പ്രണയ നൈരാശ്യം; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂർ: പ്രണയ നൈരാശ്യം യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചു. പാനൂരിലാണ് വിഷ്ണുപ്രിയ എന്ന യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ശ്യാംജിത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബ വീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ സ്വന്തം വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന ശ്യാംജിത്ത് വീട്ടില്‍ മറ്റാരും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്.

കുടുംബാംഗങ്ങളും അയൽവാസികളും മരണവീട്ടിലായതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല. വസ്ത്രം മാറാൻ വീട്ടിലേക്ക് പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെ മരണം നടന്ന തറവാട്ടിൽ നിന്ന് യുവതിയെ തിരഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയില്‍ കണ്ടെത്തിയത്.

കഴുത്തിലും കൈകളിലും മാരകമായ മുറിവുകളുണ്ട്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.

മുഖംമൂടി ധരിച്ച ഒരാളെ കണ്ടതായി സമീപവാസി പൊലീസിന്‌ മൊഴി നല്‍കിയതോടെ പൊലീസ്‌ അന്വേഷണം ഈര്‍ജിതമാക്കുകയായിരുന്നു. സംഭവത്തില്‍ കൂത്തുപറമ്പ്‌ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ഇക്കാര്യം പൊലീസ്‌ സ്ഥിരീകരിച്ചിട്ടില്ല.

വിഷ്ണുപ്രിയയുടെ പിതാവ്‌ വിനോദ്‌ ഖത്തറിലാണ്‌. കുറച്ച്‌ ദിവസം മുമ്പാണ്‌ അവധിക്ക്‌ നാട്ടില്‍ വന്ന ഇദ്ദേഹം ഖത്തറിലേക്ക്‌ തിരികെ പോയത്‌.

Print Friendly, PDF & Email

Leave a Comment

More News