ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്തീയ സംഗമവും സംഗീത ശുശ്രൂഷയും നടന്നു

നിരണം: ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്തീയ സംഗമം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്നു. രക്ഷാധികാരി വെരി. റവ. സഖറിയ പനയ്ക്കമറ്റം കോർ എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ ഡോ. മാത്യൂ തോമസ് മുഖ്യ പ്രഭാഷണം നടത്തി. റവ. ലിജു രാജു താമരക്കുടിയുടെ നേതൃത്വത്തിൽ ഗായക സംഘം സംഗീത ശുശ്രൂഷ നിർവഹിച്ചു. സാബു ആലംഞ്ചേരിൽ മധ്യസ്ഥത പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന മനുഷ്യാവകാശ നിഷേധങ്ങളെ അപലപിച്ച് കൊണ്ടുള്ള പ്രമേയം റെജി വർഗ്ഗീസ് തർക്കോലിൽ അവതരിപ്പിച്ചു. റവ. ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഡോ. ജോൺസൺ വി ഇടിക്കുള, അച്ചാമ്മ മത്തായി, വർഗ്ഗീസ് എം അലക്സ്, ജോർജ് കുര്യൻ, കുര്യൻ സഖറിയ, ഡീക്കന്‍ ഷാൽബിൻ മർക്കോസ് എന്നിവർ നേതൃത്വം നല്‍കി.

നൂതന സങ്കേതങ്ങൾ, നൈപുണ്യ വികസനം; ഗവേഷണ മികവ് ത്വരിതപ്പെടുത്താനായി യു എസ് ടി – ബിറ്റ്‌സ് പിലാനി ധാരണ

● ഗവേഷണ വികസനം, പ്രോട്ടോടൈപ്പിംഗ്, ഉൽപ്പന്ന നവീകരണം, വിദ്യാർത്ഥി നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രം സഹായിക്കും ● അവസാന, പ്രീ-ഫൈനൽ വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു തിരുവനന്തപുരം, 2025 ജൂലായ് 30: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി., ഇന്ത്യയിലെ മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസുമായി (ബിറ്റ്‌സ് പിലാനി) അക്കാദമിക – വ്യാവസായിക സഹകരണം ഉറപ്പിക്കുവാനായി ധാരണാപത്രം ഒപ്പുവച്ചു. യു.എസ്.ടി.യുടെ തിരുവനന്തപുരം കാമ്പസിൽ വച്ച് കൈമാറ്റം ചെയ്ത ധാരണാപത്രം പ്രകാരം, നൂതനാശയങ്ങൾ, കഴിവുകൾ പരിപോഷിപ്പിക്കൽ, സംയുക്ത ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം അക്കാദമിക മേഖലയിലെയും വ്യവസായ മേഖലയിലെയും ഇന്നത്തെ ആവശ്യപ്രകാരമുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നതിനുമായുള്ള ബഹുമുഖ പങ്കാളിത്തമാണ് വിഭാവനം ചെയ്യുന്നത്. ഫോട്ടോണിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിഎൽഎസ്ഐ, ഹ്യൂമനോയിഡ് റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡ്‌ടെക് തുടങ്ങിയ…

ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകം: കാന്തപുരം

ബീഹാറിലെയും അസമിലെയും സ്ഥിതി ജനാധിപത്യ-മതേതര സ്വഭാവത്തെ അപകടപ്പെടുത്തുന്നു. കോഴിക്കോട്: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വിധത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താൻ ഇവ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെല്ലാം- ഗ്രാൻഡ് മുഫ്തി പ്രസ്താവനയിൽ പറഞ്ഞു. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും…

തായ്‌ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത; അൻവർ ഇബ്റാഹീമിന്റെ ഇടപെടൽ മാനവിക മാതൃക: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: തായ്‌ലാൻഡ്-കംബോഡിയ അതിർത്തിയിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർന്നു വന്നിരുന്ന സായുധ സംഘർഷം അവസാനിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച മലേഷ്യൻ പ്രധാനമന്ത്രിയും ആസിയാൻ അധ്യക്ഷനുമായ അൻവർ ഇബ്റാഹീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അതിർത്തി രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം സാധ്യമാക്കാനും സജീവമായ പങ്കുവഹിച്ച അൻവർ ഇബ്‌റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകയാണെന്ന് ഗ്രാൻഡ് മുഫ്തി സന്ദേശത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി അതിർത്തിത്തർക്കം നിലനിൽക്കുന്ന തായ്‌ലാൻഡും കമ്പോഡിയയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധ-നയതന്ത്ര സംഘർഷം പുറപ്പെട്ടത്. ഇരുഭാഗത്തുമായി 36 പേർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം പേർ അതിർത്തികളിൽ നിന്ന് പലായനം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് മലേഷ്യൻ ഭരണ തലസ്ഥാനമായ പുത്രജയയിൽ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന്റെ മധ്യസ്ഥതയിൽ തായ്‌ലാൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചായ്ചായും കമ്പോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തമ്മിൽ…

ഭര്‍തൃപീഡനം: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ 23 വയസ്സുള്ള ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്ത ഫസീല (23) അമ്മയ്ക്ക് അയച്ച അവസാന സന്ദേശം പുറത്തുവന്നു. ഇരിങ്ങാലക്കുട പോലീസ് ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഫസീല അമ്മയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിൽ ഭര്‍ത്താവ് വയറ്റിൽ ചവിട്ടുകയും നിരന്തരം മർദിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഫസീലയുടെ സന്ദേശത്തിൽ, അമ്മായിയമ്മ തന്നെ പീഡിപ്പിക്കാറുണ്ടെന്നും അവർ തന്നെ കൊല്ലുമെന്ന് പറഞ്ഞതായും പറയുന്നു. നൗഫലിന്റെയും ഫസീലയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും ഒമ്പത് മാസവും മാത്രമേ ആയിട്ടുള്ളൂ. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. അമ്മയ്ക്ക് സന്ദേശം ലഭിച്ചപ്പോഴാണ് ഫസീലയുടെ കുടുംബം രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞത്. കൊടുങ്ങല്ലൂർ കോട്ടപ്പറമ്പിൽ അബ്ദുൾ റഷീദിൻ്റെയും സക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഒമ്പത് മാസം പ്രായമുള്ള മുഹമ്മദ് സെയ്യാൻ ഇവരുടെ…

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഡിസംബർ 31 ന് മുമ്പ് പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ വിവിധ വിഷയങ്ങൾക്ക് മറുപടി നൽകി. ദുരന്തബാധിതർക്ക് നൽകേണ്ട സഹായത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ഇതുവരെ പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വീട് വികസന പ്രക്രിയയിൽ കൂടുതൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, പുതുവർഷം ആരംഭിക്കുമ്പോൾ താമസക്കാർക്ക് പുതിയ വീടുകളിലേക്ക് താമസം മാറാൻ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഡിസംബർ 31 ന് മുമ്പ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് മന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാണ്. സർക്കാർ പദ്ധതികൾ ആത്മാർത്ഥതയോടെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും…

തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം മട്ടമേൽ അജയകുമാർ അന്തരിച്ചു

എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പരേതരായ പികെ ദിവാകരന്റെയും നളിനിയുടെയും മകൻ മട്ടമേൽ അജയകുമാർ (70) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 1.30ന് അമേരിക്കയിൽ നടക്കും. കഴിഞ്ഞ മാർച്ച് മാസത്തിൽ നാട്ടിലെത്തിയിരുന്നു. ഒരു പ്രവാസി എന്ന നിലയിൽ നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങള്‍ക്ക് ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചിരുന്നു. തലവടി പുന്നശ്ശേരിൽ കുടുംബാംഗം രേണുക അജയകുമാറാണ് ഭാര്യ. ആര്യ അജയകുമാർ, അഖിൽ അജയകുമാർ എന്നിവർ മക്കളും, പൊന്നമ്മ, ശ്രീദേവി, തങ്കമണി, പരേതനായ സജീവ് എന്നിവർ സഹോദരങ്ങളുമാണ്. മുൻ അംഗം മട്ടമേൽ അജയകുമാറിന്റെ വിയോഗത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായരുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി അനുശോചിച്ചു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം: റജീന വളാഞ്ചേരി

മലപ്പുറം: സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിർണായക സാന്നിധ്യമായ അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, പാചക, ഗാർഹിക തൊഴിലാളികൾ, വിതരണക്കാർ തുടങ്ങി അസംഘടിതരായ തൊഴിൽ മേഖലകളിൽ സുരക്ഷയോ മറ്റ് അവകാശങ്ങളോ ലഭിക്കുന്നില്ലെന്നും പലവിധത്തിലുള്ള ചൂഷണങ്ങൾക്കും ഇവർ ഇരയാവുകയും അവരുടെ ആവശ്യങ്ങളും പരാതികളും പോരാട്ടങ്ങളും പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുകയാണെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി. വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘തൊഴിലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു’ എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ വൈസ് പ്രസിഡൻറ് ഹസീന വഹാബ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡൻറ് ജലീൽ കോഡൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാജിത പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 22…

ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കുക : വെൽഫെയർ പാർട്ടി

ആലുവ: ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തിയും ഭയപ്പെടുത്തിയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ അന്യായമായി ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ബസ് സ്റ്റാൻഡിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും വഴങ്ങാത്തവരെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി തടവിലിടുകയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തുകയും റെയിൽവേ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തത് അത്യന്തം ഹീനവും ഭരണഘടന അനുവദിച്ചിട്ടുള്ള മതപരമായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ഷെഫ്രിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ട്…

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം: യു ഡി എഫ് – എല്‍ ഡി എഫ് പ്രതിനിധികള്‍ ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരുമായി ചർച്ച നടത്താൻ ഇന്ന് (ചൊവ്വാഴ്ച) കേരളത്തിലെ എൽഡിഎഫ് – യുഡിഎഫ് പ്രത്യേക ഉന്നതതല രാഷ്ട്രീയ പ്രതിനിധികളെ ഛത്തീസ്ഗഡിലേക്ക് അയച്ചു. ആദിവാസി സമുദായാംഗം ഉൾപ്പെടെ മൂന്ന് സ്ത്രീകളെ മതപരിവർത്തനത്തിനായി ആഗ്രയിലേക്ക് കൊണ്ടുപോയി എന്ന് ആരോപിച്ചാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) ക്രമത്തിലെ സഹോദരിമാരായ പ്രീത മേരിയെയും വന്ദന ഫ്രാൻസിസിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ വെച്ച് ആക്രമിക്കുകയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ (എഐഡിഡബ്ല്യുഎ) സ്ഥാപകരിലൊരാളുമായ ബൃന്ദ കാരാട്ട് എൽഡിഎഫ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് സിപി‌ഐ (എം) എം‌പി ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.…