കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. പെട്രോള്‍ ഒഴിച്ച് കിടപ്പുമുറിയില്‍ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ബഹളം വച്ച് നാട്ടുകാര്‍ ഓടികൂടിയതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റുു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ മുന്‍പും ശല്യപ്പെടുത്തിയതായി പരാതിയുണ്ട്.
Category: KERALA
ജനം ടി.വി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള അന്തരിച്ചു
തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ ജികെ പിള്ള ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1973-ല്‍ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു. വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, ഇപ്പോള്‍ വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ് . ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബാംഗ്ലൂര്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു. യുഎസ്…
വടക്കുന്നാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും പ്രവാസിഭക്തന്റെ കാണിക്ക
തൃശ്ശൂര്‍: പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്. രണ്ട് ആനകള്‍ക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പങ്കെടുത്തു.
പ്രശസ്ത നർത്തകി മന്‍സിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്ത പരിപാടി നടത്താൻ അനുമതി നിഷേധിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഹിന്ദു ആണെന്ന് പറഞ്ഞ് മുസ്ലിം യുവതിയായ നർത്തകിക്ക് തിങ്കളാഴ്ച അനുമതി നിഷേധിച്ചു. ഭരതനാട്യം നർത്തകിയും ശാസ്ത്രീയ നൃത്തത്തിൽ പിഎച്ച്‌ഡി ഗവേഷകയുമായ നർത്തകി മൻസിയയെയാണ് പ്രോഗ്രാം നോട്ടീസിൽ തന്റെ പേര് അച്ചടിച്ചിട്ടും ക്ഷേത്രം അധികൃതർ നൃത്തം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത്. അഹിന്ദുവിന് അകത്ത് പ്രവേശിക്കാൻ ക്ഷേത്ര പാരമ്പര്യം അനുവദിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 15 മുതൽ 25 വരെ ക്ഷേത്രം സംഘടിപ്പിക്കുന്ന 10 ദിവസത്തെ നാഷണൽ ഫെസ്റ്റിവൽ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ പരിപാടിയില്‍ മുസ്ലീം യുവതിയായ മൻസിയ നൃത്തം അവതരിപ്പിക്കേണ്ടതായിരുന്നു. ഫെസ്റ്റിൽ 800 ഓളം കലാകാരന്മാരാണ് ഈ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. “സംഘാടകർ എന്നെ ഫോണിൽ വിളിച്ച് എനിക്ക് പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നാണ് അവർ പറഞ്ഞത്. ദേശീയ…
പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ അനുസരണം അടിച്ചുപഠിപ്പിച്ചു; സെക്രട്ടറി രാജിവച്ചു
പാലക്കാട്: പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം. അനുസരണം പഠിപ്പിക്കാനാണ് കുട്ടികളെ അടിച്ചത്. ആരോപണം നേരിടുന്ന ശിശുസംരക്ഷണ കേന്ദ്രം െസക്രട്ടറി രാജിവച്ചു. കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നോര്‍ത്ത് പോലീസ് അന്വേഷണം നടത്തും. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സെക്രട്ടറി രാജിവച്ചു. നേരത്തെ നടന്ന മര്‍ദ്ദനമാണെന്നും ഇപ്പോള്‍ ചിത്രം പ്രചരിക്കുന്നത് ജീവനക്കാര്‍ക്കിടയിലെ ശീതസമരമാണെന്നും പോലീസ് സംശയിക്കുന്നു. ഒരു വര്‍ഷമായി മര്‍ദ്ദനം നടക്കുന്നുണ്ടെന്നാണ് സൂചന. വിജയന്‍ സാര്‍ തങ്ങളെ അടിച്ചുവെന്ന് കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. അനുസരിക്കാത്തതിനും രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ കരഞ്ഞതിനുമാണ് അടിക്കുന്നത്. സ്‌കെയിലും വടിയും ഉപയോഗിച്ചാണ് അടിക്കുന്നതെന്നും കുട്ടികള്‍ പറയുന്നുണ്ട്.
കോടതി ഉത്തരവും പാഴായി; സെക്രട്ടേറിയറ്റില്‍ ഹാജരായത് 176 ജീവനക്കാര്‍
തിരുവനന്തപുരം: ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റില്‍ കാര്യമായ ഹാജരുണ്ടായില്ല. 176 പേരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലെ ചീഫ് സെക്രട്ടറിയടക്കം 32 പേരാണ് ഹാജരായിരുന്നത്. 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പരിമിതമായ എണ്ണം ജീവനക്കാരാണ് എത്തിയത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ആലപ്പുഴ, കോഴിക്കോട് കലക്ടറേറ്റ്, നെയ്യാറ്റിന്‍കര സിവില്‍ സ്‌റ്റേഷന്‍ എന്നിവിടളിലേക്ക് എത്തിയ ജീവനക്കാരെ തടഞ്ഞു. എന്തുനടപടിയുണ്ടായാലും ഇന്ന് ജോലിക്ക് കയറില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. കാല്ലം ഹൈസ്‌കൂള്‍ ജംഗഷ്‌നില്‍ കെ.എസ്.ആര്‍.ടി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ബസില്‍ കൊടിയും സ്ഥാപിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷകള്‍ തടയുന്ന സമരാനുകൂലികള്‍ നേതാക്കള്‍ക്ക് സഞ്ചരിക്കാനുള്ള ഓട്ടോകള്‍ മാത്രം കടത്തിവിട്ടു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വാഹനങ്ങളില്‍ നിന്ന് ഇറക്കിവിടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന്…
പണിമുടക്ക്: നാടുമുഴുകന്‍ കട അടപ്പിച്ചു; സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ജോലിക്ക് തടസ്സമില്ല
തൃശൂര്‍: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ശക്തമായിരിക്കേ് ഇന്നു തുറക്കാന്‍ ശ്രമിച്ച മുഴുവന്‍ കടകളും സമരാനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ സി.പി.എം ഭരണസമിതി ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ജോലിക്ക് കയറി. ജീവനക്കാരെ അകത്താക്കി ബാങ്കിന്റെ ഷട്ടര്‍ അടച്ചു പുറത്തുനിന്ന് സെക്യുരിറ്റി പൂട്ടി. അകത്തിരുന്ന് ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ കണ്ണന്‍ ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. സംസ്ഥാന വ്യാപകമായി വഴി തടയലും കടകള്‍ അടപ്പിക്കുകയും ചെയ്യുമ്പോഴാണ് സി.പി.എം ഭരണസമിതിയുള്ള ബാങ്കില്‍ ജോലി നടക്കുന്നത്. ബാങ്കിലെ കമ്പ്യൂട്ടര്‍ നന്നാക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെഡറല്‍ ബാങ്കും സ്‌റ്റേറ്റ് ബാങ്കും ഇന്നലെ പ്രവര്‍ത്തിച്ചിരുന്നല്ലോ എന്നാണ് ഇവരുടെ വിശദീകരണം.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി : “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചരണാർഥം കൂട്ടിലങ്ങാടിയിൽ മക്കരപ്പറമ്പ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ നിസാർ, ഏരിയ സെക്രട്ടറി സി.എച്ച് ഇഹ്സാൻ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, ശാഫി, സിഎച്ച് റാസി എന്നിവർ സംസാരിച്ചു. കീരംകുണ്ടിൽ നിന്നാരംഭിച്ച യുവജനറാലിക്ക് എം.കെ അബ്ദുല്ലത്തീഫ്, സി.എച്ച് ജാഫർ, അഷ്റഫ് സി.എച്ച്, യഹ് യ എന്നിവർ നേതൃത്വം നൽകി.
റമദാൻ പ്രഭാഷണം ചൊവ്വാഴ്ച
പുലാപ്പറ്റ: ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച റമദാൻ പ്രഭാഷണം എ.എൽ.പി സ്ക്കൂളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ, ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തും.
കോഴിക്കോട്ട് പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍
കോഴിക്കോട്: അവശ്യ സര്‍വീസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
