നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. സിനിമാരംഗത്ത് ഉള്ളവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കി. നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ആറു മാസത്തെ സമയം വിചാരണ കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടരന്വേഷണം തടയണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സാവകാശം തേടിയിരുന്നു.

യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു. ”യുക്രൈയിനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍…

വനിതാ നേതാക്കളോട് പുരുഷ നേതാക്കള്‍ മോശമായി പെരുമാറുന്നു, പരാതി പറഞ്ഞിട്ടും രക്ഷയില്ല: പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

കൊച്ചി: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി മന്ത്രി ആര്‍. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കള്‍ക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  പാലായില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര് പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും…

മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം

കൊച്ചി: ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ‘മാര്‍ത്തോമാ ശ്ലീഹ പ്രഘോഷിച്ച സുവിശേഷത്തിന്റെ സ്വാധീനം ഭാരത സംസ്‌കാരത്തില്‍’ എന്നതാണ് വിഷയം. മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടക്കും. മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ദേശഭ-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എ-4 പേപ്പറില്‍ 6-8 പേജുകള്‍ വരെ ദൈര്‍ഘ്യമാകാം. ഒന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 10,000 രുപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. 75,00 രൂപയും പ്രശസ്തി പത്രവുമാണ് മൂന്നാം സമ്മാനം. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കേണ്ട വിലാസം: കോ-ഓഡിനേറ്റര്‍, ഉപന്യാസ മത്സരം, സെന്റ് തോമസ് ചര്‍ച്ച്, മലയാറ്റൂര്‍-683587 ഫോണ്‍: 9031486682.

കേരളത്തില്‍ ബുധനാഴ്ച 2373 പേര്‍ക്ക് കോവിഡ്; 7 മരണങ്ങള്‍; ആകെ മരണം 65,597

covi കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21,664 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും…

UST Accelerates Digital Business Transformation for Enterprises with RISE with SAP

The achievement validates UST’s global services capabilities that help enterprises unlock business value by leveraging SAP® solutions.  Thiruvananthapuram; March 2, 2022: UST, a leading digital transformation solutions company, today announced its qualification to offer services in support of the RISE with SAP solution. RISE with SAP brings together what businesses need to pursue their digital transformation objectives and accelerate their move to the cloud while benefiting from the ability to begin their journey from their unique starting point. UST partners with SAP to help customers transform their businesses with the software and services they need to achieve greater…

തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തിന് 4 വർഷം; ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

പാലക്കാട്: സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റെ കരുത്തനായ നേതാവായിരുന്നു തെന്നിലാപുരം രാധാകൃഷ്ണനെന്ന് പാർട്ടി ജില്ലാ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ വെൽഫെയർ പാർട്ടി മുൻ ജില്ലാ പ്രസിഡണ്ടും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുമായ പി.വി.വിജയരാഘവൻ പറഞ്ഞു. ഫാഷിസത്തോടും സമഗ്രാധിപത്യ പ്രവണതകളോടും ജനവിരുദ്ധ ഭരണ നയങ്ങളോടും ഇടതുപക്ഷ നയവ്യതിയാനങ്ങളോടും കലഹിച്ച അദ്ദേഹത്തിന്റെ പ്രൗഢമായ നിലപാടുകൾക്ക് മരണമില്ലെന്നും ജനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി കൂടുതൽ സംഘടിതമായി നിർഭയത്തത്തോടെ നിലകൊള്ളേണ്ട സവിശേഷ രാഷ്ട്രീയ ഘട്ടത്തിൽ തെന്നിലാപുരത്തിന്റെ ഓർമ്മകൾ പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയ കടമകൾ നിർവ്വഹിക്കുന്നതിന് നിത്യ പ്രചോദനമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ യോഗത്തിന് ജില്ലാ പ്രസിഡണ്ട് പി.എസ്. അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കരീം പറളി, ബാബു തരൂർ, റിയാസ് ഖാലിദ്, സെയ്ദ് ഇബ്രാഹിം, കെ.വി.…

ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് പധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ു. 3500 ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ഥിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രെയ്‌നിലെ പടിഞ്ഞാറന്‍…

ചാനല്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ചാനല്‍ വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലക്ക് തുടരാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മീഡിയ വണ്‍ ചാനല്‍ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില…