എടത്വാ: ഓള പരപ്പിലെ പോരാട്ടത്തിനായി തലവടി ചുണ്ടൻ വള്ളം നീരണിയുന്നു. നെഹ്‌റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9ന് നീരണിയും. യുബിസി കൈനകരിയുടെ കൈ കരുത്തിലാണ് തലവടി ഗ്രാമത്തിന്റെ ‘ആറാം തമ്പുരാൻ’ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി കെ.ആർ ഗോപകുമാർ , ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.ശില്പി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണിയൽ ചടങ്ങ് നടക്കുന്നത്. കുറുവിലങ്ങാട്ട് നിന്നും എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ് ഉളികുത്ത് കർമ്മം നടന്നത്. ജലോത്സവ പ്രേമികളും ഓഹരി ഉടമകളുമായ പ്രദേശവാസികളുടെയും പ്രവാസികളുടെയും പങ്കാളിത്തത്തോടെയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിച്ചത്. ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,…
Category: KERALA
ഡോ. ഹാരീസ് ചിറയ്ക്കലിനെതിരെയുള്ള നടപടി പിന്‍വലിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്, സത്യസന്ധമായ ചില വെളിപ്പെടുത്തലുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോരായ്മകളെക്കുറിച്ചും ശസ്ത്രക്രീയാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം സംബന്ധിച്ചും ഡോ. ഹാരീസിന്‍റെ പരാതി പോസിറ്റീവ് ആയി കാണണം, ആ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ശസ്ത്രക്രീയാ ഉപകരണങ്ങള്‍ വാങ്ങാതെ മനപ്പൂര്‍വ്വം താമസിപ്പിച്ചവര്‍ക്കെതിരേ കര്‍ശ്ശന നടപടി സ്വീകരിക്കണം. അതാണ് ഒരു ജനകീയ ഗവണ്മെന്‍റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എം.പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ, രണ്ട് വര്‍ഷം മുന്‍പ് കാണാതായ ശസ്ത്ര കിയാ ഉപകരണത്തിന്‍റെ ഉത്തരവാദിത്തം, വകുപ്പ് മേധാവിയായി ഒരു വര്‍ഷം പോലുമാകാത്ത ഡോ. ഹാരീസിന്‍റെ മേല്‍ ചുമത്താനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കുത്സിത ശ്രമം,…
സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിൽ തിളങ്ങി മെംസ് ഇൻ്റർനാഷണൽ സ്കൂൾ
കുന്ദമംഗലം: കുന്നംകുളത്ത് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റിൽ തിളങ്ങി കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ. വിവിധ ഇനങ്ങളിലായി ഒരു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടിയാണ് മെംസ് വിദ്യാർഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഡിസ്കസ് ത്രോ ഇനത്തിൽ മുഹമ്മദ് അസ്ഹരി സ്വർണ മെഡൽ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടിൽ വെള്ളി മെഡലും നാനൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ മുസമ്മിൽ ഷബീറിന് വെങ്കല മെഡൽ ലഭിച്ചു. വിജയികളായ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതരും മാനേജ്മെൻ്റും ഊഷ്മള സ്വീകരണം നൽകി. ഈ വിജയങ്ങൾ സ്കൂളിന്റെ കായികരംഗത്തെ മികവ് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷ പ്രിയ കേസ്: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി; ചർച്ചകൾ കുടുംബ തലത്തിലാണെന്ന് കേന്ദ്ര സർക്കാർ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കേസിൽ കേന്ദ്ര സർക്കാരും മത-സാമൂഹിക നേതാക്കളും തമ്മിൽ ഭിന്നത തുടരുന്നു. വധശിക്ഷ നിർത്തലാക്കുന്നത് ചർച്ച ചെയ്യാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ ആവശ്യം നിരസിച്ചു. കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഔദ്യോഗിക ചർച്ചകളിൽ ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വധശിക്ഷ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ വിവാദമായി മാറുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വധശിക്ഷ നിർത്തലാക്കണമെന്ന പ്രചാരണത്തിനെതിരെ സുവിശേഷകനായ ഡോ. കെ.എ. പോളും പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം അവകാശവാദങ്ങൾക്ക് കാന്തപുരം മാപ്പ്…
കലാഭവന്‍ നവാസ് അന്തരിച്ചു; ഇന്ന് വൈകീട്ട് ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കം
കൊച്ചി: ഇന്നലെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടന്‍ കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ 8:30 ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് കൊണ്ടുവരും. ബന്ധുക്കൾക്ക് മാത്രം അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ സൗകര്യം ഒരുക്കും. വൈകുന്നേരം 4 മണിക്ക് ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി…
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരള, ഛത്തീസ്ഗഢ് ബിജെപി ഘടകങ്ങൾ തമ്മിൽ ഭിന്നത; നീതി ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ അടുത്തിടെ അറസ്റ്റ് ചെയ്തത് കേരളത്തിലെയും ഛത്തീസ്ഗഡിലെയും പാർട്ടി സംസ്ഥാന ഘടകങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി. ജൂലൈ 25 ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷകളെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 1, 2025) കേരള ബിജെപി മേധാവി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “സംസ്ഥാന സർക്കാർ അവരുടെ ജാമ്യത്തെ എതിർക്കില്ലെന്ന് സമ്മതിച്ചതിനാൽ വരും ദിവസങ്ങളിൽ അവർക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രിസ്ത്യൻ സമൂഹവും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങൾക്കിടയിലും, സഭാ നേതാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള…
അഞ്ചു വയസ്സുള്ള മകളുടെ ജീവൻ രക്ഷിക്കാൻ മാതാവ് സുമനസ്സുകളുടെ സഹായം തേടുന്നു
അനാഥത്വത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ ഹരിഷ്മ. മൂന്ന് വയസ്സുള്ളപ്പോഴാണ് ഹരിഷ്മയെ മാതാവ് ഉപേക്ഷിച്ച് പോയത്. ചില ദിവസങ്ങൾക്കു ശേഷം പിതാവും ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. പത്ര വാർത്ത വായിച്ചറിഞ്ഞ് ഒരു അനാഥാലയ സ്ഥാപന ഉടമ ഹരിഷ്മയുടെ സംരംക്ഷണം ഏറ്റെടുത്തു. പഠനം പൂർത്തിയാക്കിയതിന് ശേഷം വിവാഹിതയായ ഹരിഷ്മയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ജനിച്ച സമയം മുതൽ പലവിധ രോഗങ്ങൾ കുഞ്ഞിനെ അലട്ടികൊണ്ടിരിക്കുന്നു. പഠനത്തിൽ മിടുക്കിയായ വേദത്രയക്ക് 5 വയസ് ഉണ്ടെങ്കിലും 11 കിലോ മാത്രമാണ് ശരീരഭാരം. കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് വേദത്രയയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ജീവൻ അപകടാവസ്ഥയിലായി. ഇപ്പോൾ വൻകുടലും ചെറുകുടലും പിണഞ്ഞു പോകുന്ന അവസ്ഥയിലായതിനാൽ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാകണം. വാടക വീട്ടിൽ കഴിയുന്ന ഹരിഷ്മ ഇപ്പോൾ തൊഴിൽരഹിതയാണ്. തുച്ഛമായ വരുമാനത്തിൽ നിന്നും മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ഇതിനോടകം ചിലവായിക്കഴിഞ്ഞു. ഇനിയും…
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനായി അദാനി ട്രിവാൻഡ്രം റോയൽസ് തയ്യാറെടുക്കുന്നു; കിരീടം ലക്ഷ്യമിട്ട് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കിരീടം നേടാൻ ലക്ഷ്യമിടുന്ന അദാനി ട്രിവാൻഡ്രം റോയൽസ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ ടീം ഉടമയും പ്രോ വിഷൻ സ്പോർട്സ് മാനേജ്മെന്റ് ഡയറക്ടറുമായ ജോസ് പട്ടാര ടീമിനെ ഫ്ലാഗ് ഓഫ് ചെയ്തു. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജോസ് പട്ടാര പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാർക്കും യുവാക്കൾക്കും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായി മാറാനുള്ള മികച്ച വേദിയാണിതെന്ന് ടീം ഡയറക്ടർ റിയാസ് ആദം കൂട്ടിച്ചേർത്തു. ഈ വർഷം കെസിഎൽ കിരീടം നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ പരിശീലനം ടീമിന്റെ ഐക്യം വർദ്ധിപ്പിക്കാനും തന്ത്രങ്ങൾ മെനയാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മഴക്കാലം കണക്കിലെടുത്ത്, യാതൊരു തടസ്സവുമില്ലാതെ പരിശീലനം നടത്താൻ…
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രം ‘ഉള്ളൊഴുക്ക്’; മികച്ച സഹനടി ഉര്‍വ്വശി, സഹനടന്‍ വിജയരാഘവന്‍
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമാ താരങ്ങളായ വിജയരാഘവനും ഉർവ്വശിക്കും മികച്ച സഹനടന്‍/സഹനടി അവാര്‍ഡിന് അര്‍ഹരായി. പൂക്കളം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കളം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളിക്ക് മികച്ച എഡിറ്റർ അവാര്‍ഡ് ലഭിച്ചു. നോൺ-ഫീച്ചർ വിഭാഗത്തിലും മലയാളത്തിന് അവാർഡ് ലഭിച്ചു. നെക്കൽ – ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ എന്ന ചിത്രത്തിലൂടെ എം.കെ. രാംദാസ് അവാർഡ് നേടി. നെക്കൽ – ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. വിവാദമായ ‘ദി കേരള…
ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആർ കേളു
കുന്ദമംഗലം: ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താൻ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആർ കേളു. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻ്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസ്സക്കോയ, ഉനൈസ് മുഹമ്മദ്, ഫിറോസ് ബാബു കെ.എം, ബശീർ മാസ്റ്റർ, ഡോ. മുഹമ്മദ് യാസീൻ, അനീസ് ജി സംസാരിച്ചു.
