പെൻഷൻ വൈകി; നടുറോഡില്‍ 90-കാരിയുടെ പ്രതിഷേധം

ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് 90-കാരി പ്രതിഷേധവുമായി രംഗത്തെത്തി .

വണ്ടിപ്പെരിയാറിനു സമീപം കറുപ്പുപാലം സ്വദേശിയായ പൊന്നമ്മയാണ് വണ്ടിപ്പെരിയാറിനെയും വള്ളക്കടവിനെയും ബന്ധിപ്പിക്കുന്ന റോഡിനു നടുവിൽ കസേരയിലിരുന്ന് ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ ഒൻപതുവരെ സമരം നടത്തിയത്.

വിവരമറിഞ്ഞ് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതിനെത്തുടര്‍ന്നാണ് പൊന്നമ്മ സമരം അവസാനിപ്പിച്ചത്.

സെപ്തംബർ മുതലുള്ള പെൻഷൻ ലഭിച്ചില്ലെന്ന് ദിവസ വേതന തൊഴിലാളിയായ മകൻ മായനൊപ്പം താമസിക്കുന്ന പൊന്നമ്മ പറഞ്ഞു. പെൻഷനും തൻ്റെ കൂലിയുമാണ് കുടുംബത്തിൻ്റെ ഏക വരുമാനമെന്ന് മായൻ പറഞ്ഞു. പെൻഷൻ വിതരണം വൈകുന്നത് മൂലം അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണെന്നും മായന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News