കുരുണിയൻ & ഉരുണിയൻ കുടുംബ സംഗമം നടത്തി

മക്കരപ്പറമ്പ് : 2022 ഡിസംബറിൽ നടത്താൻ ഉദ്ദേശിക്കുന്ന കുരുണിയൻ & ഉരുണിയൻ കുടുംബ സംഗമത്തിന്റെ മുന്നോടിയായി മക്കരപ്പറമ്പ് മേഘല ഉരുണിയൻ അബ്ദുവിന്റെ (രാമപുരം) വീട്ടിൽ വെച്ച് പ്രാദേശിക കുടുംബ സംഗമം നടത്തി. ഉരുണിയൻ യൂസഫ് ഹാജി വടക്കാങ്ങര, ഉരുണിയൻ അലവി കാളാവ്, കുരുണിയൻ അഹമ്മദ് കുട്ടി എന്ന കുഞ്ഞ മക്കരപ്പറമ്പ്, ബക്കർ ഉരുണിയൻ പരിയാപുരം, ആലി ഉരുണിയൻ വടക്കാങ്ങര, മുഹമ്മദ് ഹനീഫ ഉരുണിയൻ രാമപുരം, ഉരുണിയൻ മുഹമ്മദ് കുട്ടി, ഹംസ ഹാജി പുഴക്കാട്ടിരി, മൊയ്‌ദു ഉരുണിയൻ എന്നിവർ നേതൃത്വം നൽകി. ഉരുണിയൻ അബ്ദുള്ള വടക്കാങ്ങര കുടുബ സംഗമംത്തിന്റെ വിശദാംശങ്ങളെകുറിച്ച് സംസാരിച്ചു. ഹുസൈൻ കുട്ടി, ഖാദർ, സലീം, മുനീർ, അബ്ദു, മുഹമ്മദ് വറ്റലൂർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്നത് നനഞ്ഞ പടക്കം പോലെ; തെരുവിൽ നേരിട്ടാല്‍ വിപരീത ഫലമായിരിക്കും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവർണർക്കെതിരെ നടത്തുന്ന സമരം നനഞ്ഞ പടക്കമാകുമെന്ന് ഉറപ്പാണെന്നും വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ ഗവർണർക്കെതിരെ ഇടതുപക്ഷം സമരം നടത്തുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ‘ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ അത് തിരിച്ചും പ്രതീക്ഷിക്കാം. സുപ്രീം കോടതിക്കെതിരെയാണോ സമരം എന്നുകൂടി വ്യക്തമാക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസുകാരനായി മുദ്രകുത്തിയതെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെല്ലാം ആര്‍എസ്എസാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചുവപ്പിക്കുന്ന എകെജി സെന്ററിൽ നിന്നാണ് എല്ലാ സർക്കാർ നിയമനങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ…

പാനൂരില്‍ യുവതിയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂർ: പാനൂരില്‍ വിഷ്ണുപ്രിയ എന്ന 23 കാരിയെ കൊലപ്പെടുത്തിയ പ്രതി എന്ന് സംശയിക്കുന്ന ശ്യാംജിത്തിനൊപ്പം പോലീസ് തെളിവെടുപ്പ് നടത്തി. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിപ്പിച്ചു വെന്ന ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ അടങ്ങിയ ബാഗ് കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. കുളത്തിൽ ഉപേക്ഷിച്ച ബാഗ് ശ്യാംജിത്ത് തന്നെയാണ് പോലീസിന് എടുത്തുകൊടുത്തത്. കത്തി, ചുറ്റിക, സ്ക്രൂഡ്രൈവർ, മാസ്ക്, തൊപ്പി, കൈയ്യുറ, വാട്ടർ ബോട്ടിൽ, സോക്സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. വിഷ്ണുപ്രിയയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും പിൻമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഇന്നലെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ…

എൽദോസ് കുന്നപ്പിള്ളിയെ ആറു മാസത്തേക്ക് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ച് ആരോപിച്ച പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നും അതിനാലാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു. ആറു മാസമായിരിക്കും നിരീക്ഷണ കാലയളവ്. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഈ കാലയളവിൽ കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ജനപ്രതിനിധിയെന്ന നിലയിൽ പെരുമ്പാവൂർ മണ്ഡലത്തിന്റെ അവകാശവും കോടതിയുടെ ജാമ്യാപേക്ഷയിൽ ലഭിച്ച ആനുകൂല്യങ്ങളും നിലനിർത്താനാണ് നടപടിയെന്ന് കെ സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്‍ദോസ്‌ കുന്നപ്പിള്ളി ഇന്നലെ കെപിസിസി പ്രസിഡന്റിന്‌ നല്‍കിയ വിശദീകരണം പാര്‍ട്ടി നേതൃത്വം പരിശോധിച്ചാണ്‌ നടപടി സ്വീകരിച്ചത്‌. എല്‍ദോസിനെതിരെ നടപടിയ്ക്ക്‌ നേതൃത്വം വൈകിയെന്ന്‌ മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ കൂടി ഭാഗമാണ്‌ സസ്പെന്‍ഷന്‍.

നഗ്ന പൂജയുടെ മറവില്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് തന്നെ കാഴ്ച വെക്കാന്‍ ശ്രമിച്ചതായി യുവതി

കൊല്ലം: ഇലന്തൂര്‍ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യമാകെ ചര്‍ച്ചാവിഷയമായിരിക്കെ, ചടയമംഗലത്ത് സമാന സംഭവത്തിന് ദൃക്സാക്ഷിയായ യുവതി രംഗത്ത്. നഗ്നപൂജയുടെ മറവില്‍ തന്നെ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദി, അയാളുടെ സഹായി എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ പുറത്താക്കിയത് ഇലന്തൂർ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണെന്ന് യുവതി പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ മന്ത്രവാദത്തിന്‌ ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. മറ്റൊരാളുടെ മുമ്പില്‍ നഗ്നയായി നില്‍ക്കാന്‍ വിസമ്മതിച്ചതോടെ ഭര്‍ത്താവ്‌ മര്‍ദ്ദിച്ചു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക്‌ കൊണ്ടുപോയ സമയം അവിടെവച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. മന്ത്രവാദി അബ്ദുള്‍ ജബ്ബാർ, അയാളുടെ സഹായി സിദ്ധിഖ്‌ എന്നിവര്‍ ചടയമംഗലത്തെ വീട്ടിൽവച്ചും മന്ത്രവാദ കേന്ദ്രത്തില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

ഭരണസംവിധാനങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ഭരണസംവിധാനങ്ങള്‍ പരസ്പരം പോരടിച്ചും സങ്കീര്‍ണ്ണതകളും പ്രതിസന്ധികളും സൃഷ്ടിച്ചും ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഉപരിപഠനത്തിനും ഭാവി സുരക്ഷിതയ്ക്കുമായി പുതുതലമുറ കേരളം വിട്ടോടുന്ന ദുര്‍വിധി നേരില്‍ കണ്ടിട്ടും കണ്ണുതുറക്കാത്തവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന ഭരണകൂടവും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ നാളുകളായി തുടരുന്ന പോര്‍വിളികളും വാഗ്വാദങ്ങളും നിയമയുദ്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തെയൊന്നാകെ നിരാശപ്പെടുത്തുന്നു. സംപൂജ്യമായി കാണുന്ന വിദ്യാഭ്യാസപ്രക്രിയയില്‍ നീതിന്യായ കോടതികളുടെ തുടര്‍ച്ചയായ ഇടപെടലുകളിപ്പോള്‍ സജീവമായിരിക്കുന്നത് ഈ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. കെടുകാര്യസ്ഥതയും, ധൂര്‍ത്തും, സ്വജനപക്ഷപാതവും, അനധികൃതനിയമനങ്ങളുമുയര്‍ത്തുന്ന അപചയങ്ങള്‍ കേരളത്തിലെ ഭാവിതലമുറയുടെ വിദ്യാഭ്യാസ പ്രതീക്ഷകളെ തുലാസിലാക്കിയിരിക്കുന്നത് വളരെ ഗൗരവത്തോടെ കണ്ട് തിരുത്തലുകള്‍ക്ക് തയ്യാറാകണം. ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള കേരളത്തിലെ ബൗദ്ധിക യുവത്വത്തിന്റെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കൂട്ടപലായനം വരുംനാളുകളില്‍ സംസ്ഥാനത്ത് സൃഷ്ടിക്കാവുന്ന വിടവും നഷ്ടവും വളരെ…

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു

കാസർകോട്: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ത്രിവത്സര ലോ കോളേജ് നിലവിൽ വരുന്നു. നവംബറിൽ തന്നെ മഞ്ചേശ്വരം ഓഫ് കാമ്പസിൽ എൽഎൽബി കോഴ്സുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം. എൽഎൽഎം കോഴ്സിനു ശേഷം എൽഎൽബി കോഴ്സിനും അംഗീകാരം ലഭിച്ചു. ജില്ലയിലെ നിയമ വിദ്യാർത്ഥികൾ അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ സ്വകാര്യ കോളേജുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സമ്പൂർണ നിയമവിദ്യാഭ്യാസ കേന്ദ്രം എന്ന ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകും പുതിയ കോളേജ്. 2009ൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആയിരിക്കെയാണ് സർവകലാശാലയ്ക്ക് 10 ഏക്കർ അനുവദിച്ചത്. സപ്തഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതേ വർഷം തന്നെ ഇതിന് തറക്കല്ലിട്ടെങ്കിലും നിർമാണം നടന്നില്ല. 2016ൽ പ്രഫ.ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെയാണ് കെട്ടിടത്തിന്റെ നിർമാണം…

പ്രണയ നൈരാശ്യം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂർ: പ്രണയ നൈരാശ്യം യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു. പാനൂരിലാണ് വിഷ്ണുപ്രിയ എന്ന യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ശ്യാംജിത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബ വീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ സ്വന്തം വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന ശ്യാംജിത്ത് വീട്ടില്‍ മറ്റാരും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളും അയൽവാസികളും മരണവീട്ടിലായതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. വസ്ത്രം മാറാൻ വീട്ടിലേക്ക് പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെ മരണം നടന്ന തറവാട്ടിൽ നിന്ന് യുവതിയെ തിരഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും മാരകമായ മുറിവുകളുണ്ട്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ…

അമ്മയെ വെട്ടി പരിക്കേല്പിച്ച മകനെ അറസ്റ്റു ചെയ്തു

കണ്ണൂർ: മയക്കു മരുന്നു വാങ്ങാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ വെട്ടി പരിക്കേല്പിച്ചു. കണ്ണൂര്‍ വടക്കേ പൊയിലൂരിലാണ് സംഭവം നടന്നത്. മയക്കുമരുന്നിന് അടിമയായ നിഖിൽരാജ് എന്ന യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പാനൂർ വടക്ക് പൊയിലൂരിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. മകന്റെ വെട്ടു കൊണ്ട അമ്മയുടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. അമ്മയെ വെട്ടിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു. പോലീസ് എത്തിയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. അക്രമം സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് അമ്മയെ സമീപിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍, പോലീസ് സ്വമേധയാ കേസെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പോലീസ് കേസെടുത്തു.

കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാളെ മറ്റു യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി

കൊല്ലം: ബസ്സില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത യാത്രക്കാരനെ കെ‌എസ്‌ആര്‍‌ടിസി ഡ്രൈവര്‍ കരണത്തടിച്ചു. കൊല്ലം ഏഴുകോണിലാണ് സംഭവം. യാത്രക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ യാത്രക്കാരൻ തട്ടി മാറ്റി പുറത്തേക്ക് ഓടിയതോടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അതിനിടയിലാണ് ഡ്രൈവര്‍ യാത്രക്കാരന്റെ കരണത്തടിച്ചത്. തൊട്ടുപിന്നാലെ നാട്ടുകാരും യാത്രക്കാരനെ കൈയേറ്റം ചെയ്തു. ഏഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. എന്നാല്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ മര്‍ദിക്കാന്‍ നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.