നഗ്ന പൂജയുടെ മറവില്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്ക് തന്നെ കാഴ്ച വെക്കാന്‍ ശ്രമിച്ചതായി യുവതി

കൊല്ലം: ഇലന്തൂര്‍ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യമാകെ ചര്‍ച്ചാവിഷയമായിരിക്കെ, ചടയമംഗലത്ത് സമാന സംഭവത്തിന് ദൃക്സാക്ഷിയായ യുവതി രംഗത്ത്. നഗ്നപൂജയുടെ മറവില്‍ തന്നെ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

ഭർത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദി, അയാളുടെ സഹായി എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ പുറത്താക്കിയത് ഇലന്തൂർ നരബലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണെന്ന് യുവതി പറയുന്നു.

വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ മന്ത്രവാദത്തിന്‌ ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. മറ്റൊരാളുടെ മുമ്പില്‍ നഗ്നയായി നില്‍ക്കാന്‍ വിസമ്മതിച്ചതോടെ ഭര്‍ത്താവ്‌ മര്‍ദ്ദിച്ചു. ഹണിമൂണിനെന്ന പേരില്‍ നാഗൂരിലേക്ക്‌ കൊണ്ടുപോയ സമയം അവിടെവച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.

മന്ത്രവാദി അബ്ദുള്‍ ജബ്ബാർ, അയാളുടെ സഹായി സിദ്ധിഖ്‌ എന്നിവര്‍ ചടയമംഗലത്തെ വീട്ടിൽവച്ചും മന്ത്രവാദ കേന്ദ്രത്തില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News