിൽ വൈരുധ്യമുണ്ട്. ഓരോ…
പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്ലാംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും ഇസ്ലാമോഫോബിയക്കെതിരെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി മക്കരപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് കെ നിസാർ, സി.എച്ച് ഇഹ്സാൻ, സി.എച്ച് അഷ്റഫ്, പി.കെ നിയാസ് തങ്ങൾ, ലബീബ്, അംജദ് നസീഫ്, ശാഫി, സമീദ്, സി.എച്ച് ജഅ്ഫർ എന്നിവർ നേതൃത്വം നൽകി.
എയർപോര്‍ട്ട് സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാർഥികളുടെ വെള്ളിയാഴ്ച ജുമുഅ നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധം: എസ്.ഐ.ഒ
എയർപോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ ഇസ്ലാം മത വിശ്വാസികളുടെ നിർബന്ധ കർമ്മമായ വെള്ളിയാഴ്ചയിലെ ജുമുഅ നിഷേധിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനവും ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷ ഉദാഹരണവുമാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. ഇസ്ലാം മത വിശ്വാസത്തിനും ആചാരങ്ങൾക്കും ചിഹ്നങ്ങൾക്കുമെതിരെ നടക്കുന്ന വംശീയ ആക്രമണത്തിന്റെ തുടർച്ചയായാണ് ഈ ജുമുഅ നിഷേധത്തെയും കാണേണ്ടത്. ഒരു മതത്തോടുള്ള സ്കൂള്‍ മാനേജ്മെന്റിന്റെ പ്രകടമായ വിവേചനമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എസ്. ഐ.ഒ പ്രസ്താവനയിൽ പറയുന്നു. എത്രയും പെട്ടെന്ന് സ്കൂൾ മാനേജ്മെന്റ് മുസ്ലിം വിദ്യാർത്ഥികളുടെ ഭരണഘടനാ അവകാശത്തെ അംഗീകരിച്ച് തെറ്റ് തിരുത്തണമെന്നും, അല്ലാത്തപക്ഷം ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി വൻ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് അൻഫാൽ ജാൻ, സെക്രട്ടറി മുബാരിസ്.യു , ജോയിന്റ് സെക്രട്ടറിമാരായ അസ്ലം…
ബഫര്‍സോണ്‍ – സംരക്ഷണ കവചമൊരുക്കേണ്ടവര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
തൊടുപുഴ: അധികാരത്തിലിരിക്കുമ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബഫര്‍സോണ്‍ പ്രശ്നത്തില്‍ പ്രഹസനസമരങ്ങളിലൂടെ ജനങ്ങളെ വിഢിവേഷം കെട്ടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും 2022 ജൂണ്‍ 3ലെ കോടതിവിധി ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രമിക്കാതെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് മുതലക്കണ്ണീരൊഴുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 12ന് റിവിഷന്‍ പെറ്റീഷന് കൊടുത്തതുകൊണ്ട് ബഫര്‍സോണ്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാവില്ല. എറണാകുളത്ത് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റിയ ദുരനുഭവമായിരിക്കും സുപ്രീം കോടതി വിധിയിലൂടെ ബഫര്‍ സോണ്‍ വിഷയത്തില്‍ വരുംനാളുകളില്‍ മലയോരമേഖലയിലുണ്ടാകുന്നത്. വിധിന്യായത്തിന്റെ 10 മുതലുള്ള പേജുകളിലെ സി മുതല്‍ എഫ് വരെയുള്ള ഖണ്ഡികകളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് ഇടപെടലുകള്‍ നടത്താനുള്ള അവസരം സുപ്രീംകോടതി വളരെ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 3-ാം തീയതി മുതല്‍ നിലനില്‍ക്കുന്ന ഈ വിധിയെ ശാശ്വതമായി മറികടക്കാന്‍…
വരുന്നൂ ആനകള്‍ക്കും ഒരു ആശുപത്രി!!
തിരുവനന്തപുരം: ആനകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി വരുന്നു. കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ കോട്ടൂർ കാപ്പുകാട്ടിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സ്ഥാപിക്കുന്നത്. ആനകളുടെ പുനരധിവാസത്തിനായി കിടത്തി ചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപ്പറേഷൻ തിയേറ്റർ, ഇണചേരൽ സൗകര്യങ്ങൾ, എക്സ്റേ, സ്കാനിംഗ്, പിസിആർ ലാബ് സൗകര്യങ്ങളും ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അടുത്തുനിന്നു കാണാനുള്ള സൗകര്യവും ഈ ആശുപത്രി/ പാർക്കിലുണ്ടാകും. വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ മൂന്ന് സേവനങ്ങളാണ് നിലവിൽ ഉള്ളത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രി ഉടൻ പൂര്‍ണ്ണ സജ്ജമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യഘട്ടത്തിൽ പാർക്കിലെ ആനകൾക്ക് മാത്രമായിരിക്കും ചികിത്സ. നാട്ടാനകളുടെ ചികിത്സയ്ക്കും പിന്നീട് സൗകര്യമൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമേണ, നാടൻ പരിഹാരങ്ങൾ ലഭ്യമാക്കും. 2008ലാണ് അഗസ്ത്യവനത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. നെയ്യാർ ജലാശയത്തിനടുത്തുള്ള വനമേഖലയിൽ…
ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭ്യമല്ല; വലയുന്നത് സാധാരണക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭ്യമല്ലാത്തത് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്നു. അര ലിറ്ററിൽ താഴെയുള്ള കുപ്പി മിക്ക ഔട്ട്ലെറ്റുകളിലും ലഭ്യമല്ല. അതേസമയം, ബിവറേജസ് ഔട്ട്ലെറ്റുകളിൽ ലഭ്യമല്ലാത്ത അതേ ബ്രാൻഡുകൾ ഉയർന്ന വിലയ്ക്ക് ബാറുകളിൽ ലഭ്യമാണ്. ഇതോടെ സാധാരണക്കാര്‍ക്ക് കൂടുതൽ പണം മുടക്കി ഉയർന്ന വിലയ്ക്ക് മദ്യം വാങ്ങേണ്ടി വരുന്നു. ബിവറേജസ് കോർപറേഷന് ബ്രൂവറികൾ നൽകുന്ന ഏഴര ശതമാനം ഡിസ്കൗണ്ട് 21 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഉയർന്ന കാഷ് ഡിസ്കൗണ്ട് തങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ബാർ ലോബിയെ സഹായിക്കാനാണ് ബിവറേജസ് കോർപറേഷൻ്റെ നീക്കമെന്നും ആരോപണമുണ്ട്. അതേസമയം, സ്പിരിറ്റിന് വില കൂടിയതാണ് മദ്യത്തിൻ്റെ ലഭ്യത കുറയാൻ കാരണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചു. 130 രൂപ മുതൽ 190 രൂപ വരെ വിലയുള്ള റം, ബ്രാണ്ടി, വോഡ്ക ക്വാർട്ടേഴ്സ്, 290…
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഒമിക്രോണ്‍ വേരിയന്റ് പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. എറണാകുളത്ത് ഇന്ന് 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കൂടുതൽ. കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് മൂന്ന് മാസത്തെ ഇടവേലയ്ക്ക് ശേഷം കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയത്. ചെവ്വാഴ്ച 2271 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2193 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശം നല്കി. ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് ആരോഗ്യവകുപ്പിന്…
സംസ്ഥാനത്തെ എസ്എസ്എല്‍സി, എച്ച്എസ്സി പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ 15, 20 തിയ്യതികളില്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15-ന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (results.kerala.nic.in) ഫലങ്ങള്‍ പരിശോധിക്കാമെന്ന് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 ആണെന്ന് വകുപ്പ് വിശദീകരിച്ചു. ജൂൺ 20നകം +2 ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി എഡ്യുക്കേഷൻ (എച്ച്എസ്ഇ) പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in-ൽ അവരുടെ ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വിദ്യാഭ്യാസ വകുപ്പ് നൽകിയ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മൊത്തം 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഈ വർഷം മാർച്ച്…
