ഐഎസുമായി ചേർന്ന് അമേരിക്കൻ സ്കൂൾ തകർക്കാൻ പദ്ധതിയിട്ട അനീസ് അൻസാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

മുംബൈ: മുംബൈയിലെ അമേരിക്കൻ സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അനീസ് അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2014ൽ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത കംപ്യൂട്ടർ എഞ്ചിനീയറാണ് അനീസ്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളായിരുന്നു ഇയാളുടെ ലക്ഷ്യം. ഒറ്റപ്പെട്ട ചെന്നായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഭീകര സംഘടനയായ ഐഎസിന്റെ പിന്തുണക്കാരനാണ് അനീസ് എന്ന് പറയുന്നു. വെള്ളിയാഴ്ച (ഒക്‌ടോബർ 21, 2022) യാണ് കോടതി അനീസിനെ ശിക്ഷിച്ചത്.

മഹാരാഷ്ട്രയിൽ സൈബർ ഭീരകര പ്രവര്‍ത്തനത്തിന് ലഭിക്കുന്ന ആദ്യ ശിക്ഷയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുംബൈ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി എ എ ജോഗ്ലേക്കറാണ് ഈ തീരുമാനം പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അൻസാരി ഒരു സ്വകാര്യ കമ്പനിയിൽ അസോസിയേറ്റ് ജിയോഗ്രാഫിക്കിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇത് മുതലെടുത്ത് ഓഫീസിലെ കമ്പ്യൂട്ടറും ഇയാൾ ദുരുപയോഗം ചെയ്തു. അനീസ് അൻസാരി ഓഫീസിൽ നിന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ആക്ഷേപകരവും വർഗീയവുമായ പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

ഉമർ അൽഹാജിയുമായി അനീസ് ഫേസ്ബുക്കിൽ സംസാരിക്കാറുണ്ടെന്ന് 2014 ഒക്‌ടോബർ 18-ന് മഹാരാഷ്ട്ര എ.ടി.എസ്. സുരക്ഷാ ഏജൻസി ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിലും അനീസ് ഐഎസിനെ പിന്തുണച്ചിരുന്നു. അമേരിക്കൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് ഒറ്റയ്ക്ക് പദ്ധതി തയ്യാറാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ബാന്ദ്ര-കുർള കോംപ്ലക്സിലായിരുന്നു സ്കൂൾ.

തെളിവുകൾ ഹാജരാക്കിയതിനാൽ 2014 മുതൽ അനസിന് ജാമ്യം ലഭിച്ചിരുന്നില്ല. അൻസാരിയും ഒമർ അൽഹാജിയുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി കോടതിയില്‍ നല്‍കിയിരുന്നു. ആ സംഭാഷണത്തില്‍, കുട്ടികളെ ആക്രമിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, യു എസ് എംബസികളെയും ലക്ഷ്യമിട്ടിട്ടുണ്ടായിരുന്നു. കുറ്റവാളി കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അനീസ് അൻസാരിയുടെ അഭിഭാഷകൻ ഷെരീഫ് ഷെയ്ഖ് കോടതിയിൽ വാദിച്ചു.

Print Friendly, PDF & Email

Leave a Comment

More News