വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22) ആണ് മരിച്ചത്. ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനില്‍ അനിത ദമ്ബതികളുടെ മകളാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സഹോദരി അര്‍ച്ചന. സുനിത വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരം പട്നയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: റെയില്‍വേ ബാസ്‌ക്കറ്റ്ബോള്‍ താരമായ മലയാളി യുവതിയെ പട്നയിലെ താമസസ്ഥലമായ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപ്പറ്റ കത്തിയണപ്പാംചാലില്‍ ലിതാര (23)യാണു മരിച്ചത്. ജോലി സ്ഥലത്തെ ഫ്ളാറ്റില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച ബന്ധുക്കള്‍ ലിതാരയുടെ പരിശീലകനെതിരേ ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. പരിശീലകന്‍ മോശമായി പെരുമാറാറുണ്ടെന്ന് ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വയുടെ ദിനാപുര്‍ ഡിവിഷനില്‍ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥയാണു ലിതാര. ബിഹാര്‍ പട്നയിലെ ഗാന്ധിനഗര്‍ റോഡ് നമ്പര്‍ ആറിലെ ഫ്ളാറ്റിലാണ് 6 മാസമായി ലിതാരയുടെ താമസം. ലിതാര തിങ്കളാഴ്ച രാത്രി അച്ഛനുമായും സഹോദരി ഭര്‍ത്താവുമായും ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ക്കു ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫ്ളാറ്റുടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്ളാറ്റുടമ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ പോലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.…

ലൈംഗിക പീഡനക്കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിനു പിന്നാലെ നടന്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ്. നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജയ് ബാബു നാട്ടില്‍ തന്നെ ഒളിവിലുണ്ടെന്ന സംശയവുമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെസമീപിച്ചേക്കും.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനിയായ നടിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. നടിയുടെ പേര് വെളിപ്പെടുത്തിയത് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ എറണാകുളഗ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും നിര്‍മ്മാതാവും പിടിയില്‍

കൊച്ചി: ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍. നിര്‍മ്മാതാവ് ടി.എ സിറാജുദ്ദീനും നഗരസഭ ചെയര്‍മാന്‍ എ.എ ഇബ്രഹിംകുട്ടിയുടെ മകന്‍ ഷാബിനുമാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ആന്റ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്‍. സ്വര്‍ണം കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ നകുല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഷബിനെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ന ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. സിറാജുദ്ദീനെ എവിടെ…

ഇരയുടെ പേര് വെളിപ്പെടുത്തിയ വിവാദ വീഡിയോ പിന്‍വലിച്ച് വിജയ് ബാബു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ കൈവശമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്യാന്‍ തയാറാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ ഒരു കേസ് കൂടി വിജയ് ബാബുവിനെതിരേ…

കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പുതിയാപ്പയില്‍ ആറു വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിഗല്ല വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ…

കോട്ടയം തീക്കോയിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന…

ഇന്ധന നികുതി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കില്‍ അവര്‍ക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശത്തില്‍ പ്രതിഷേധമുണ്ട്. ബന്ധപ്പെട്ട വേദികളില്‍ ഇക്കാര്യം അറിയിക്കും. കേന്ദ്ര സെസ് നിരക്ക് അടിക്കടി കൂട്ടികൊണ്ടിരിക്കുന്നു. 2017ല്‍ ഒമ്പതു രൂപയായിരുന്ന സെസ് ഇപ്പോള്‍ 31 രൂപയായി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സെസും നികുതിയും കേന്ദ്രം കുറയ്ക്കണം. മാത്രമല്ല നിയമപരമായി ഇത്രയേറെ സെസ് പിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ധനനികുതിയുടെ പേരില്‍ പിരിക്കുന്ന 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമര്‍ശം ശരിയല്ല. കേരളത്തെ…

ഗുജറാത്ത് മോഡല്‍: പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഇ-ഗവേണന്‍സ് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിത്. സര്‍ക്കാരിനെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നു. കാരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുണ്ടായ വികസനം വളരെ വലുതാണ്. ഇ-ഗവേണന്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാനവികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്നു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് താന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആത്മാര്‍ത്ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിന്റെ വികസനമാതൃകയും കേരളം പഠിക്കണം.…