കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടരത്തിയ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന് വിനായകന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്റെ ക്ഷമാപണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല് [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന് . ‘ മീടു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില് താന്‍ അത് വീണ്ടും ചെയ്യും. എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം…
Category: KERALA
സമാധാനത്തിന്റെ ദീപവുമായി BSMM നിര്‍മ്മലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
തണ്ണീര്‍മുക്കം : റഷ്യ – യുക്രെയിന് യുദ്ധം വേഗത്തില്‍ അവസാനിക്കാനും , സമാധാനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും രാഷ്ട്ര തലവന്‍ മാര്‍ക്ക് കഴിയട്ടെ എന്ന സന്ദേശവുമായി തണ്ണീര്‍മുക്കം ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദീപം തെളിച്ച് ലോക സമാധാനത്തിന്റെ പ്രാര്‍ത്ഥന റവ. സ. എയ്ഞ്ചല്‍ റോസ് ചൊല്ലിക്കൊടുത്തു. ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്കൂള്‍ മെറിറ്റ് ദിനത്തോടുനുബന്ധിച്ച് ഇന്നലെ (25/3/2022 ) നടന്ന് വര്‍ഷിക പരിപാടിയില്‍ യുക്രെയിന് യുദ്ധഭൂമിയില്‍ ആഘോഷങ്ങള്‍ ഒന്നിലും പങ്കെടുക്കാന്‍ കഴിയാതിരിക്കുന്ന സ്കൂള്‍ കുട്ടികളെ അനുസ്മരിച്ചു കൊണ്ടാണ് നിര്‍മ്മല സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ ആഘോഷപരിപാടികള്‍ക്കിടയില്‍ സ്കൂള്‍ മാനേജര്‍ ഫാ.സുരേഷ് മല്പാന് പകര്‍ന്ന് നല്കിയ ദീപം തെളിച്ചു കൊണ്ട് ലോക സമാധാന പ്രാര്‍ത്ഥന നടത്തിയത് മെറിറ്റ് ദിന ചടങ്ങ് കോമഡി സൂപ്പര്‍ നൈറ്റ് താരം അനുപ് പാല ഉത്ഘാടനം ചെയ്യതു. ഫാ.സുരേഷ് മല്പാന് അദ്ധ്യക്ഷത വഹിച്ചു.…
അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒന്നിച്ചു നടക്കാനാകാത്ത അവസ്ഥ നിര്‍ഭാഗ്യകരം: ഹൈക്കോടതി
കൊച്ചി: അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒരുമിച്ചു നടന്നു പോകാനാവാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി. മകളുമായി നടന്നു പോകുന്നതിനിടെ മകളോട് മോശമായി സംസാരിച്ചതു ചോദ്യം അച്ഛനെ ഹെല്‍മറ്റ് ഉപയോഗിച്ചു മര്‍ദിച്ച പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ പരാമര്‍ശം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി പാപ്പനംകോട് സ്വദേശി വി. ഷാജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുധം കൊണ്ട് താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്ന തരത്തിലുള്ള പരുക്കുകള്‍ അവര്‍ക്കുണ്ടായിട്ടില്ലെന്നും ഷാജിമോന്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത് നിയമപരമായി നിലനില്‍ക്കില്ല എന്നും ഇയാള്‍ വാദിച്ചു. എന്നാല്‍, ഹര്ജിക്കാരന് മറ്റു പ്രതികളുമായി ചേര്‍ന്ന് പിതാവിനെയും 14 വയസുകാരിയായ മകളെയും ചേര്‍ത്ത് ലൈംഗിക ചുവയുള്ള വാക്കുകളാല്‍ ആക്ഷേപിച്ചെന്ന് പ്രോസിക്യുഷന് ബോധിപ്പിച്ചു. പ്രോസിക്യുഷന് വാദം അംഗീകരിച്ച കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന്…
കോട്ടയത്ത് വീണ്ടും കല്ലിടല്‍, സംഘര്‍ഷം, പിഴുതെടുക്കല്; വാഹനത്തില്‍ തിരിച്ചിട്ടു
കോട്ടയം: കോട്ടയത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചു. രാവിലെ എട്ടരയോടെ പോലീസ് അകമ്പടിയോടെയാണ് വന്‍ സംഘം നട്ടാശേരി പാറമ്പുഴ മേഖലകളില്‍ കല്ലിടാനെത്തിയത്. നട്ടാശേരിയില്‍ 12 കല്ലുകള്‍ രാവിലെ സ്ഥാപിച്ചു. ഇത്രയും രാവിലെ അധികൃതര്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. കല്ലിടല്‍ തുടങ്ങിയ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടിയെ നേരിട്ടും നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. കല്ലുകൊണ്ടുവന്ന വാഹനത്തില്‍തന്നെ അവ തിരിച്ചിട്ടു. വാഹനവുമായി മടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിഴുതെടുത്ത കല്ലുകള്‍ മുഴുവന്‍ വാഹനത്തില്‍ കയറ്റി തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം.
അനിശ്ചിത കാല ബസ് സമരം; സർക്കാർ അടിയന്തിരമായി ഇടപെടുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട്: ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബസ് മുതലാളിമാർ നടത്തുന്ന അനിശ്ചിത കാല ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ആർ. ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിവിധ ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ആരംഭിച്ചിരിക്കെ ബസ് മുതലാളിമാർ പ്രഖ്യാപിച്ച സമരം വിദ്യാർത്ഥി ദ്രോഹമാണ്. നിരവധി വിദ്യാർത്ഥികളാണ് കൃത്യ സമയത്ത് പരീക്ഷക്ക് എത്താൻ കഴിയാതെ ബുദ്ദിമുട്ടുന്നത്.പരീക്ഷ കാലത്തെ വിദ്യാർത്ഥി ദ്രോഹം ഒരു നിലക്കും അനുവദിക്കില്ല. ഇത്തരം വലിയ വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുമ്പോഴും സർക്കാറിന്റെ മൗനം പ്രതിഷേധാർഹമാണ്. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ,…
സില്‍വര്‍ ലൈനില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തിരുത്തലിന് തയ്യാറാകണം: സി.പി.ഐ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ പരോക്ഷമായി പിന്തുണച്ച് സിപിഐ രംഗത്ത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. കെ റെയില്‍ കല്ലിടലിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് സിപിഐ നിലപാട് എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാട്ടുന്നത്. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വരും. സമാധാനപരമായ അന്തരീക്ഷത്തിലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
അവധിയും പണിമുടക്കും; സംസ്ഥാനത്ത് നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്. ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.
കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി
തിരുവനന്തപുരം: കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ്(കെവിഎച്ച്എസ്) ആണ് സര്‍വെ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന സമയം ഏപ്രില്‍ ആദ്യ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രതിഷേധം മൂലം സര്‍വെ മുടങ്ങുന്നതായി ഏജന്‍സി അതാത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. സര്‍വെയ്ക്കായി കളക്ടര്‍മാരോട് കൂടുതല്‍ സമയം ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെവിഎച്ച്എസ് സര്‍വെ നടത്തുന്നത്
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ കാര്‍ റേസിംഗ്; മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്കൂള്‍ മൈതാനത്ത്…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: തലസ്ഥാന നമഗരിയില്‍ സിനിമയുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരന് ടി. പത്മനാഭന് വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര പുരസ്കാരങ്ങളും സഹകരണ മന്ത്രി വി.എന്‍. വാസവന് മാധ്യമ അവാര്‍ഡുകളും സമ്മാനിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്മാന് പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
