എം.എൻ.സി നായരുടെ (82) പൊതുദർശനം മാർച്ച് 23 നു

1942-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം, മികച്ച ബുദ്ധിശക്തിയും, നേതൃത്വപാടവവും, പഠനത്തോടുള്ള അഭിനിവേശവും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും ഉദാരതയും ചുറ്റുമുള്ളവരെ ഉയർത്തി, അദ്ദേഹത്തിന്റെ കുടുംബത്തിലും, സുഹൃത്തുക്കളിലും, സമൂഹത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. സമർപ്പിതനായ നേതാവും ഉപദേഷ്ടവുമായിരുന്ന എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡണ്ട് ആയിരുന്നു . കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോ എന്നീ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. തലമുറകൾക്കിടയിൽ ഐക്യബോധവും സാംസ്കാരിക അഭിമാനവും വളർത്തിയെടുക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ശൈലിയുടെ ഒരു ഭാഗമായിരുന്നു. അമേരിക്കൻ പൗരന്മാരാകാനുള്ള പരിവർത്തനത്തിൽ അദ്ദേഹം പലരെയും സഹായിച്ചു. അമേരിക്കയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാർഗനിർദേശവും പ്രോത്സാഹനവും നൽകി. അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവരെയും അദ്ദേഹത്തിന്റെ അറിവ്, സേവനം, കാരുണ്യം എന്നിവയുടെ പാരമ്പര്യം…

കെ.എം. മത്തായി (ജോയി 76) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും മകൻ കെ.എം. മത്തായി (ജോയി-76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതൻ പെയർലാൻഡ് അമേസിംഗ് ഗ്രേസ് അസംബ്ലി ചർച്ച് അംഗമായിരുന്നു. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി (ഹൈദരാബാദ്), ജോമോൻ (കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്),സാലി, ഷീല (ഹ്യൂസ്റ്റൺ). സംസ്കാരം പിന്നീട്. വിവരങ്ങൾക്ക്: ജോജി (832 498 4420)

ഗ്രേസി തോമസ് പാറയിൽ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ശാലേം പെന്തക്കോസ്തൽ റ്റാബർനാക്കൾ സഭാംഗം കല്ലിശ്ശേരി പാറയിൽ തോമസ് സ്കറിയയുടെ ഭാര്യ ഗ്രേസി തോമസ് (കുഞ്ഞുമോൾ -81) ന്യൂയോർക്കിൽ നിര്യാതയായി. മൈലപ്ര ഒട്ടമൂട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ലീമ, ലിൻഡ, മില്ലെറ്റ്. മരുമക്കൾ: ബാഷു, സണ്ണി, ബൈജു. കൊച്ചുമക്കൾ: സ്റ്റഫാനി, ഹന്ന, കാലെബ്, ലിഡിയ, ഷാൻ, ലോറെൻ, ലാൻസ്, ഡാനി, ജോയൽ, കൈല. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം

തോമസ് വർഗീസ് (87) ബോസ്റ്റണിൽ നിര്യാതനായി

ബോസ്റ്റൺ : ക്രിസ്ത്യൻ അസംബ്ലി സഭാംഗം വീയപുരം മീനത്തേതിൽ കുടുംബാഗം തോമസ് വർഗീസ് (87) ബോസ്റ്റണിൽ നിര്യാതനായി. ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ. മക്കൾ: സജി, രാജി, ജിജി മരുമക്കൾ: റീന, മാർട്ടിൻ, എലിസബത്ത് മാർച്ച് 10 തിങ്കളാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ബ്രാസ്കോ ആൻഡ് സൺസ് മെമ്മോറിയൽ ചാപ്പലിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്ക്കാരം മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 11.30 ന് ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ ചുമതലയിൽ മൗണ്ട് ഫീക്ക് സെമിത്തേരിയിൽ നടത്തപ്പെടും. https://unitechtv.us/ എന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ഹൂസ്റ്റണിൽ നിര്യാതനായ അജിൻ ജോൺ വിജയന്റെ പൊതുദർശനം മാർച്ച് 10 തിങ്കളാഴ്ച

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ. ജെ യുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27 വയസ്സ് ) ഹൂസ്റ്റണിൽ മാർച്ച് 5 നു നിര്യാതനായി. പൊതുദർശനം: മാർച്ച് 10 നു തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 4:30 മുതൽ 8 വരെ. (5810, Almeda Genoa Rd, Houston, TX 77048) സംസ്കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമാ ദേവാലയത്തിൽ. അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്‌. സഹോദരി ഭർത്താവ്‌ കോന്നി വകയാർ കൊങ്ങളത്ത്‌ റിച്ചി ഡാനിയേൽ ഉമ്മൻ. കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു – 832 707 8612 ജസ്റ്റിൻ ഈസൺ – 409 519 2968 ബാബു കലീന – 832 851 8226

ഏലിക്കുട്ടി ജോസഫ് (86) അന്തരിച്ചു

ഡാളസ് /തൊടുപുഴ: തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിൻ്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) നിര്യാതയായി. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരീക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ ജെയിൻ മാത്യു മുണ്ടക്കലിന്റെ ഭാര്യാ മാതാവാണു പരേത. മക്കൾ: ഫ്ലവർലെറ്റ് (റിട്ട. ലഫ്റ്റനൻ്റ് കേണൽ), ക്ലാരറ്റ് ജെ വടക്കേൽ (ഡാളസ് യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, കൂടുതൽ ബ്യൂറോ), ക്ലീറ്റസ് ജോസഫ് വടക്കേല്‍ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമൻ്റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്). മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (ഡാളസ് ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമൻ്റ് പഴേപറമ്പിൽ (പാല). സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ കൂടുതൽ വിവരങ്ങൾക്കു: ജെയിൻ മുണ്ടക്കൽ 813 389 3395

മാത്യു പന്നാപാറ (കുഞ്ഞച്ചൻ – 70) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: മാത്യു പന്നാപാറ (കുഞ്ഞച്ചൻ – 70) ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ നിര്യാതനായി. മേരിക്കുട്ടി മാത്യു പന്നാപാറയാണ് ഭാര്യ. മക്കൾ: നയിസി, റെയിസി, മരിയറ്റ. ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റണിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ് കൗണ്‍സില്‍, ICH – ഇന്ത്യ കാത്തോലിക്സ് ഓഫ് ഹൂസ്റ്റൺ എന്നീ പ്രസ്ഥാനങ്ങൾ മാത്യു പന്നാപാറയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരചടങ്ങുകൾ: Wake, March 8 Saturday 2025 4:30-7PM at St. Joseph Syro Malabar Catholic Church Missouri City. Funeral Mass, Monday March 10 -10:30 AM at St. Joseph Syro Malabar Catholic Church Missouri City. Burial: Davis -Greenlawn Cemetery, Rosenberg…

മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി

കാനഡ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ് . മരുമക്കൾ: സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ് കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ സംസ്കാര ശുശ്രൂഷ 10ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടർന്ന് 2 ന് ഹെയ്സൽ വുഡ് സെമിത്തേരിയിൽ (34070 Hazelwood Ave, Abbotsford, BC) സംസ്ക്കരിക്കുകയും ചെയ്യും. വാർത്ത: നിബു വെള്ളവന്താനം

റവ. സാജു സക്കറിയയുടെ മാതാവ് കുഞ്ഞമ്മ സക്കറിയ (98) അന്തരിച്ചു

ഡാളസ്/ ഐരൂർ: ശ്രീമതി കുഞ്ഞമ്മ സക്കറിയ (തുണ്ടിയിൽ ഹൗസ്), ഐരൂരിൽ അന്തരിച്ചു. മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചര്ച്ച മുൻ വികാരിയുമായ റവ. സാജു സക്കറിയയുടെ മാതാവാണ്. മാർച്ച് 1 ശനി രാവിലെ 8 മണി മുതൽ വസതിയിലും തുടർന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഐരൂർ സേലം മാർത്തോമ്മ പള്ളിയിലും സംസ്കാര ശുശ്രൂഷ നടക്കും. മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻഅയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു

ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ അന്തരിച്ചു

എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ. സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്‌ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില. മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ. മലങ്കര സഭയിലെ…