തോമസ് ജോണ്‍ (67) ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: ജിജി തോമസ് മകന്‍: അജയ് ജോൺ മരുമകള്‍: അജിനി അജയ് പൊതുദര്‍ശനം: ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 8:00 മണിവരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍‌ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോൺ 1+ 405 802 4531

പാസ്റ്റർ കെ.ജെ. മാത്യു (83) ടെന്നസിയിൽ നിര്യാതനായി

ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ. ജെ. മാത്യു (83) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ മാത്യു. മക്കൾ: ജോസ്, ജോയി, ജയ. മുണ്ടക്കയം CMS ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ കോളേജിൽ വേദപഠനം നടത്തി. തുടർന്ന് അവിടെ തന്നെ അധ്യാപകവൃത്തിയിൽ തുടർന്നു വരവേ ഉപരി പഠനത്തിനായി 1964-ൽ ടെന്നസിയിലെ ലീ കോളേജിൽ എത്തി. പഠനാനന്തരം കേരളത്തിലേക്ക് മടങ്ങി. വീണ്ടും അമേരിക്കയിൽ എത്തിയ പാസ്റ്റർ കെ.ജെ. മാത്യു 1986-ൽ ടെന്നസിയിൽ ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന സഭയ്ക്ക് ആരംഭം കുറിച്ചു. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനമായ PCNAK ൻ്റെ കൺവീനർ ആയി രണ്ടു തവണയും, NACOG കുടുംബ സംഗമത്തിൻ്റെ ദേശീയ അധ്യക്ഷൻ ആയി രണ്ടു തവണയും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.…

ബിപിൻ ദിവാകരൻറെ വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച

ന്യൂയോർക്ക് : കഴിഞ്ഞ ദിവസം ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ മുൻ ട്രഷററും സാമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻറെ (55 ) വ്യൂവിങ് സർവീസ് ജൂൺ 18 , ബുധനാഴ്ച വൈകുന്നേരം 4 മുതൽ 8 മണിവരെ യോങ്കേഴ്സിലുള്ള സിനാട്ര ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. ഭൗതിക ശരീരം ദഹിപ്പിക്കൽ ചടങ്ങുകൾ മതാചാര പ്രക്രാരം വ്യാഴാച രാവിലെയും നടത്തും. Address : Sinatra Funeral Home 601 Yonkers Ave Yonkers , NY 10704 Time : 4 pm to 8 pm പരേതൻറെ കുടുംബത്തെ സഹായിക്കുന്നതിനായി, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ “ഗോ ഫണ്ട്” വഴി ധനശേഖരണം നടത്തുന്നു. ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി

ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം – ലീലാമ്മ ഏബ്രഹാം ദമ്പതികളുടെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് – 43) ജൂണ്‍ 11 ബുധനാഴ്ച രാത്രി ഡാളസിൽ നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തിന്  ചികിത്സയിലായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്താൽ മരണപ്പെടുകയായിരുന്നു. സഹധര്‍മ്മിണി: സ്നേഹ ഏബ്രഹാം. ലിജോ ഏബ്രഹാം ഏക സഹോദരനാണ്. ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 21 ശനിയാഴ്ച രാവിലെ 10 ന് റെസ്റ്ററേഷൻ ചർച്ചിൽ നടക്കും. തുടർന്ന് അലനിലുള്ള ട്യൂറൻ്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013)…

ലീലാമ്മ മാത്യു (78) അന്തരിച്ചു

കാക്കനാട് ( കൊച്ചി) : തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: അനിൽ മാത്യൂ (ഖത്തർ ) , അനു സണ്ണി (യുഎസ്എ). മരുമക്കൾ : മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ (കൊച്ചി), തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി ജോസഫ്. കൊച്ചുമക്കൾ: ഷാന സണ്ണി, സോനു സണ്ണി, നയന എൽസ, നിഖിൽ അനിൽ.

കാതറിന്‍ ടെന്നിസന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസന്‍ പയ്യൂരിന്റെ ഭാര്യയും റോക്ക്‌ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന്‍ ടെന്നിസന്‍ (87) ജൂണ്‍ 11 ബുധനാഴ്ച റോക്ക്‌ലാന്റില്‍ നിര്യാതയായി. പൊതുദര്‍ശനം: ജൂണ്‍ 16 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതല്‍ രാത്രി 8:00 മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). സംസ്ക്കാര ശുശ്രൂഷ: റവ. ഫാ. അലക്സ് കെ ജോയിയുടെ കാര്‍മ്മികത്വത്തില്‍, ജൂണ്‍ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). തുടര്‍ന്ന് റോക്ക്‌ലാന്റ് സെമിത്തേരിയില്‍…

ഡോറാ മോൾ ഇനി ഇമ്പങ്ങളുടെ പറുദീസയിൽ; തലവടി ഗ്രാമം യാത്രമൊഴി നല്‍കി

തലവടി :ആനപ്രമ്പാല്‍ വടക്ക് കൊമ്പിത്ര ലേക്ക് വ്യൂ ലിജു കെ.ഫിലിപ്പിന്റെയും ജെൻസി ലിജുവിന്റെയും മകൾ ഡാഫിനി ലിജു ഫിലിപ്പിന് (ഡോറ മോൾ -11)തലവടി ഗ്രാമം വിടചൊല്ലി. ചികിത്സയിലിരിക്കെ ജൂൺ 4ന് ദുബായില്‍ വെച്ച് മരണപ്പെട്ട ഡോറയുടെ മൃതദേഹം ജൂൺ 7ന് കൊച്ചി വിമാന താവളത്തിൽ നിന്നും എടത്വയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 മുതല്‍ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡോറാമോളെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും ആയിരക്കണക്കിന് ജനങ്ങൾ എത്തി.വള്ളംകളിയോട് ഏറെ ആവേശം കാണിച്ച ഡോറാ മോൾക്ക് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ വിവിധ ജലോത്സവ സമിതി ഭാരവാഹികളും എത്തിയിരുന്നു. 1.30ന് ആരംഭിച്ച ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വികാരി റവ ജോസഫ് കെ.ജോർജ് നേതൃത്വം നല്‍കി. വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും പങ്കെടുത്തു.വിലാപ യാത്രയായി ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ മൃതദേഹം…

ഹൂസ്റ്റണിൽ നിര്യാതനായ ചാക്കോ ജേക്കബിൻറെ (സണ്ണി ) പൊതുദർശനം വെള്ളിയാഴ്ച – സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ് മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ് , സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ) മരുമക്കൾ : റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ് കൊച്ചുമക്കൾ : എലിസ ജോർജ്., എമ്മ ജോർജ്. എവിയ്‌ലിൻ ഫിലിപ്പ്. പൊതുദർശനം: ജൂൺ 13 ന് വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477) സംസ്കാരശുശ്രൂഷകൾ :  ജൂൺ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു  സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ…

ജോൺ മത്തായി (79) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: കോട്ടയം എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി (79) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ മോളി പാലപ്പുര (ബാംഗ്ളൂർ) കുടുംബാംഗം. മക്കൾ: അനു, മാത്തൻ, സുജാത. 5 കൊച്ചുമക്കളുണ്ട്. ഫിലഡല്ഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്. സംസ്ക്കാരം പിന്നീട്

അച്ചാമ്മ സ്കറിയ (ജലജ) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ഫിലഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ (ജലജ – 73) ജൂൺ 6 ന് ഫിലഡൽഫിയയിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ് മക്കൾ : ഷീന (ഫിലഡൽഫിയ), ജെഷ്‌ലി (സാൻഹോസെ, കാലിഫോർണിയ). മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻഹോസെ, കാലിഫോർണിയ). കൊച്ചുമക്കൾ: ടെസ്സ, ജോഷ്, സൈറ. സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത, സാലി (ഷിക്കാഗോ). പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും : ജൂൺ 13 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ (10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020) സംസ്ക്കാരം. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് : https://www.youtube.com/c/SumodJacobVideoPhotography/live OR https://www.sumodjacobphotography.com/Live…